Sunday, January 11, 2015

ശ്രീ എം:പുതിയൊരു ആള്‍ ദൈവം ഉദിക്കുന്നു;

തിരുവനന്തപുരത്ത്‌ വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ്‌ അലിയാണ്‌ ശ്രീ എം ആയത്‌. മഹായോഗിയായ മഹേശ്വര്‍നാഥ്‌ ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത്‌ ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട്‌ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന്‌ മടങ്ങി . ബെംഗളൂരുവിന്‌ സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ്‌ ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയാണ്‌ ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്‌. മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്‌.ഫാരിസ്‌ അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ്‌ തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു! ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക്‌ കാതോര്‍ക്കാം.
ഇന്ന്‌,ജനുവരി 12ന്‌,സ്വാമി വിവേകാനന്ദന്റെ 153-ാം ജന്മദിനത്തില്‍, പുതിയൊരു ആള്‍ ദൈവം `ഉദയം കൊള്ളു'കയാണ്‌, ആതിരേ. `ശ്രീ എം' എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന മിടുക്കന്‍ ആള്‍ദൈവ പദവിയിലേയ്‌ക്ക്‌ ഇന്നു മുതല്‍ നടന്നു കയറുകയാണ്‌. ഒത്തിരി ശ്രീകളുള്ള ആള്‍ദൈവത്തിന്റെ നാട്ടില്‍,ആതിരേ, ഇനി ഒറ്റ ശ്രീയുള്ള പുതിയ തട്ടിപ്പ്‌! (ഒരു വര്‍ഷം മുമ്പ്‌ കേരളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്‌ചപ്പതിപ്പ്‌ പൊടുന്നനേ അവതരിപ്പിച്ച ഗുരുവാണ്‌ ശ്രീ എം.) മതരാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക്‌ അതീതരായി നമുക്ക്‌ മനുഷ്യരായി നടക്കാം എന്ന ഉദ്‌ബോധനത്തോടെ സര്‍വമതങ്ങളുടെയും ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട പതാകയുമേന്തി ,ശ്രീ എം തന്നെ സ്ഥാപിച്ച മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തില്‍,കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്നാണ്‌,ആതിരേ, പദയാത്രയുടെ തുടക്കം. 11 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റര്‍ പിന്നിട്ട്‌ ശ്രീനഗറില്‍ പദയാത്ര സമാപിക്കുമ്പോള്‍ പുതിയ ആള്‍ദൈവത്തിന്റെ സ്ഥാനാരോഹണം പൂര്‍ത്തിയാകും. മതമൈത്രി, സര്‍വസമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സ്‌ത്രീശാക്തീകരണം,സാമൂഹികാരോഗ്യം എന്നിവയാണ്‌ ഈ യാത്രയിലെ പ്രലോഭനീയമായ ആശയങ്ങള്‍. ``ആര്‍ക്കും എവിടെവെച്ചും യാത്രയ്‌ക്കൊപ്പം ചേരാം. എവിടൈവച്ചും പിരിഞ്ഞു പോകാം. ഞാനും എന്നോടൊപ്പം സ്ഥിരമായി യാത്രചെയ്യുന്നവരും ശ്രീനഗര്‍വരെ യാത്രചെയ്യും. സ്‌ത്രീകള്‍ക്കും യാത്രയില്‍ പങ്കെടുക്കാം''ഇതാണ്‌ `ശ്രീ എം'ന്റെ ലൈന്‍. ദിവസം 15 മുതല്‍ 18 വരെ കിലോമീറ്റര്‍ യാത്രചെയ്യുമത്രെ. അതിനുശേഷം മുന്‍നിശ്ചയിച്ച ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ താമസിക്കും. അവിടങ്ങളില്‍ പ്രാദേശിക ജനതയുമായി സംവദിച്ചും പ്രാര്‍ത്ഥിച്ചും ഒരുരാത്രി ചെലവിടും. പിറ്റേന്ന്‌ പ്രഭാതത്തില്‍ വീണ്ടും യാത്ര തുടരും. ഇങ്ങനെ 500 ഓളം ദിവസങ്ങളെടുത്ത്‌ യാത്ര പൂര്‍ത്തിയാക്കും. മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാണത്രെ ശ്രീ എം കന്യാകുമാരിയില്‍ നിന്ന്‌ ഹിമാലയത്തിലേയ്‌ക്ക്‌ നടക്കുന്നത്‌. ആതിരേ,തിരുവനന്തപുരത്ത്‌ വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ്‌ അലിയാണ്‌ പിന്നീട്‌ ശ്രീ എം ആയത്‌. മഹായോഗിയായ മഹേശ്വര്‍നാഥ്‌ ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത്‌ ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട്‌ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന്‌ മടങ്ങി . ബെംഗളൂരുവിന്‌ സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ്‌ ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയാണ്‌ ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്‌. മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്‌.ഫാരിസ്‌ അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ്‌ തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു! ആതിരേ,ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക്‌ കാതോര്‍ക്കാം. സംസ്ഥാന ചീഫ്‌ സെക്രട്ടറിയായി റിട്ടയര്‍ ചെയ്‌ത ശേഷം മലയാളം സര്‍വകലാശാല വൈസ്‌ചാന്‍ലറായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാറാണ്‌ ഈ ആള്‍ദൈവത്തിന്റെ സെലിബ്രിറ്റി പ്രചാരകന്‍. കേരളത്തിലെമ്പാടും ശ്രീ എമ്മിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെക്കൂട്ടുകയും ചെയ്യുന്ന വാക്ക്‌ ഓഫ്‌ ഹോപ്‌ (ഡബ്ല്യുഒഎച്ച്‌) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാനാണ്‌ കെ. ജയകുമാര്‍.കേരളത്തില്‍ ആദ്യമായാണ്‌ പ്രമുഖ ഐഎഎസ്‌. ഉദ്യോഗസ്ഥന്‍ പരസ്യമായി ആള്‍ദൈവത്തിനു വേണ്ടി രംഗത്തിറങ്ങുന്നത്‌. ആതിരേ,ഒറ്റ ശ്രീ തട്ടിപ്പിന്‌ ``ചന്ദന ലേപ സുഗന്ധം..''!! അതാണിപ്പോള്‍ പുലിവാലായിരിക്കുന്നതും. ജയകുമാറിനെ മലയാളം സര്‍വകലാശാല വിസി സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നു കഴിഞ്ഞു. ജയകുമാറിനോട്‌ വിദ്യാഭ്യാസ വകുപ്പ്‌ വിശദീകരണം ചോദിക്കണമെന്നാണു ആവശ്യം. പക്ഷേ,വകുപ്പ്‌ മന്ത്രിയായി അബ്ദു റബ്ബും മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും തുടരുമ്പോള്‍ വല്ലതും നടക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന നാമൊക്കെയണ്‌ കൊഞ്ഞാണന്മാര്‍. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികളാണോ ആതിരേ സാക്ഷരര്‍?രാഷ്ട്രീയ പ്രബുദ്ധര്‍? എം.വി.ജയരാജന്റെ ആ പ്രയോഗമുണ്ടല്ലോ,ന്യായാധിപന്മാര്‍ക്കെതിരെ പ്രയോഗിച്ചത്‌,ആതാണിപ്പോള്‍ മലയാളികള്‍ക്ക്‌ ചേരുക -ശുംഭന്മാര്‍..!

2 comments:

sree said...

കഷ്ടം

Unknown said...

എന്തൊക്കെയാടെ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്...👎👎👎