Saturday, March 13, 2010

വനിതാ സംവരണ ബില്ലും ഹിഡന്‍ അജണ്ടകളും


ഗാന്ധിജിയെന്നൊരു 'വാല്‍പേരും' നെഹ്‌റു എന്നൊരു കുടുംബപേരും ഇന്ത്യക്കാര്‍ക്ക്‌ എത്രമാത്രം ബാധ്യതയും അസഹനീയതുമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വനിതാബില്‍ അവതരണം.
ശ്രദ്ധിക്കണം ഇന്ത്യയിലെ വനിതകള്‍ക്ക്‌ ഭരണരംഗത്ത്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനെ എങ്ങനെയെല്ലാമാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാരവെയ്ക്കുന്നതെന്ന്‌. ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആദിവസങ്ങളെ 'തടയാന്‍' നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിംപ്പാടങ്ങ്ലിലും അത്യദ്ധ്വാനം ചെയ്ത്‌ അവൃറ്റെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും നിറച്ചും ഊട്ടുന്നവര്‍..!പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌. സമ്പത്തും അധികാരവും സാക്ഷരതയും വെളുത്തതൊലിയും അതിന്റെ ബലത്തില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ ഉളുപ്പില്ലാത്ത മറ്റൊരു വിഭാഗം സ്ത്രീകളെ വാര്‍ത്തെടുത്ത്‌ രാഷ്രീയവും സാമ്പത്തീകവും ലൈംഗീകവുമായ മുതലെടുപ്പ്‌ നടത്താനാണ്‌ ഇക്കണ്ട കോലാഹലം മുഴുവനും.സ്ത്രീയെ ഭോഗ വസ്തുവാക്കി മാറ്റാനുള്ള മറ്റൊരു "യൂഫിമിസം "(euphimism ) . അതായത്‌ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന രാഷ്ട്രീയ - ജനവഞ്ചനയുടെ മറ്റൊരു മുഖം.




ഒന്നരപതിറ്റാണ്ട്‌ കാലം നീണ്ടുനിന്ന രാഷ്ട്രീയ കബളിപ്പിക്കലിനൊടുവില്‍ രാജ്യസഭ വനിതാ സംവരണബില്‍ പാസാക്കി, ആതിരേ.... ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ രണ്ടുദിവസത്തെ 'നടപടിക്രമങ്ങള്‍ക്ക്‌' ശേഷമാണ്‌ പാര്‍ലമെന്റിലും നിയമസഭകളിലും വനികള്‍ക്ക്‌ 33 ശതമാനം സംവരണം നല്‍കാനുള്ള ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിച്ചത്‌. ഒന്നിനെതിരെ 186 വോട്ടുകള്‍ക്കാണ്‌ ബില്‍ പാസായത്‌.
കോണ്‍ഗ്രസ്‌, ബിജെപി, ഇടതുകക്ഷികള്‍, ഡിഎംകെ. തുടങ്ങിയവര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ബിഎസ്പി, എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. 14 വര്‍ഷം മുമ്പാരംഭിച്ച നടപടികളുടെ ഒരു കടമ്പ മാത്രമാണ്‌ 2010 മാര്‍ച്ച്‌ 9ന്‌ കടന്നത്‌. ഇനി ലോകസഭയും രാജ്യത്തെ പകുതിയലധികം നിയമസഭകളും ഈ ബില്ല്‌ പാസാക്കണം. ഭേദഗതിക്ക്‌ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം. അതിന്‌ ശേഷം ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. തുടര്‍ന്ന്‌ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ്‌ പാസാക്കണം. ഇതിനായി കമ്മീഷനോ സമിതിയോ രൂപീകരിക്കണം. മണ്ഡല പുനഃക്രമീകരണം പോലുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം. ഇത്രയുമായെങ്കില്‍ മാത്രമേ വനിതാ സംവണരണബില്‍ നിയമമാവുകയുള്ളു.
നിലവില്‍ ഭരണഘടനയുടെ 330-ാ‍ം വകുപ്പാണ്‌ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സീറ്റ്‌ സംവരണം ചെയ്യുന്നത്‌. ഇതിനൊപ്പം 330-എ എന്ന വകുപ്പാണ്‌ വനിതാ സംവരണം സംബന്ധിച്ച്‌ പുതുതായി ചേര്‍ക്കുന്ന ഭേദഗതി. പാര്‍ലമെന്റ്‌, നിയമസഭാ സീറ്റുകളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സംവരണമുള്ളതുള്‍പ്പെടെയുള്ള സീറ്റുകളുടെ മൂന്നിലൊന്നാണ്‌ വനിതകള്‍ക്കായ നീക്കിവെയ്ക്കുന്നത്‌. പട്ടിക വിഭാഗ സംവരണങ്ങളില്‍ തന്നെ മൂന്നിലൊന്ന്‌ സീറ്റിലും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യന്‍ സീറ്റുകളിലും സംവരണമുണ്ടാകും. എന്നാല്‍, ഒരു മണ്ഡലവും സ്ഥിരമായി വനിതകള്‍ക്കായി സംവരണം ചെയ്യില്ല.
നിലവില്‍ 15 വര്‍ഷത്തേക്കാണ്‌ സംവരണം. മൂന്ന്‌ പൊതു തെരഞ്ഞെടുപ്പുകള്‍ ഒരു ഗണമായാണ്‌ കണക്കാക്കുന്നത്‌. മൂന്നെണ്ണം പൂര്‍ത്തിയാക്കുമ്പോഴേക്കും എല്ലാ മണ്ഡലവും ഒരുതവണ വനിതകള്‍ക്ക്‌ മാത്രമായി സംവരണം ചെയ്യപ്പെടും. ഇതാണ്‌ വനിതാസംവരണ ബില്‍ നിയമമായി കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്‌. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍, ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടരവര്‍ഷം വേണ്ടിവരും. അതായത്‌ 2012 പകുതിയ്ക്കുശേഷം മാത്രമേ വനിതാ സംവരണ ബില്‍ നിയമമാവുകയുള്ളു.
ആതിരേ, ഭരണത്തിന്റെ മുഖ്യധാരയില്‍ വനിതാ പ്രാധിനിധ്യം, ജനസംഖ്യാനുപാതികമായി ഉറപ്പാക്കാനും ഭരണനടപടികളില്‍ വനികള്‍ക്ക്‌ പുരുഷന്മാര്‍ക്കൊപ്പം സ്ഥാനം നല്‍കാനുമാണ്‌ ഈ ബില്ലുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി 1996ല്‍ ദേവേഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ബില്‍ ആദ്യമായി ലോകസഭയില്‍ അവതരിപ്പിച്ചത്‌. എന്നാല്‍, സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്ലും പാഴായി. തുടര്‍ന്ന്‌ 1998, 1999, 2002, 2003, 2008 എന്നീ വര്‍ഷങ്ങളില്‍ ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിച്ചെങ്കിലും യാദവ നേതാക്കളുടെ എതിര്‍പ്പ്‌ മൂലവും പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നതുകൊണ്ടും ബില്‍ പാസാക്കാനായില്ല.
ഒടുവില്‍ 2010 മാര്‍ച്ച്‌ 8ന്‌, അതായത്‌ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ശദാബ്ദി ആഘോഷദിവസം വനിതാ സംവരണബില്‍ പാസാക്കണമെന്ന കോണ്‍ഗ്രസ്‌ - യുപിഎ അധ്യക്ഷ സോണിയയുടെ നിര്‍ബന്ധപ്രകാരമാണ്‌ 2010 മാര്‍ച്ച്‌ 8 -ാ‍ം തീയതി രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ബില്‍ അവതരിപ്പിച്ചത്‌.
ഇവിടെ ഒരു ചോദ്യം ചോദിച്ചേ തീരു, ആതിരേ.. : സോണിയയുടെ ഇംഗിതപ്രകാരമാണോ നിയമനിര്‍മാണം അടക്കമുള്ള ഭരണ നടപടികള്‍ കേന്ദ്ര മന്ത്രിസഭ നടപ്പിലാക്കേണ്ടത്‌? അതോ ഇന്ത്യയിലെ പൗരന്മാരുടെ ആഗ്രഹപ്രകാരമാണോ നിയമനിര്‍മ്മാണവും തുടര്‍ നടപടികളും സ്വീകരിക്കേണ്ടത്‌? ഗാന്ധിജിയെന്നൊരു 'വാല്‍പേരും' നെഹ്‌റു എന്നൊരു കുടുംബപേരും ഇന്ത്യക്കാര്‍ക്ക്‌ എത്രമാത്രം ബാധ്യതയും അസഹനീയതുമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വനിതാബില്‍ അവതരണം. സോണിയയുടെ ആഗ്രഹം നിറവേറ്റാന്‍ മന്‍മോഹന്‍ സിങ്ങും പ്രണബ്‌ കുമാറും വീരപ്പമൊയ്‌ലിയും അടക്കമുള്ളവര്‍ ധൃതിപിടിച്ച്‌ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധിക്ഷേപകരമായ നടപടികളാണ്‌ രാജ്യസഭയില്‍ കണ്ടത്‌. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പക്വതയുള്ളവരും രാഷ്ട്രീയ കാര്യത്തില്‍ വിശാല വീക്ഷണം പുലര്‍ത്തുന്നവരുമായിരിക്കും എന്ന പൊതുവായുള്ള ധാരണയെ പിച്ചിക്കീറുന്നതാണ്‌ മാര്‍ച്ച്‌ 8-ാ‍ം തീയതി കണ്ടത്‌. വനിതാബില്ലിന്റെ അവതരണം തടസ്സപ്പെടുത്തിയ ആര്‍ജെഡി, ലോകജനശക്തി, ജനതാദള്‍ യുണൈറ്റഡ്‌, ഡിഎസ്പി, എസ്പി, അംഗങ്ങള്‍ എല്ലാ മാന്യതകളും ലംഘിച്ചുകൊണ്ടാണ്‌ ബില്ലിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. ഇത്‌ അതിര്‌ വിടുകയും രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ്‌ അന്‍സാരിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമം വരെ ഉണ്ടാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ യാദവ്‌, കമാല്‍ അക്തര്‍, അമീര്‍ ആലംഖാന്‍, വീര്‍പാല്‍ സിങ്‌ യാദവ്‌ (എസ്പി), സുഭാഷ്‌ യാദവ്‌ (ആര്‍ജെഡി), സാബിര്‍ അലി (ലോക്ജനശക്തി), ഇജ്ജാസ്‌ അലി (ജനതാദള്‍ യുണൈറ്റഡ്‌) എന്നിവരെ നടപ്പ്‌ സമ്മേളനകാലം രാജ്യസഭയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യുകയുമുണ്ടായി.
ചരിത്രപ്രധാനമായ ഒരു ബില്ലാണ്‌ രാജ്യസഭ പാസാക്കിയതെന്ന കാര്യത്തില്‍, ആതിരേ സംശയമില്ല. എന്നാല്‍, ബില്ല്‌ പാസാക്കിയെടുക്കുന്നതിലും ബില്ലിനെ എതിര്‍ക്കുന്നതിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വതസിദ്ധമായ ജനവിരുദ്ധത വ്യക്തമായി എന്നതാണ്‌ ശ്രദ്ധേയമായ വാസ്തവം. യുപിഎ സര്‍ക്കാര്‍ മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കാരണം സോണിയയുടെ നിര്‍ബന്ധമായിരുന്നു എന്ന്‌ നേരത്തെ സൂചിപ്പിച്ചു. ഒന്നറിയുക കഴിഞ്ഞ 14 വര്‍ഷമായി വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പാസാക്കാന്‍ അനുവദിക്കാതിരുന്ന വനിതാ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാനോ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനോ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ തയ്യാറായില്ല. ബിജെപിയും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം അനുകൂലിച്ചിട്ടും മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ പാസാക്കിയെടുക്കാന്‍ കഴിയാതെ പോയത്‌ കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയേയാണ്‌ വ്യക്തമാക്കുന്നത്‌.ആതിരേ, ഇവിടെ ഓര്‍ക്കേണ്ടത്‌ അമേരിക്കയുമായുള്ള ആണവകരാര്‍ സംബന്ധിച്ച ബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹന്‍ സിങ്ങും സോണിയയും പ്രണാബും വീരപ്പമൊയ്‌ലിയും എ.കെ. ആന്റണിയുമൊക്കെ പ്രദര്‍ശിപ്പിച്ച താല്‍പര്യവും ജാഗ്രതയുമാണ്‌. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷം ആ ബില്ലിനെ എതിര്‍ത്തിട്ടും വളരെ സുഗമമായി ബില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ കഴിഞ്ഞു. അതേസമയം ഇടതുപക്ഷവും ബിജെപിയും അടക്കമുള്ള പ്രതിപക്ഷം വനിതാസംവരണബില്ലിനെ അനുകൂലിച്ചിട്ടും അവതരിപ്പിച്ച ദിവസം അത്‌ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചതുമില്ല. ഇവിടെയാണ്‌ ഈ ബില്ലിന്റെ മറവില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒളിപ്പിക്കുന്ന ഹിഡന്‍ അജണ്ട വ്യക്തമാകുന്നത്‌. വനിതാ സംവരണബില്‍ അവതരിപ്പിച്ച്‌ കൈയ്യടി നേടുക എന്നതിനപ്പുറം ഒരുലക്ഷ്യം കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ ഇല്ലായിരുന്നു എന്ന്‌ വ്യക്തം. വനിതാബില്ലിന്റെ പേരില്‍ പ്രക്ഷുബ്ദമായ പാര്‍ലമെന്റിനെ, ധനബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹനും കൂട്ടരും ശമിപ്പിച്ചത്‌ ഓര്‍ക്കുക. ധനബില്‍ പാസാക്കിയതിന്‌ ശേഷം മതി ലോകസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ച്‌ പാസാക്കുന്നതെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. ശ്രദ്ധിക്കുക. സോണിയ അടക്കമുള്ളവര്‍ നടത്തുന്ന രാഷ്ട്രി്യ‍ മലക്കം മറിച്ചിലുകളും വഞ്ചനകളും.
വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന മുലായം സിങ്‌ യാദവ്‌, ലലു പ്രസാദ്‌ യാദവ്‌, ശരത്‌ യാദവ്‌ തുടങ്ങിയ യാദവ നേതാക്കന്മാര്‍ ആവശ്യപ്പെടുന്നത്‌ വനിതാ സംവരണത്തിനുള്ളില്‍ ഉപസംവരണമാണ്‌. നിലവില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പട്ടിക-വര്‍ഗ വനി തകള്‍ക്കാണ്‌ ഭരണരംഗത്ത്‌ സംവരണമുള്ളത്‌. എന്നാല്‍, ഇത്‌ മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ്‌ പിന്നാക്ക വിഭാഗ വനിതകള്‍ക്ക്‌ കൂടി ഉറപ്പാക്കണമെന്നാണ്‌ യാദവ നേതാക്കന്മാരുടെ ശാഠ്യം. പ്രഥമ ശ്രവണത്തില്‍ ശരിയല്ലേ എന്നുതോന്നുന്ന ഈ അവകാശ വാദത്തിന്‌ പിന്നിലും, ആതിരേ, വലിയൊരു ഹിഡന്‍ അജണ്ടയുണ്ട്‌. അറിയുക, വനിതാ സംവരണബില്ലിനെ എതിര്‍ത്ത സമാജ്‌ വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, എന്നിവരുടെ രാഷ്ട്രീയ പിന്‍ബലം മുസ്ലീം, പിന്നാക്ക സമുദായ വോട്ടുകളാണ്‌. ഈ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകള്‍ നേടിയത്‌. വനിതാ സംവരണബില്‍ പാസാകുന്നതോടെ ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ മുലായവും ലലുവും ശരതും ഭരണഘടനാവിരുദ്ധമാണെന്നറിഞ്ഞിട്ടും സംവരണത്തിനുള്ളിലെ ഉപസംവരണത്തിന്‌ വേണ്ടി ശബ്ദ കോലാഹലമുണ്ടാക്കുന്നത്‌. ഇതേ നിലപാടാണ്‌ ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റേത്‌. ബംഗാളിലെ മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ്‌ മമതാബാനര്‍ജി വോട്ടെടുപ്പില്‍ നിന്ന്‌ പിന്‍മാറിയത്‌.
ശ്രദ്ധിക്കണം, ഇന്ത്യയിലെ വനിതകള്‍ക്ക്‌ ഭരണരംഗത്ത്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനെ എങ്ങനെയെല്ലാമാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാരവെയ്ക്കുന്നതെന്ന്‌, ആതിരേ,. ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആദിവസങ്ങളെ 'തടയാന്‍' നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിമ്പു പാടങ്ങങ്ങളിലും അത്യദ്ധ്വാനം ചെയ്ത്‌ അവരുടെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും "നിറച്ചും ഊട്ടുന്നവര്‍.." !പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌, ആതിരേ.... സമ്പത്തും അധികാരവും സാക്ഷരതയും വെളുത്തതൊലിയും അതിന്റെ ബലത്തില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ ഉളുപ്പില്ലാത്ത മറ്റൊരു വിഭാഗം സ്ത്രീകളെ വാര്‍ത്തെടുത്ത്‌ രാഷ്രീയവും സാമ്പത്തീകവും ലൈംഗീകവുമായ മുതലെടുപ്പ്‌ നടത്താനാണ്‌ ഇക്കണ്ട കോലാഹലം മുഴുവനും.സ്ത്രീയെ ഭോഗ വസ്തുവാക്കി മാറ്റാനുള്ള മറ്റൊരു "യൂഫിമിസം "(euphimism ) . അതായത്‌ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ജനവഞ്ചനയുടെ മറ്റൊരു മുഖം
വെറുതെ കുന്നായ്മ പറയുന്നതല്ല.അസൂയയുമല്ല.അഴിമതിയുടെ , വിധേയത്വത്തിന്റെ , " വെടക്കാക്കി തനിക്കാക്കാനുള്ള " ചെറ്റത്തരത്തിന്റെ നീച നീക്കമാണിത്‌. കണ്ണു തുറന്നു നോക്കുക, ഇന്ത്യയില്‍ സ്ത്രീകള്‍ ഭരിക്കുന്നിടങ്ങളിലെ കൊള്ളരുതായ്മകള്‍, വഞ്ചനകള്‍, ലൈഗീകമുതലെടുപ്പുകള്‍, കൂട്ടിക്കൊടുപ്പുകള്‍...
മായാവതി..ഷീലാ ദീക്ഷിത്‌..എന്തിനധികം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍- ഇവരൊക്കെ ആര്‍ക്കുവേണ്ടിയാണ്‌ നിലപാടെടുക്കുന്നത്‌..? ആരുടെയൊക്കെ കൈകളിലെ തോല്‍പ്പാവകാളാണിവരെല്ലാം..? വേണ്ട അവരെക്കുറിച്ചറിയില്ലെങ്കില്‍ സഖാവ്‌ പി.കെ ശ്രീമതിയിലേയ്ക്ക്‌ കണ്ണയയ്ക്കുക..ഞെട്ടിക്കുന്ന, ഓക്കാനമുണര്‍ത്തുന്ന കഴ്ചകള്‍..വാസ്തവങ്ങള്‍...
ഈ കൊടിയ വഞ്ചനകളെ ശാശ്വതീകരിക്കാനുള്ള മറ്റൊരു മന്ഥരാ മന്ത്രമാണ്‌, കൈകയി തന്ത്രമാണ്‌ ആതിരേ, വനിതാ സംവരണ ബില്ലിന്റെ പിന്നില്‍ ഇപ്പോഴത്തെ ഭരണകൂടത്തിനുള്ളത്‌. .സോണിയയ്ക്കു വേണ്ടി ലോക വനിതാ ദിനത്തില്‍, ഗൃഹപാഠം ചെയ്യാതെ ഈ ബില്‍ അവതരിപ്പിക്കാന്‍ തയ്യറായതിലൂടെ മന്‍മോഹനും പ്രണാബും മൊയ്‌ലിയുമൊക്കെ പ്രദര്‍ശിപ്പിച്ചത്‌ കൈകേയിക്കു മുന്നില്‍ സ്വയം ഷണ്ഡത്വം വരിച്ച കോസലരാജനീതി തന്നെയാണ്‌.ഊര്‍മ്മിളയ്ക്ക്‌ 14 വര്‍ഷത്തെ ഭര്‍തൃസാമിപ്യം നിഷേധിച്ച കൊടും ക്രൂരത...മനുഷ്യത്വമില്ലായമ.

No comments: