Monday, March 8, 2010

ആരോഗ്യ രംഗത്തെ അഴിമതി മന്തിന്റെ രൂപം കൊള്ളുമ്പോള്‍

ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.




പി.കെ. ശ്രീമതി എന്നുകേള്‍ക്കുമ്പോള്‍, ആതിരേ, എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച നവജാത ശിശുക്കളെയും, ചിക്കുന്‍ഗുനിയ ബാധിച്ച്‌ മരിച്ചവരെയും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും ആരോഗ്യ മേഖലയിലെ അനധികൃത നിയമനങ്ങളും മെഡിക്കല്‍ സര്‍വിസ്‌ കോര്‍പ്പറേഷന്‍ രൂപീകരണത്തിലെ കള്ളക്കളികളുമൊക്കെയാണ്‌ കേരളത്തിലെ സാധാരണക്കാരുടെ ഓര്‍മ്മയിലെത്തുന്നതെങ്കിലും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ വിദഗ്ധാഭിപ്രായത്തില്‍ പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കി ഭരിക്കുന്ന നല്ല കാര്യശേഷിയുള്ള മന്ത്രിമാരില്‍ മുമ്പത്തിയാണ്‌ അവര്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും അടങ്ങുന്ന കണ്ണൂര്‍ ലോബിയുടെ ലോപമില്ലാത്ത പിന്തുണയുള്ളതുകൊണ്ട്‌ എല്‍ഡിഎഫ്‌ ഭരണകാലാവധി മുഴുവന്‍ എന്ത്‌ തോന്ന്യാസവും ധൈര്യപൂര്‍വം പി.കെ. ശ്രീമതിക്കും എം.എ ബേബിക്കും എളമരം കരീമിനുമൊക്കെ കൊണ്ടാടാന്‍ കഴിയും.
മുമ്പ്‌ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌, പൊതുസമൂഹവുമായി നിത്യവും ബന്ധപ്പെടുന്നതും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ നിര്‍ബന്ധിതവുമായിട്ടുള്ള ആരോഗ്യവകുപ്പിന്റെ ഭരണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ വകുപ്പ്‌ മേധാവികള്‍ക്കും വകുപ്പിലെ ജീവനക്കാര്‍ക്കും ഒപ്പം, ഒരുവേള അതിലധികം, ഉത്തരവാദിത്തമുള്ള വ്യക്തിയാണ്‌ മന്ത്രിയായ പി.കെ.ശ്രീമതി എന്ന്‌. എന്നാല്‍, കഴിഞ്ഞ നാല്‌ വര്‍ഷത്തെ അവരുടെ ഭരണം സാധാരണക്കാരുടെ ആരോഗ്യം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്ട്രീയ വൈകൃതമായിരുന്നു, ആതിരേ.... ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തേതും ഏറെ ഗൗരവം അര്‍ഹിക്കുന്നതുമാണ്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്ത ഡൈ ഈഥൈല്‍ കാര്‍ബാമൈസന്‍ സിട്രേറ്റ്‌ (ഡിഇസി) ഗുളികകളിലെ അട്ടിമറി.
ഒരുകോടി ആളുകള്‍ക്ക്‌, മന്ത്‌ രോഗ നിവാരണത്തിന്റെ രണ്ടാം ഘട്ടമായി, 2008ല്‍ വിതരണം ചെയ്ത ഗുളികകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ ഗുളിക ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ അവശേഷിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ കത്ത്നല്‍കിയിട്ട്‌ അധിക ദിവസങ്ങളായിട്ടില്ല.
മന്ത്‌ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച്‌ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഡിഇസി ഗുളിക കഴിച്ചാല്‍ രോഗം വരില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, രണ്ടാം വര്‍ഷത്തില്‍ വിതരണം ചെയ്ത മരുന്നിനാണ്‌ ഗുണനിലവാരിമല്ല എന്ന്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികളെ ഗുരുതരമായി ബാധിക്കുമെന്നത്‌ കൂടാതെ മന്ത്‌ ഗുളികയെ കുറിച്ച്‌ നിലവിലുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഫണ്ടുപയോഗിച്ച്‌ ആരോഗ്യവകുപ്പ്‌ നേരിട്ട്‌ വാങ്ങിയാണ്‌ ഡിഇസിയുടെ നൂറ്‌ മില്ലി ഗ്രാം ഗുളികകള്‍ വിതരണം ചെയ്തത്‌. തമിഴ്‌നാട്ടിലെ കേളംമ്പാക്കത്തെ ഫോര്‍ട്ട്സ്‌ (ഇന്ത്യ) ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മധ്യപ്രദേശിലെ ഡീപ്‌ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളില്‍ നിന്ന്‌ വാങ്ങിയ ഗുളികകളാണ്‌ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്‌. ഇതില്‍ ഡീപ്‌ഇന്നിന്റെ രണ്ട്‌ ബാച്ചും (8008, 8009) ഫോര്‍ട്സിന്റെ ഒരു ബാച്ചും (എസ്‌ 0042) ഗുണനിലവാരമില്ലാത്തവയാണെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌.
സംസ്ഥാന ആരോഗ്യ വകുപ്പിന്‌ കീഴിലെ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ബ്ലോക്ക്‌ പൊതുജനാരോഗ്യ കേന്ദ്രങ്ങളും കോര്‍പ്പറേഷനുകളിലെ ആരോഗ്യ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുവിടാന്തരം മരുന്നെത്തിക്കുകയായിരുന്നു. പതിനഞ്ച്‌ വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ മൂന്നും കുട്ടികള്‍ രണ്ടും ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. ഒപ്പം. ആല്‍ബന്റസോള്‍ ഗുളികയും കഴിക്കണമെന്നായിരുന്നു നിര്‍ദേശം.
മരുന്ന്‌ വിതരണം ഏതാണ്ട്‌ പൂര്‍ത്തിയായ ശേഷമാണ്‌ ഗുണനിലവാര പരിശോധന നടത്തിയത്‌. ഈ വര്‍ഷം പകുതിവരെ ഉപയോഗിക്കാന്‍ കാലാവധി ഉള്ളതാണ്‌ മരുന്ന്‌. എന്നാല്‍, ജില്ലാ അടിസ്ഥാനത്തിലെ കണക്കെടുപ്പിനും ആവശ്യക്കാരിലെത്തിക്കാനുള്ള നടപടികള്‍ക്കും ശേഷമാണ്‌ ആരോഗ്യവകുപ്പ്‌ മരുന്ന്‌ വാങ്ങിയത്‌. അതിനാല്‍ തന്നെ ഗുളികകളില്‍ ഒട്ടുമുക്കാലും 2008ല്‍ തന്നെ വിതരണം ചെയ്തുകഴിഞ്ഞിരുന്നു. നോക്കുക പൊതുസമൂഹത്തിന്റെ ആരോഗ്യ പ്രശ്നത്തില്‍ ശ്രീമതിയടക്കമുള്ളവര്‍ക്കുള്ള ശുഷ്കാന്തി...! പ്രതിരോധ മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക്‌ ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്ന അംഗീകൃത നടപടികളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ കേരളത്തില്‍ മന്തുരോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തിരിക്കുന്നത്‌. എന്തിനായിരിക്കണം ഇത്തരത്തില്‍ ധൃതിപിടിച്ച്‌ ഈ ഗുളികകള്‍ പൊതുജനങ്ങളെ തീറ്റിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിച്ചു.
ത്വക്‌ രോഗത്തിനുള്ള 31 ലക്ഷം രൂപയുടെ സൈക്ലോവിര്‍ ഇഞ്ചക്ഷനാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ 2007ല്‍ വാങ്ങിക്കൂട്ടിയത്‌. ഇതില്‍ കുറേ മരുന്ന്‌ കാലാവധി കഴിഞ്ഞ്‌ നശിച്ചു. പകരം പുതിയ മരുന്ന്‌ സൗജന്യമായി എത്തിക്കാമെന്ന്‌ കമ്പനി അറിയിച്ചപ്പോഴാണ്‌, ആതിരേ, ഈ മരുന്നിന്റെ പേരില്‍ നടന്ന വന്‍ അട്ടിമറി പുറത്തായത്‌.
സംസ്ഥാനത്തൊട്ടാകെ പ്രതിവര്‍ഷം 50,000 വയല്‍ ഇഞ്ചക്ഷന്‍ മാത്രം ആവശ്യമുള്ളപ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാത്രമായി 2007ല്‍ 1,31,250 വയല്‍ സൈക്ലോവിര്‍ ഇഞ്ചക്ഷന്‍ വാങ്ങിക്കൂട്ടിയത്‌. സിറോം ഡ്രഗ്സ്‌, ഭാരത്‌ പാരന്റല്‍ കമ്പനി എന്നിവയായിരുന്നു വിതരണക്കാര്‍. കമ്പനികളെ സഹായിക്കാന്‍ മെഡിക്കല്‍ കോളജിലെ സ്റ്റോര്‍ സൂപ്രണ്ട്‌ ഇന്‍ഡന്റ്‌ കൂട്ടിയെഴുതുകയായിരുന്നു. ഇതില്‍ 14 ലക്ഷത്തോളം രൂപയുടെ 56760 വയല്‍ മരുന്നാണ്‌ നശിച്ചത്‌. ഇത്‌ മാറ്റിത്തരണം എന്ന്‌ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ കമ്പനി തയ്യറായപ്പോഴാണ്‌ പുതിയ പ്രശ്നം ഉടലെടുത്തത്‌.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇത്രയും മരുന്നിന്റെ ആവശ്യമില്ല.അതുകൊണ്ട്‌ കമ്പനിക്കാര്‍ മാറ്റി തരുന്ന അത്രയും മരുന്ന്‌ മെഡിക്കല്‍ കോളജ്‌ ഓപ്പറേഷന്‍ ഏത്ത്താല്‍ അവരുടെ ഔട്ട്‌ ലെറ്റുകള്‍ വഴി സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാമെന്ന്‌ സൂപ്രണ്ട്‌ കോര്‍പ്പറേഷനെ അറിയിച്ചു. എന്നാല്‍, ഈ മരുന്ന്‌ ഏറ്റെടുക്കന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ്‌ കോര്‍പ്പറേഷന്‍ മറുപടി നല്‍കിയത്‌. 2006 മുതല്‍ 2007 വരെ ഉള്ള ആറുമാസത്തിനിടയിലാണ്‌ ഇത്രയും സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ വയലുകള്‍ മെഡിക്കല്‍ കോളജുകളില്‍ വാങ്ങിക്കൂട്ടിയത്‌. വര്‍ഷത്തില്‍ നാല്‌ പാദമായിട്ടാണ്‌ മരുന്ന്‌ സംഭരിക്കാറെങ്കിലും ആറ്‌ മാസം കൊണ്ട്‌ ഈ മരുന്നത്രയും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വന്‍ അഴിമതിയാണ്‌ ഇതിന്‌ പിന്നില്‍ നടന്നതെന്ന്‌ വ്യക്തം. ഇത്‌ മറച്ചുവെക്കാനാണ്‌ കമ്പനി മാറ്റി നല്‍കിയ മരുന്ന്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യാന്‍ സൂപ്രണ്ട്‌ ശ്രമിച്ചത്‌. മരുന്ന്‌ വാങ്ങിയതിലെ ക്രമക്കേട്‌ തിരിച്ചറിഞ്ഞാണ്‌ സൂപ്രണ്ടിന്റെ നിര്‍ദേശം മെഡിക്കല്‍ കോര്‍പ്പറേഷന്‍ തള്ളിയത്‌. കേള്‍ക്കുമ്പോള്‍ കുളിര്‌ തോന്നുന്ന ഒരു നടപടി. എന്നാല്‍, പതിനാല്‌ ലക്ഷം രൂപയ്ക്കുള്ള സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ മറ്റൊരു കമ്പനിയില്‍ നിന്ന്‌ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുമുണ്ട്‌.ആതിരേ, മരുന്നിന്റേയും പൊതുജനാരോഗ്യത്തിന്റേയും മറവില്‍ ശ്രീമതിയുടെ വകുപ്പില്‍ നടക്കുന്ന കൊടിയ വഞ്ചനകളുടെ, അഴിമതിയുടെ കഥകളിങ്ങനെ നീളുന്നു
ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. തീര്‍ച്ചയായും ഇതില്‍ നല്ലൊരു വിഹിതം പാര്‍ട്ടി ഫണ്ടില്‍ത്തെയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ശ്രീമതിക്ക്‌ ഗുഡ്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഈ കള്ളക്കളിയെല്ലാം മൂടിവെയ്ക്കാനാണ്‌ , ആതിരേ, ഗുളിക വിതരണം ചെയ്ത്‌ ഒരുവര്‍ഷത്തിന്‌ ശേഷം മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ രഹസ്യമായി ആരോഗ്യവകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ചത്‌.
എത്ര ലാഘവത്തോടെയാണ്‌ പി.കെ ശ്രീമതി ആരോഗ്യവകുപ്പ്‌ ഭരിക്കുന്നത്‌. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും ഇങ്ങനെ പന്താടുന്ന ഈ രാഷ്ട്രീയ രക്ഷതീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ പുലര്‍ത്തുന്ന മൗനമാണ്‌ ഇതിലേറെ ക്രൂരമായ ജനവഞ്ചന.ഇവിടെയാണ്‌, ആതിരേ, പ്രക്ഷോഭത്തിന്റേയും തിരിച്ചടിയുടേയും അഗ്നിശലാകകളായി നാമോരോരുത്തരും പരിണമിക്കേണ്ടത്‌...അതിന്‌ മനസ്സില്ലെങ്കില്‍.....

No comments: