Thursday, October 20, 2011

ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറി: ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ പങ്ക്‌ അന്വേഷിക്കണം

ഇവിടം മുതലാണ്‌ ജേക്കബ്‌ പുന്നൂസ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വീരന്മാരുടെ ദാസനായി മാറുന്നതും എല്ലാ ചട്ടങ്ങളും ന്യായങ്ങളും ധിക്കരിച്ച്‌ കേസന്വേഷണത്തിന്റെ ദിശ അട്ടിമറിച്ചതും. അതുവരെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്വേഷിച്ചിരുന്ന നീര റവാത്തിനെ തത്സ്ഥാനത്തുനിന്നും മാറ്റുകയും അന്നത്തെ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന എ.വി.ജോര്‍ജിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ്‌, ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണം സ്വവര്‍ഗ്ഗാനുരാഗമാണെന്ന തിയറി മുന്നോട്ടു വയ്ക്കപ്പെട്ടത്‌.

ആതിരേ,പതിനാല്‌ വര്‍ഷത്തിനുശേഷം ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ്‌ വീണ്ടും വിവാദമാവുകയാണ്‌. പണത്തിന്റെ ഹുങ്കില്‍, അധികാരത്തിന്റെ പിന്‍ബലത്തില്‍ ഇരകളെ മാത്രമല്ല പോലീസ്‌ ഉദ്യോഗസ്ഥരെയും ന്യായാധിപന്മാരെയും ചൊല്‍പ്പടിക്ക്‌ നിര്‍ത്തിയാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്ന്‌ തേച്ചുമാച്ചു കളയാന്‍ ശ്രമം നടന്നത്‌. ആ ശ്രമത്തില്‍ ഒരു പരിധിവരെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും വിജയിച്ചെങ്കിലും കഴിഞ്ഞ ജനുവരി 29-ന്‌, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ സഹോദരനും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കാലത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ ലെഫ്റ്റനന്റുമായിരുന്ന കെ.എ.റൗഫ്‌ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ വസ്തുതകളാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയത്‌.
കേസ്‌ അട്ടിമറിക്കുന്നതിന്‌ അന്ന്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന എം.കെ.ദാമോദരന്റെ വഴിവിട്ട സഹായം ഇവര്‍ക്ക്‌ ലഭിച്ചിരുന്നു, ആതിരേ... 32.5 ലക്ഷം രൂപയാണ്‌ ഇതിനു പ്രതിഫലമായി നല്‍കിയത്‌. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാക്കിയതും കുഞ്ഞാലിക്കുട്ടി പ്രതിയല്ലെന്ന്‌ നിയമോപദേശം നല്‍കിയതും ദാമോദരനായിരുന്നു. അന്ന്‌ കേസ്‌ കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി ജഡ്ജി തങ്കപ്പനെ സ്പെഷ്യല്‍ ഗവണ്‍മെന്റ്‌ പ്ലീഡറായ അനില്‍ തോമസ്‌ മുഖേന സ്വാധീനിക്കുകയും നാല്‌ ഉത്തരവുകള്‍ അനുകൂലമാക്കാന്‍ 25 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഇരകളായ അഞ്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ 35 ലക്ഷം രൂപ നല്‍കി. അനൂപ്‌ കിഷന്‍ എന്ന പ്രോസിക്യൂട്ടര്‍ പ്രതികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ നല്‍കുകയും അതിന്റെ ഉത്തരം ഇരകളെ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിസ്ഥാനത്തു നിന്ന്‌ കുഞ്ഞാലിക്കുട്ടിയെ ഊരിയെടുത്തത്‌.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ വിവാദമായ കാലത്താണ്‌ എംഇഎസ്‌ വനിതാ കോളേജ്‌ വിദ്യാര്‍ത്ഥിനികളായ സുനൈന നജ്മല്‍, സിബാന സണ്ണി എന്നിവര്‍ ട്രെയിനിന്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്‌. 1996 ഒക്ടോബര്‍ 29-നായിരുന്നു സംഭവം. ഇവരോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തയ്യാറായ സഹപാഠി, നിഷിത യശോധരന്‍ അവസാന നിമിഷം അതില്‍ നിന്ന്‌ പിന്മാറുകയായിരുന്നു.അന്ന്‌, റൗഫിന്റെ സഹപഠിയായിരുന്ന ശ്രീദേവി നറ്റത്തിയിരുന്ന ഐസ്ക്രീം പര്‍ലറില്‍ സന്ദര്‍ശകര്‍റ്റായീരുന്നു മൂവരും.ഇവരില്‍ സുനൈനക്ക്‌ മയക്ക്‌ മരുന്നുകളോട്‌ താത്പര്യമുണ്ടായിരുന്നത്രെ.പാര്‍ലറിലെത്തുന്ന മറ്റു പെണ്‍കുട്ടികളെ വശീകരിച്ചതു പോലെ ഇവരേയും ശ്രീദേവി കുഞ്ഞലിക്കുട്ടിയുടെ വലയത്തിലെത്തിച്ചിരുന്നു.സംഭവം നടാക്കുന്നതിന്റെ തലേദിവസം രാത്രി ഇവര്‍ മൂവരും കോഴിക്കോട്‌ പിവിഎസ്‌ അപ്പാര്‍ട്ട്മെന്റിലെ ജി.ബി-ഐ.എ എന്ന മുറിയിലുണ്ടായിരുന്നു.കൊടിയത്തൂരിലും കോഴിക്കോട്ടും രണ്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി കുഞ്ഞാലിക്കുട്ടിയും ഇതേ മുറിയിലെത്തിയിരുന്നു.പിറ്റേന്നായിരുന്നു സുനൈനയുടേയും സിബാനയുടേയും ആത്മഹത്യ.ഇവര്‍ ട്രെയിനിനു മുന്‍പില്‍ ചാടുന്നതിന്‌ ദൃക്‌സാക്ഷികളായിരുന്ന രാജന്‍,രാധാകൃഷ്ണന്‍ എന്നിവര്‍ പിന്നീട്‌ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതും ആതിരേ, ഇവിടെ ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.
തങ്ങളുടെ മക്കളുടെ ദുരൂഹമരണത്തെക്കുറിച്ച്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ നല്‍കിയ പരാതി പക്ഷെ പോലിസ്‌ ചവറ്റു കൊട്ടയില്‍ തള്ളുകയായിരുന്നു.ഇതെല്ലാം അറിഞ്ഞിട്ട്‌ തന്നെയാണ്‌ ഉമ്മന്‍ ചാണ്ടി 20-ാ‍ം തിയതി നിയമസഭയില്‍ കള്ളം പറഞ്ഞത്‌.രണ്ട്‌ അംഗങ്ങളുടെ മാഥ്രം ഭ്ഹിപക്ഷമുള്ള ഉമ്മന്‍ ചാണ്ടിയുടെ നിസ്സഹായത്‌ നമുക്കൂഹിക്കാനാവും. പകല്‍ പോലെ വാസ്തവമയ ഒന്നിനു നേരെ കണ്ണടച്ച്‌ ഇരുട്ടാക്കിയാല്‍ തത്ക്കാലം കുഞ്ഞാലിക്കുട്ടിക്ക്‌ രക്ഷയുണ്ടാകുമായിരിക്കാം.പക്ഷേ, ആതിരേ സ്വര്‍ണപാത്രം കൊണ്ടുപോലും മൂടി വയ്ക്കാനാവാത്തതാണല്ലൊ സത്യം.
സുനൈന നജ്മലിന്റെയും സിബാന സണ്ണിയുടെയും ആത്മഹത്യയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്‌ കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ശ്രീദേവി, ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പെണ്‍വാണിഭത്തില്‍, ചതിക്കപ്പെട്ട്‌ ഇരകളുടെ മരണം സംബന്ധിച്ച്‌ 1997 ജനുവരി 30-ന്‌ അന്നത്തെ നടക്കാവ്‌ എസ്‌ഐ കെ.ആര്‍.പ്രേമചന്ദ്രനും ഒരു മാസം മുമ്പ്‌ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ളയും ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി നാലില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസമാണ്‌ കോടതി തള്ളിയത്‌.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പിന്നാമ്പുറ കഥകള്‍ ഏറെ ലഭിക്കാമായിരുന്ന ഒരു കേസായിരുന്നു ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയും ഒരു കൂട്ടുകാരിയുടെ രക്ഷപ്പെടലും. എന്നാല്‍, രക്ഷപ്പെട്ട കുട്ടിയേയോ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ പഠിച്ച കോളേജിലെ അധ്യാപകരെയോ പെണ്‍കുട്ടികളുടെ വീട്ടുകാരെയോ ചോദ്യം ചെയ്യാന്‍ പോലീസ്‌ തയ്യാറായില്ല. കുഞ്ഞാലിക്കുട്ടിയടക്കമുള്ള കേസിലെ ഉന്നതന്മാരുടെ സമ്മര്‍ദ്ദവും സാമ്പത്തിക ഇടപെടലും കൊണ്ടാണ്‌ ഈ രീതിയിലുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടത്‌.
ആ അട്ടിമറിക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഇന്നത്തെ ഡിജിപിയും അന്ന്‌ ഉത്തരമേഖല ഐജിയുമായിരുന്ന ജേക്കബ്‌ പുന്നൂസ്‌ ആയിരുന്നു. ആത്മഹത്യയില്‍ നിന്ന്‌ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി അന്വേഷി പ്രസിഡണ്ട്‌ കെ.അജിതയ്ക്കൊപ്പം അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ നീര റവാത്തിനെ കണ്ട്‌ വസ്തുതകള്‍ തുറന്ന്‌ പറഞ്ഞിരുന്നു. നീര റവാത്ത്‌ ഈ വിവരങ്ങളെല്ലാം ജേക്കബ്‌ പുന്നൂസിനെയും അറിയിച്ചു.
ഇവിടം മുതലാണ്‌ ജേക്കബ്‌ പുന്നൂസ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വീരന്മാരുടെ ദാസനായി മാറുന്നതും എല്ലാ ചട്ടങ്ങളും ന്യായങ്ങളും ധിക്കരിച്ച്‌ കേസന്വേഷണത്തിന്റെ ദിശ അട്ടിമറിച്ചതും. അതുവരെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്വേഷിച്ചിരുന്ന നീര റവാത്തിനെ തത്സ്ഥാനത്തുനിന്നും മാറ്റുകയും അന്നത്തെ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന എ.വി.ജോര്‍ജിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ്‌,ആതിരേ, ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണം സ്വവര്‍ഗ്ഗാനുരാഗമാണെന്ന തിയറി മുന്നോട്ടു വയ്ക്കപ്പെട്ടത്‌. അന്ന്‌ ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെട്ടിരുന്ന ഡിഐജി ശേഖരന്‍ മിനിയോടന്റെ നിയന്ത്രണത്തിലായിരുന്നു തുടരന്വേഷണം.
അന്ന്‌ ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി. പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും. ഐസ്ക്രീം പാര്‍ലര്‍ പെണ്‍ വാണിഭകേസ്‌ ഇന്നത്തെ നിലയില്‍ ആക്കി തീര്‍ത്തതും പ്രതികളെ മാന്യന്മാരാക്കി മാമോദീസ മുക്കിയതും പി.ശശിയായിരുന്നു. കോടികളാണ്‌ ഇതിനു കൈപ്പറ്റിയത്‌. നേതാക്കന്മാര്‍ക്ക്‌ മാത്രമല്ല, കൈരളി ചാനലിനും ഈ ശാപ പണം ലഭിച്ചിരുന്നു. പി.ശശിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്ന്‌ ഉത്തരമേഖല ഐജിയായിരുന്ന ജേക്കബ്‌ പുന്നൂസ്‌ കേസ്‌ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമാക്കി തീര്‍ത്തത്‌. അതുകൊണ്ട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ ഇനിയുള്ള അന്വേഷണത്തില്‍ അന്ന്‌ കേസ്‌ അട്ടിമറിച്ചതില്‍ ഇന്നത്തെ ഡിജിപി ജേക്കബ്‌ പുന്നൂസിനുള്ള പങ്കും അന്വേഷിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌.അതുമായി ബന്ധപ്പെട്ട സത്യ്ങ്ങളെല്ലാം പുറത്തുകൊണ്ടു വരേണ്ടതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ശിക്ഷിക്കേണ്ടതുമാണ്‌. കേരള പോലീസിലെ ഏറ്റവും നീചനായ ക്രിമിനലാണ്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ എന്ന്‌ അപ്പോള്‍ തെളിയുകയും ചെയ്യും,ആതിരേ,സംശയമില്ല.

No comments: