കോഴിക്കോട് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ കെ.എ.റൗഫിന്റെ സഹപാഠിയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ശ്രീദേവി നടത്തിയിരുന്ന പെണ്‍വാണിഭം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും, കോഴിക്കോട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായിരുന്ന രാജഗോപാല്‍, ടി.പി.ദാസന്‍ എന്നിവരെയും സ്വാധീനിക്കാന്‍ റൗഫ് വിപുലീകരിക്കുകയുണ്ടായി. അങ്ങനെയാണ് 'കെ ആര്‍ എസ് ഐസ്ക്രീം പാര്‍ലര്‍' നിലവില്‍വന്നതും, പെണ്‍കുട്ടികളെ വ്യാപകമായി മുന്‍പ് സൂചിപ്പിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും.ഈ പെണ്‍കുട്ടികളുമായി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന് മറ്റൊരു മുഖം ലഭിക്കുകയായിരുന്നു. അതോടെ, യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ വഴുതിമാറുകയും, പെണ്‍വിഷയത്തില്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അന്വേഷണത്വര കേന്ദ്രീകരിക്കുകയും ചെയ്തു.
ആതിരേ,പതിന്നാലു വര്‍ഷത്തിനുശേഷം ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വിവാദങ്ങളുടെ പെരുമഴയായി മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോഴും, വാസ്തവങ്ങള്‍ തമസ്കരിക്കപ്പെടുകയാണ്.
കേവലം ഒരു വ്യഭിചാര കഥയായി സംഭവത്തെ ഒതുക്കിക്കഴിഞ്ഞു. വി എസ് അച്യുതാനന്ദന്‍പോലും ആ നിലയ്ക്കാണ് കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്നത്.
എന്നാല്‍,ആതിരേ, കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 90കളുടെ തുടക്കം മുതല്‍ നടന്ന കള്ളനോട്ട്-കള്ളക്കടത്ത്-ആയുധ വ്യാപാര മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും താഴെത്തട്ടിലുള്ള ഇടപാടുകളായിരുന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തത്.
90കളുടെ തുടക്കത്തില്‍ മുംബൈയില്‍ ശിവസേന അധികാരത്തിലെത്തിയതോടെ ദാവൂദ് ഇബ്രാഹിമും ഷക്കീല്‍ അഹമ്മദും അടക്കമുള്ള മുസ്ലീങ്ങള്‍ നിയന്ത്രിച്ചിരുന്ന കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തമായി തടയപ്പെട്ടതോടെ മുംബൈയിലെയും ഗള്‍ഫിലേയും കള്ളക്കടത്ത്-കള്ളനോട്ട്-ആയുധ മാഫിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെക്കേ ഇന്ത്യയിലേയ്ക്ക് മാറ്റുകയുണ്ടായി. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രധാനമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം.
92 ഡിസംബര്‍ ആറാം തീയതി ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ രോഷാകുലരായ മുസ്ലീം തീവ്രവാദികള്‍ ഇന്ത്യയിലെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി തീവ്രവാദി സംഘങ്ങള്‍ രൂപീകരിക്കുകയും അവര്‍ക്ക് ആയുധവും അര്‍ത്ഥവുമെത്തിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുകയും ചെയ്തു.
ഈ രണ്ടു അധോലോക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതിനായി സാമദാനഭേദദണ്ഡങ്ങളാണ് കേരളത്തിലെ ഏജന്റുമാര്‍ പയറ്റിയത്. പണത്തില്‍ വീഴാത്തവരെ പെണ്ണില്‍ വീഴ്ത്താന്‍ കഴിയുമെന്ന് മനസ്സിലാക്കി കോഴിക്കേട് കേന്ദ്രമാക്കി നടത്തിയ പെണ്‍വാണിഭത്തിന്റെ കഥകളാണ് ഐസ്ക്രീം പാര്‍ലര്‍ കേസായി ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
കള്ളനോട്ടും ആയുധവും അടക്കമുള്ള കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ സുഗമമായപ്പോള്‍ ലഭിച്ച ലാഭം തല്‍പ്പരകക്ഷികള്‍ ഭൂമിയിലാണ് മുടക്കിയത്. ഭൂമാഫിയയും അങ്ങനെ കോഴിക്കോട് കേന്ദ്രമായി വളര്‍ന്നുപന്തലിച്ചു. ഈ മാഫിയയുടെ പ്രവര്‍ത്തനത്തിനും പണത്തിനൊപ്പം പെണ്‍കുട്ടികളെയും ആവശ്യക്കാര്‍ക്ക് യഥേഷ്ടം എത്തിച്ചുകൊടുക്കുകയുണ്ടായി.
കോഴിക്കോട് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ കെ.എ.റൗഫിന്റെ സഹപാഠിയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ശ്രീദേവി നടത്തിയിരുന്ന പെണ്‍വാണിഭം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും, കോഴിക്കോട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായിരുന്ന രാജഗോപാല്‍, ടി.പി.ദാസന്‍ എന്നിവരെയും സ്വാധീനിക്കാന്‍ റൗഫ് വിപുലീകരിക്കുകയുണ്ടായി. അങ്ങനെയാണ് 'കെ ആര്‍ എസ് ഐസ്ക്രീം പാര്‍ലര്‍' നിലവില്‍വന്നതും, പെണ്‍കുട്ടികളെ വ്യാപകമായി മുന്‍പ് സൂചിപ്പിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും.
ഈ പെണ്‍കുട്ടികളുമായി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന് മറ്റൊരു മുഖം ലഭിക്കുകയായിരുന്നു. അതോടെ, യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ വഴുതിമാറുകയും, പെണ്‍വിഷയത്തില്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അന്വേഷണത്വര കേന്ദ്രീകരിക്കുകയും ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന കള്ളനോട്ട്-കള്ളക്കടത്ത്-ആയുധ മാഫിയകള്‍ക്ക് പിന്തുണ നല്‍കിയത് മുസ്ലീംലീഗിന്റെ നേതാക്കളായിരുന്നു. ഇവരില്‍ ചിലര്‍ക്ക് തീവ്രവാദികളുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പില്‍ക്കാലത്താണ് ഈ രംഗത്തെത്തുന്നത്. മുസ്ലീംലീഗ് നേതാക്കന്മാര്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധത്തെക്കുറിച്ച് വിക്കിലീക്സില്‍ത്തന്നെ വിവാദ വെളിപ്പെടുത്തലുകള്‍ ഉണ്ടായത് ഓര്‍ക്കുക.
ഈ യാഥാര്‍ത്ഥ്യം തമസ്കരിച്ചുകൊണ്ടാണ് ആതിരേ വി എസ് അച്യുതാനന്ദന്‍പോലും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ കുടുക്കാന്‍ നിയമയുദ്ധം ഇപ്പോഴും തുടരുന്നത്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്കിനേക്കാള്‍ ക്രിമിനല്‍ പങ്കാളിത്തം കെ.എ.റൗഫിനാണുള്ളത്. എന്നാല്‍, ഇന്ന് റൗഫ് വി എസ് പാളയത്തിലാണ്. അവിടിരുന്നുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹം തെളിവുകള്‍ നിരത്തുന്നത്.
അതേസമയം ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ ആരോപണവിധേയനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും നിയമക്കുരുക്കിലാവുകയാണ്.. പെണ്‍കുട്ടികളെ പീഡിപ്പിച്ച കുഞ്ഞാലിക്കുട്ടി പണമൊഴുക്കി കേസ് അട്ടിമറിച്ചെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സഹായി തങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്ന് ഇരകളായ ബിന്ദുവും റോസ്ലിനും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതു കൂടാതെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.ഈ പരാതിയും ജുഡീഷ്യറിയുടെ ശ്രദ്ധയിലേക്കും ഇനി വരും. കുഞ്ഞാലിക്കുട്ടി ഷൊര്‍ണൂരില്‍വച്ച് നിര്‍ബന്ധിച്ച് ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കിയതായും പരാതിയില്‍ പറയുന്നുണ്ട്. . ഇതിന്മേല്‍ മുഖ്യമന്ത്രിയടക്കം എന്തു നടപടി സ്വീകരിച്ചുവെന്നതും വരും നാളില്‍ ചര്‍ച്ചയാകും.
കോഴിക്കോട് ബീച്ചിലെ ആര്‍കെഎസ് ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് അരങ്ങേറിയ പെണ്‍വാണിഭത്തെപ്പറ്റി 1997 ആഗസ്റ്റിലാണ് പുറംലോകമറിയുന്നത്. തുടര്‍ന്ന് 16 പേരെ പ്രതികളാക്കി നടക്കാവ് പൊലീസ് കേസെടുക്കുകയും കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , കേസിലെ മുഖ്യസാക്ഷി റജീനയെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും മറ്റും കേസ് അട്ടിമറിച്ചു. 2005ല്‍ ഈ കാര്യങ്ങള്‍ റജീനതന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ശക്തമായ ജനകീയപ്രതിഷേധമുയര്‍ന്നതിനാല്‍ അന്ന് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി രാജിവച്ചു.
പെണ്‍വാണിഭത്തിലും കേസ് അട്ടിമറിച്ചതിലും കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഭാര്യാസഹോദരീഭര്‍ത്താവ് കെ എ റൗഫ് പരസ്യമായി വെളിപ്പെടുത്തിയതോടെയാണ്,ആതിരേ, തേഞ്ഞുമാഞ്ഞു പോയിരുന്ന കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. ജഡ്ജിമാരെ സ്വാധീനിച്ചതും ഇരകള്‍ക്ക് പണം നല്‍കിയതുമെല്ലാം കഴിഞ്ഞ ജനുവരി 29നാണ് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. എന്നാല്‍ , എഡിജിപി വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തെ നിര്‍വീര്യമാക്കി കേസ് ഇല്ലാതാക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറിയതോടെയുണ്ടായി. ഇതേത്തുടര്‍ന്നായിരുന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തില്‍ തങ്ങളുടെ മൊഴിമാറ്റിച്ചതായി പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ പരാതി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഷെരീഫ് ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചെന്നാണ് റോസ്ലിന്‍ , ബിന്ദു എന്നിവര്‍ പരാതിപ്പെട്ടത്.
ഇവരില്‍ നിന്ന് അന്വേഷണ സംഘം ഒക്ടോബര്‍ 4 ന്‌വീണ്ടും മൊഴിയെടുത്തു. താമരശ്ശേരി ഡിവൈ.എസ്. പി. ജെയ്സണ്‍ കെ. അബ്രഹാം ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളും പിന്നീട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത് ഷെരീഫ് അനുകൂല മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച കാര്യവുമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ അറിയിച്ചത്.(അവരുടെ മൊഴിയുടെ പൂര്‍ണ രൂപം ചുവടെ)
ആതിരേ,ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചത് സംബന്ധിച്ച് കെ.എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ:
" അകേസുകള്‍ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തന്റെ സ്നേഹിതനായ വേണു മുഖേനയാണ് അന്നത്തെ അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനെ ബന്ധപ്പെടുന്നത്. സത്യവാങ്മൂലം തയാറാക്കുന്ന ഘട്ടത്തില്‍ മുപ്പത് തവണയോളം കുഞ്ഞാലിക്കുട്ടി ദാമോദരനെ കണ്ടിട്ടുണ്ട്. ദാമോദരന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള മലബാര്‍ അക്വാഫാമിന്റെ ബാധ്യത 69 ലക്ഷം ആയിരുന്നത് കുഞ്ഞാലിക്കുട്ടി 32.5 ലക്ഷമായി ചുരുക്കി. ഇതിന്റെ ആദ്യ ഗഡു 15ലക്ഷം നല്‍കാന്‍ താന്‍ കൊണ്ടു ചെന്നെങ്കിലും നേരിട്ട് വാങ്ങിയില്ല.
ഓഫിസിലെ സ്റ്റെനോഗ്രാഫര്‍ സതീശനെ കൂട്ടി ഭാര്യക്ക് ബാധ്യതയുണ്ടായിരുന്ന എസ്.ബി.ഐയുടെ എം.ജി റോഡ് ശാഖയില്‍ പണമടപ്പിച്ചു. പിന്നീട് ശേഷിക്കുന്ന 17.5 ലക്ഷം കുഞ്ഞാപ്പു മുഖേന കൊടുത്തുവിട്ടതും ബാങ്കിലടപ്പിച്ചതായാണ് അറിയുന്നത്. ഇതിന് പ്രതിഫലമായി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അനുയോജ്യമായ സത്യവാങ്മൂലം ദാമോദരന്‍ തയാറാക്കി നല്‍കി. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനാവില്ലെന്ന നിയമോപദേശവും അദ്ദേഹം നല്‍കി. സുപ്രീംകോടതിയില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകനെ കാണാന്‍ അദ്ദേഹത്തിന്റെ ജൂനിയറായ ശശിയെ കൂടെ അയക്കുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാകുന്ന സമയത്ത് പ്രോസിക്യൂട്ടറാക്കാന്‍ അഭിഭാഷക പാനലുണ്ടാക്കി കെ.വി. ജോസഫിനെ തെരഞ്ഞെടുത്തു.
ഇക്കാര്യങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി നേരിട്ടാണ് ഇടപെട്ടത്. കുറ്റപത്രം തയാറാക്കാന്‍ സുധീര്‍ ജഡ്ജി ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ജഡ്ജും പ്രോസിക്യൂട്ടറും തമ്മില്‍ ഇതേച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നീടാണ് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന്‍ മുഖേന ജസ്റ്റിസ് തങ്കപ്പനുമായി ബന്ധപ്പെട്ട് കേസ് കോടതി മാറ്റത്തിനുള്ള അവസരമൊരുക്കിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അജിതയും ആവശ്യപ്പെട്ടിരുന്നു. ഈ കേസുകളിലെല്ലാം കുഞ്ഞാലിക്കുട്ടിക്ക് അനുകൂല വിധിയാണുണ്ടായത്. ഈ കേസുകളിലെ ഉത്തരവുകള്‍ സ്പെഷല്‍ ഗവ. പ്ലീഡറായ അനില്‍ തോമസ് മുഖേന തങ്ങള്‍ തന്നെയാണ് ജസ്റ്റിസ് തങ്കപ്പന് തയാറാക്കി നല്‍കിയത്. അതിന്റെ കരട് പൊലീസിന് നല്‍കിയതായും റഊഫ് പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് മാത്രമാണ് തങ്കപ്പന് ബീരാന്‍ മുഖേന കൊടുത്തത്. നാല് ഉത്തരവുകള്‍ അനുകൂലമാക്കാന്‍ 25 ലക്ഷമാണ് ജസ്റ്റിസ് തങ്കപ്പന് നല്‍കിയത്. അനൂപ് കിഷന്‍ പ്രോസിക്യൂട്ടറായി വന്നു. വിചാരണ പ്രതീക്ഷിച്ച പോലെ നടന്നു. അജിത ഒഴികെ സാക്ഷികളെല്ലാം കൂറുമാറി. തങ്ങള്‍ തയാറാക്കിക്കൊടുത്ത ചോദ്യങ്ങള്‍ മാത്രമാണ് അനൂപ് കോടതിയില്‍ ഉന്നയിച്ചത്. സാക്ഷികളെ മജീദ് എന്നയാളുടെ വീട്ടില്‍ വെച്ച് അഡ്വ. രാജന്റെ നേതൃത്വത്തില്‍ മൊഴി നല്‍കേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചു. ഇവരെ പഠിപ്പിക്കുമ്പോള്‍ പ്രതികളായ രണ്ട് മേയര്‍മാരും ഉണ്ടായിരുന്നു.
അഞ്ച് പെണ്‍കുട്ടികള്‍ക്കുമായി 35 ലക്ഷം പ്രതിഫലമായി നല്‍കി. പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.വി. ജോസഫിനെ മാറ്റിയതിന് പകരം രണ്ടുലക്ഷം അയാള്‍ക്ക് നല്‍കി ആശ്വസിപ്പിച്ചു. അദ്ദേഹത്തെ ചില മാറാട് കേസുകളില്‍ പ്രോസിക്യൂട്ടറുമാക്കി. വിചാരണ കഴിഞ്ഞ് വിധി പറയാന്‍ സത്യന്‍ ജഡ്ജിന് തങ്ങളാണ് ഉത്തരവ് എത്തിച്ചു കൊടുത്തത്. ജഡ്ജിനെ പരിചയപ്പെടുത്തിയ സൈനുദ്ദീന്‍ മുഖേന 20 ലക്ഷം നല്‍കി. തെളിവുകളെല്ലാം ഈ കോടതിയില്‍ തേച്ചുമാച്ച് കളഞ്ഞിരുന്നു. തുടര്‍ന്നാണ് അജിതയുടെ അപ്പീല്‍ ഹൈകോടതിയില്‍ വരുന്നത്.
ജസ്റ്റിസ് തങ്കപ്പന്റെ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ടതിന് അജിതയുടെ അഭിഭാഷകന് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നു. കേസില്‍ സാക്ഷിയായ ജമീല എന്ന ഇരയെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ കോഴിക്കോട്ടെ ഒരു പത്രപ്രവര്‍ത്തകന്‍ സഹായിച്ചതായും ഇനിയും മൊഴിമാറ്റിയാല്‍ മാനസിക രോഗത്തിന്റെ പശ്ചാത്തലമുണ്ടാക്കാനാണ് റെജീനയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിച്ചത്..".
വാര്‍ത്താസമ്മേളനം നടത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ ത്തുടര്‍ന്ന് കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. ഇതേ ആരോപണങ്ങളെല്ലാം മജിസ്ട്രേറ്റിന് മുന്നിലും റഊഫ് ആവര്‍ത്തിച്ചിരിക്കുകയാണ്.തനിക്കെതിരെ തന്നെ തെളിവായി ഉപയോഗിക്കപ്പെടാമെന്ന ബോധ്യത്തില്‍ തന്നെയാണ് മൊഴി നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് റഊഫ് മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മതം നടത്തിയത്.
അതിരേ, വാസ്തവങ്ങള്‍ ഇതായിരിക്കേയാണ് തന്നെ സുപ്രീം കോടതി വരെ കുറ്റവിമുക്തനാക്കിയതാണെന്നും വിഎസും ചില മാധ്യമങ്ങളും വേട്ടയാടുകയാണെന്ന് കുഞ്ഞാലിക്കൂട്ടി വിലപിക്കുന്നത്.കുഞ്ഞാലിക്കുട്ടി പെണ്വാണിഭവീരനാണെന്ന ഒറ്റ പോയിന്റ് അജണ്ടയുമായി വി.എസ്.അച്യുതാനന്ദന്‍ നിയമയുദ്ധം തുടരുന്നത്.അതെ ഇവര്‍ രണ്ടു പേരും സാക്ഷരകേരളത്തിന്റെ തലയില്‍ കയറിയിരുന്നു മലവിസര്‍ജനം നടത്തുകയാണ്
ഥൂൂൂ
ബിന്ദുവിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
ജെയ്സണ്‍ സാര്‍ എന്നെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ എനിക്ക് ഓര്‍മ്മയുള്ളതെല്ലാം പറഞ്ഞു. എന്നാല്‍ പിന്നീട് ?്‌രെകം ബ്രാഞ്ച് എന്നെ ചോദ്യം ചെയ്തപ്പോളാണ് ചില കാര്യങ്ങളൊക്കെ പറയുവാന്‍ ഞാന്‍ വിട്ടു പോയതായി എനിക്കു മനസ്സിലായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന്റെ മുന്‍പായി ഷെരീഫ് എന്ന ആള്‍ എന്നെ ഫോണില്‍ വിളിക്കുകയും എന്നോട് അര്‍ജന്റായി ചേളാരിയിലുള്ള അയാളുടെ വീട്ടിലേക്ക് ചെല്ലണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ചെന്നേ പറ്റൂ എന്ന രീതിയില്‍ ആയിരുന്നു അയാള്‍ സംസാരിച്ചത്. എന്നോട് മറ്റുള്ളവരെക്കൂടി കൂട്ടാന്‍ പറഞ്ഞു. പണ്ട് പലതവണ പണം തന്നിട്ടുള്ള ആളെന്ന നിലക്ക് ഞാനും റോസ്ലിനും കൂടി അവിടെ പോയി.
അവിടെ ചെന്നപ്പോള്‍ ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തി. ഷെരീഫ് പറയുന്നത് പോലെ മാത്രം ക്രൈം ബ്രാഞ്ചില്‍ മൊഴി കൊടുക്കാന്‍ പാടുളളൂ എന്ന് പറഞ്ഞു. ഷെരീഫ് ഞ്ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങളാണ് ഉണ്ടാവുക എന്ന് എന്തൊക്കെയാണ് മറുപടി പറയേണ്ടത് എന്നും പറഞ്ഞു തന്നു. പറഞ്ഞതു പോലെ ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഭരണത്തിലുള്ള കാര്യം ഓര്‍ക്കണമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് പേടി ഉള്ളത് കൊണ്ട് ഞങ്ങള്‍ അത്പോലെ ചെയ്യാമെന്ന് സമ്മതിച്ചു പോന്നു. പിന്നീട് ക്രൈം ബ്രാഞ്ചില്‍ വെച്ച് ഷെരീഫ് പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ് ചോദിച്ചത്. ഞങ്ങള്‍ ഷെരീഫ് പറഞ്ഞതു പോലെ പറഞ്ഞു. ഞങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലായി. ഷെരീഫിനും മറ്റുമുള്ള സ്വാധീനം.
ഇതിന് മുന്‍പും ഞങ്ങള്‍ ചേളാരിയിലുള്ള ഷെരീഫിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവര്‍ ആവശ്യപ്പെടുന്ന പോലെ മൊഴി കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആ വിവരം ഞങ്ങള്‍ ജെയ്സണ്‍ സാറിനോട് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. പണ്ട് ഞങ്ങള്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ പേര് പറയാതിരുന്നത് റഊഫും ഷെരീഫും ഹംസയും ഞങ്ങള്‍ക്ക് പൈസ തന്നത് കൊണ്ടാണ്. അന്ന് കേസ് തുടങ്ങുന്നത് വരെ ഞങ്ങളുടെ ചിലവിനുള്ള പൈസ മുഴുവന്‍ ഇവരായിരുന്നു തന്നിരുന്നത്. കേസിന്റെ സമയമായപ്പോള്‍ ഒരിക്കല്‍ ചാലപ്പുറത്തുള്ള വീട്ടില്‍ വെച്ച് ടി.പി.ദാസന്‍, സി.എന്‍.രാജന്‍ വക്കീല്‍, ബൈജുനാഥ് വക്കീല്‍ എല്ലാവരും കൂടി കോടതിയില്‍ എന്തൊക്കെ പറയണമെന്ന് പഠിപ്പിച്ചു തന്നു. കോടതിയില്‍ അങ്ങിനെയൊന്നും പറയാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരു പ്രാവശ്യം ചാലപ്പുറത്തുള്ള വീട്ടില്‍ കുഞ്ഞാലിക്കുട്ടി സാറും റഊഫും കൂടി വന്നിരുന്നു. ഒന്നും പേടിക്കേണ്ട. ജഡ്ജിയെയും ഗവണ്‍മെന്റ് വക്കീലിനെയും എല്ലാവരെയും വേണ്ടപോലെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് കുഞ്ഞാലിക്കുട്ടി സാര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ രണ്ട് കെട്ടായി പണം റഊഫിന് കൊടുത്തു. ഒരു കെട്ട് റജീനക്കാണ്. മറ്റേത് ബാക്കി എല്ലാവര്‍ക്കുമാണെന്നും പറഞ്ഞു. അതില്‍ കുറച്ചു പൈസ കേസിന് മുന്‍പ് തന്നെ റഊഫ് ഞങ്ങള്‍ക്ക് തന്നു. ബാക്കി കേസ് കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് ഹോട്ടലിന്റെ അടുത്തുള്ള ഒരു മുറിയില്‍ വെച്ചും തന്നു. എന്നെ ശ്രീദേവി, കുഞ്ഞാലിക്കുട്ടി സാറിന് വേണ്ടി തിരുവനന്തപ്പുരം വരെ ട്രെയിനില്‍ കൊണ്ട് പോയിരുന്ന കാര്യം പറയാതിരിക്കാന്‍ വേണ്ടിയാണ് പൈസ തന്നത്.
കോടതിയില്‍ ഇടാനുള്ള പര്‍ദ്ദയും മറ്റു ഡ്രസ്സുകളും ഒക്കെ വാങ്ങി തന്നത് ഷെരീഫും ഡ്രൈവര്‍ ഗോപിയുമാണ്. കോടതിയില്‍ വെച്ച് ജഡ്ജിയും പ്രോസിക്യൂട്ടറും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. കേസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഗള്‍ഫില്‍ അയക്കാമെന്ന് കുഞ്ഞാലിക്കുട്ടി സാര്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ പോകാനുള്ള കടലാസൊക്കെ റഊഫ് ആണ് ശരിയാക്കി തന്നത്. റെജുലയും റോസ്ലിനും ആണ് ആദ്യം ഗള്‍ഫില്‍ പോയത്. പിന്നെ ഞാനും ഫൈസലും കൂടി പോയി. പക്ഷേ ക്ലീനിംഗ് ജോലി ആയതു കൊണ്ട് ഞങ്ങള്‍ക്ക് അത് പറ്റാതെ വേഗം തിരിച്ചു വന്നു. ദുബിയിലുള്ള എല്ലാ ഏര്‍പ്പാടും ചെലവുകളും എല്ലാം നോക്കിയിരുന്നത് ബാബു എന്നയാളാണ്. തിരിച്ചു വരാന്‍ വേണ്ടി നാലായിരം ദിര്‍ഹം തന്നത് ഈ ബാബുവാണ്.
ഈ കാര്യങ്ങളൊക്കെ ജെയ്സണ്‍ സാറിനോട് പറയാന്‍ എനിക്ക് ഒരു ചാന്‍സ് തരണം.
ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഞങ്ങള്‍ക്ക് ഇതിനു മുന്‍പ് ക്രൈം ബ്രാഞ്ചിനും മറ്റും സത്യം പറയാന്‍ സാധിക്കാതിരുന്നത്. ഞങ്ങളുടെ മൊഴി മാറ്റാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതിന് ഷെരീഫിനെതിരെ നടപടിയെടുക്കണം.
എന്ന് ബിന്ദു
(ഒപ്പ്)
റോസ് ലിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
സാര്‍
കുറച്ചു ദിവസം മുന്‍പ് ബിന്ദു എന്നെ വിളിച്ചു. ചേളാരി ഷെരീഫ് അവളെ വിളിച്ചിരുന്നു എന്നും ഉടനെ ചേളാരി ഷെരീഫിന്റെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞു. പോയില്ലെങ്കില്‍ ആപത്തായിരിക്കുമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഷെരീഫിന്റെ ചേളാരിയിലുള്ള വീട്ടില്‍ പോയി. അവിടെ വെച്ച് അയാള്‍ ഇപ്പോള്‍ ഭരണം ഞങ്ങളുടെ കൈയ്യിലാണെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു ചോദ്യം ചെയ്യലിലും മൊഴി കൊടുക്കരുതെന്നും പറഞ്ഞു. എന്നിട്ടയാള്‍ എന്തൊക്കെ ചോദ്യങ്ങളാണ് ?്‌രെകം ബ്രാഞ്ച് ചോദിക്കുക എന്നും അതിന് എന്തൊക്കെ മറുപടി പറയണമെന്നും പറഞ്ഞു തന്നു.
ഞങ്ങള്‍ പേടിയുള്ളതു കൊണ്ട് ക്രൈം ബ്രാഞ്ച് ചോദിച്ചപ്പോള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്ന ചോദ്യങ്ങള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്നെ ചോദ്യങ്ങളാണ് ?്‌രെകം ബ്രാഞ്ച് മുഴുവന്‍ ചോദിച്ചത്. പോലീസിലാരോ ഷെരീഫിനും മറ്റും വിവരം ചോര്‍ത്തിക്കൊടുക്കുന്നതായി എനിക്ക് മനസ്സിലായി. ഷെരീഫിനെയും ഷെരീഫിന്റെ പിന്നിലുള്ള കുഞ്ഞാലിക്കുട്ടിയെയും പേടിയുള്ളത് കൊണ്ട് അവര്‍ പറയുന്നത് പോലെ പോലീസിനോട് പറഞ്ഞു. ഇതിനു മുമ്പും ഇത്പോലെ ഷെരീഫിന്റെ വീട്ടില്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു.
റഊഫ് ജയിലില്‍ നിന്ന് വന്നതിന് ശേഷം നിങ്ങള്‍ റഊഫിനെ കാണാന്‍ അയാളുടെ ഓഫീസില്‍ പോയി. രണ്ട് മണിക്കൂര്‍ കൊണ്ട് ഞങ്ങളെ ഷെരീഫ് വിളിച്ചു. ഉടനെ വീട്ടില്‍ എത്തണമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ ഉണ്ട്. എന്തിനാണ് റഊഫിനെ കാണാന്‍ പോയതെന്നും ചോദിച്ചു. ഇനി മേലാല്‍ അവനെ കാണരുതെന്നും പറഞ്ഞു. അന്ന് ഞങ്ങളെ കുറേ പേടിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. പിന്നെ കമ്മീഷ്ണര്‍ ശ്രീജിത്ത് സാറിന് ഫോണില്‍ വിളിച്ച് റഊഫിനെ എല്ലാവിധത്തിലും കുടുക്കണമെന്നും പറഞ്ഞു. അത് ഫോണ്‍ സ്പീക്കറിലിട്ടാണ് പറഞ്ഞത്. അന്നത്തെ സംസാരം മുഴുവന്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അത് ഞങ്ങള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. ഒരു കോപ്പി ഞങ്ങളുടെ കൈയ്യിലുണ്ട്. ഷെരീഫ് ഞങ്ങളെ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതില്‍ എനിക്കും പരാതിയുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണം.
അരവിന്ദന്‍ എന്നയാളുടെ കൂടെ എന്നെ പണ്ട് ഷൊര്‍ണ്ണൂര്‍ കൊണ്ട് പോയി അവിടെ ഒരു സ്ഥലത്ത് താമസിപ്പിച്ച് കുഞ്ഞാലിക്കുട്ടിയുമായി ശാരീരികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ വേണ്ടി ഷെരീഫ്, ഹംസ, റഊഫ് എന്നിവര്‍ പലതവണയായി എനിക്കും മറ്റുള്ളവര്‍ക്കും പൈസ തന്നിരുന്നു. കോടതിയില്‍ കേസ് തുടങ്ങുന്നത് വരെ എന്റെ ചിലവ് മുഴുവന്‍ നോക്കിയത് ഇവരാണ്. കേസ് തുടങ്ങുന്നതിന് മുന്‍പായി ചാലപ്പുറത്ത് ഒരു വീട്ടില്‍ കൊണ്ട്പോയി കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സി.എം.രാജന്‍ വക്കീല്‍ പറഞ്ഞ് തന്നിരുന്നു. അപ്പോള്‍ അവിടെ ടി.പി.ദാസന്‍, ബൈജു കറിപ്പള്ളി എന്നിവര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അവിടെ കുഞ്ഞാലിക്കുട്ടി റഊഫിന്റെ ഒപ്പം വന്നിരുന്നു. ഒന്നും പേടിക്കാനില്ല, എല്ലാം ജഡ്ജിനോടും ഗവണ്‍മെന്റ് വക്കീലിനോടും പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
അന്ന് കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്റ്റിക് കവറില്‍ കുറേ പണം റഊഫിനെ ഏല്‍പ്പിച്ചു. അതില്‍ കുറച്ചു പണം ഞങ്ങള്‍ക്ക് റഊഫ് ഉടനെ തന്നു. ബാക്കി ഈ കേസ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഫ്രഞ്ച് ഹോട്ടലിനടുത്തുള്ള ഓഫീസ് മുറിയില്‍ വെച്ച് തന്നു. കോടതിയില്‍ ഇടാനുള്ള ഡ്രസ്സ് വാങ്ങി തന്നത് ഡ്രൈവര്‍ ഗോപിയും ഷെരീഫും കൂടിയാണ്. കേസിന് ശേഷം റജുലയെയും നേരത്തെ പറഞ്ഞത് പോലെ ദുബായിലേക്ക് അയച്ചു. ദുബായിയില്‍ ഞങ്ങള്‍ രണ്ട് പേരും ലണ്ടന്‍ ഗ്രീക്ക് ഹോട്ടല്‍ അപാര്‍ട്മെന്റില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്തു. അവിടെയുള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടി ഏല്‍പിച്ച പ്രകാരം എല്ലാ ചെലവുകളും ബാബു എന്നയാളാണ് നോക്കിയത്. ഞാന്‍ ഇന്ത്യാവിഷന്‍ ബഷീറിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ബാബുവുമായിട്ട് ഫോണില്‍ സംസാരിച്ചിട്ട് റെക്കോര്‍ഡ് ചെയ്തത് ഇന്ത്യാവിഷനിലെ അനന്തന്റെ കൈയ്യിലുണ്ട്.
സത്യമായി എല്ലാ കാര്യങ്ങളും പോലീസിനോട് പറയാന്‍ എനിക്ക് ഒരവസരം കൂടി തരണം.
എസ്. റോസ്ലിന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment