Wednesday, May 28, 2014
ആറന്മുള വിമാനത്താവളം:ഉമ്മന്‍ ചാണ്ടിയേയും ആന്റോ ആന്റണിയേയും തെരുവില്‍ കൈകാര്യം ചെയ്യണം
ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ജനരോഷമുണ്ടായിട്ടും ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കേണ്ടത് യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പ്രശ്നമായിട്ടാണ് ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും ശിവദാസന്‍ നായരും നിലപാടെടുത്തത്. ആര് എതിര്‍ത്താലും ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ അഹംഭാവം, ആതിരേ, ജനകീയ ബോദ്ധ്യങ്ങള്‍ക്ക് മേലുള്ള `കടവിറങ്ങല്‍'ആയിരുന്നു . ഈ പദ്ധതിക്കായി കഴിയാവുന്നത്ര സ്വാധീനങ്ങള്‍ ചെലുത്തി, കള്ള രേഖകള്‍ ഉണ്ടാക്കി, വ്യാജരേഖകള്‍ പാരിസ്ഥിതിക അനുമതികള്‍ക്കായി സമര്‍പ്പിച്ച കെജിഎസ് ഗ്രൂപ്പിന് അകമഴിഞ്ഞ പിന്തുണയാണ് ഉമ്മന്‍ ചാണ്ടിയും ശിവദാസന്‍ നായരും ആന്റോ ആന്റണിയും നല്‍കിയത്. ആറന്മുളയില് എത്തിയപ്പോഴെല്ലാം ജനരോഷ രൂക്ഷത ശിവദാസന്‍ നായര്‍ നേരിട്ടനുഭവിച്ചതാണ്. എന്നിട്ടും, ആതിരേ, നായയുടെ വാല് വളഞ്ഞു തന്നെയിരുന്നു; നായരുടെ നിലപാട് ജനവിരുദ്ധവുമായിരുന്നു. പാര്‍ലമെന്ററി സമിതി പോലും ആറന്മുള വിമാനത്താവളപദ്ധതി നിയമപരമായി തെറ്റാണെന്ന് ബോധിപ്പിച്ചിട്ടും പിന്മാറാന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച്, പദ്ധതിക്കായി സര്‍വ പാരിസ്ഥിതിക നിയമങ്ങളിലും ഭേദഗതി വരുത്താനാണ് ശ്രമിച്ചത്.മാത്രമല്ല, പദ്ധതി നടപ്പാക്കുമെന്ന് തന്നെ കേരള മന്ത്രിസഭ തീരുമാനമെടുക്കുകയും പദ്ധതിയുടെ പത്തശതമാനം ഓഹരി സര്‍ക്കാര്‍ സ്വന്തമാക്കുകയും ചെയ്തു.കെജിഎസ് ഗ്രൂപ്പ് എന്ന ബിനാമിയുടെ മറവില്‍ അംബാനിയും റോബര്‍ട്ട് വാദ്രയും കരുക്കള്‍ നീക്കിയപ്പോള്‍ കിട്ടിയത് പോക്കറ്റിലാക്കി വിനീത വിധേയരായ തൊമ്മിമാരാകാന്‍ ഉമ്മന്‍ ചാണ്ടിക്കും ശിവദാസന്‍ നായര്‍ക്കും ആന്റോ ആന്റണിക്കും എന്തുത്സാഹമായിരുന്നു
ജനങ്ങളുടെ മാന്ഡേറ്റിനോടുള്ള ബഹുമാനം.ജനപക്ഷ നിലപാടുകള്‍.നിലപാടുകളിലെ സുതാര്യത.തീരുമാനങ്ങളിലെ ദൃഢത.ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടാല്‍ അധികാരം വിട്ടൊഴിയാനുള്ള തന്റേടം-ആതിരേ,ഒരു ജനകീയ നേതാവിന് അനുപേക്ഷണീയങ്ങളായ ഈ സ്വഭാവ മഹിമ തൊട്ടു തെറിച്ചിട്ടില്ലാത്ത ഖദര്‍-വേതാളങ്ങളാണ് ഉമ്മന്‍ ചാണ്ടിയും എ.ശിവദാസന്‍ നായരും ആന്റോ ആന്റണിയുമെന്ന് കേരളം എന്നേ മനസ്സിലാക്കിയതാണ്.അഭിമാനം എന്നൊന്ന് അവശേഷിക്കുന്നുണ്ടെങ്കില്‍,നാണത്തിന്റെ ലാഞ്ചനയെങ്കിലും സ്വഭാവത്തിലുണ്ടെങ്കില്‍,ആറന്മുള വിമാനത്താവളത്തിനെതിരെ ഹരിത ട്രിബ്യൂണലില്‍ നിന്നുണ്ടായ വിധിയുടെ പശ്ചാലത്തില്‍ മൂവരും രാജിവച്ച് തങ്ങളുടെ നിലപാടുകളിലെ മാന്യത കാക്കണം.അല്ലാത്തപക്ഷം,ആറന്മുള ക്ഷേത്രത്തില്‍ വച്ച് ശിവദാസന്‍ നായരെ കൈകാര്യം ചെയ്തത് പോലെ ഉമ്മന്‍ ചാണ്ടിയേയും ആന്റോ ആന്റണിയേയും തെരുവില്‍ കൈകാര്യം ചെയ്യാനുള്ള ആര്‍ജവത്വവും തന്റേടവും അവരെ തെരെഞ്ഞെടുത്ത സമ്മതിദായകര്‍ കാണിക്കണം.
ആതിരേ,ഇരുവരോടും വ്യക്തിപരമായ വിരോധം എനിക്കില്ല.എന്നാല്‍ പിതൃരഹിതമായ നടപടികളിലൂടെ ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസന്‍സല്ല തെരെഞ്ഞെടുപ്പിലെ മാന്‍ഡേറ്റ് എന്ന് മറ്റ് നേതക്കളെ ബോദ്ധ്യപ്പെടുത്താനുതകുന്ന ശക്തമായ ജനകീയ നടപടി അതൊന്നുമാത്രമാണ്.മറ്റൊരു വസ്തുത കൂടി പരിഗണിക്കണം.സമീപ ഭൂതകാലത്തില്‍ കേരളത്തിലെ സമ്മതിദായകരെ ഞെട്ടിക്കുകയും കടുത്ത ക്ഷോഭത്തിലാഴ്ത്തുകയും ചെയ്ത സരിത-സലിം രാജ്-ഫയാസ് നാണക്കേടുകളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ട്.ഇത്രയും അധമമായ അഴിമതിയും നീചമായ ജനവഞ്ചനയും കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ പേരിലും ആരോപിക്കപ്പെട്ടിട്ടില്ലെന്നോര്ക്കണം.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന് പ്രഖ്യാപിക്കാനുള്ള ഉളുപ്പില്ലായ്മ കെ.കരുണാകരന് പോലും പ്രദര്‍ശിപ്പിച്ചിട്ടില്ല. തെളിയിക്കപ്പെട്ട രാഷ്ട്രീയമോ നിയമപരമോ ആയ കാരണങ്ങളാലല്ല എ.കെ.ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നേതൃത്വത്തില്‍ നടന്ന ചതിക്കെണികളില്‍ പെട്ടാണ് രാജന് കേസിലും ചാരക്കേസിലും കരുണാകരന് രാജിവയ്ക്കേണ്ടി വന്നത്.എത്ര കോടതികള്‍,എത്രവട്ടം ഉമ്മന്‍ ചാണ്ടിയുടെ ഭരണപരമായ വഞ്ചനയുടേയും കഴിവുകേടിന്റേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാത്തി,സത്യപ്രതിജ്ഞാലംഘനത്തിന്റെ ഭീകരത വെളിപ്പെടുത്തിയതാണ്.അതേ ആതിരേ, ഉമ്മന്‍ ചാണ്ടിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കരുണാകരന്റെ കളങ്കങ്ങള്‍ എത്ര നിസാരമാണ്.
ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ജനരോഷമുണ്ടായിട്ടും ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കേണ്ടത് യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പ്രശ്നമായിട്ടാണ് ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും ശിവദാസന്‍ നായരും നിലപാടെടുത്തത്. ആര് എതിര്‍ത്താലും ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ അഹംഭാവം, ആതിരേ, ജനകീയ ബോദ്ധ്യങ്ങള്‍ക്ക് മേലുള്ള `കടവിറങ്ങല്‍'ആയിരുന്നു . ഈ പദ്ധതിക്കായി കഴിയാവുന്നത്ര സ്വാധീനങ്ങള്‍ ചെലുത്തി, കള്ള രേഖകള്‍ ഉണ്ടാക്കി, വ്യാജരേഖകള്‍ പാരിസ്ഥിതിക അനുമതികള്‍ക്കായി സമര്‍പ്പിച്ച കെജിഎസ് ഗ്രൂപ്പിന് അകമഴിഞ്ഞ പിന്തുണയാണ് ഉമ്മന്‍ ചാണ്ടിയും ശിവദാസന്‍ നായരും ആന്റോ ആന്റണിയും നല്‍കിയത്. ആറന്മുളയില് എത്തിയപ്പോഴെല്ലാം ജനരോഷ രൂക്ഷത ശിവദാസന്‍ നായര്‍ നേരിട്ടനുഭവിച്ചതാണ്. എന്നിട്ടും, ആതിരേ, നായയുടെ വാല് വളഞ്ഞു തന്നെയിരുന്നു; നായരുടെ നിലപാട് ജനവിരുദ്ധവുമായിരുന്നു. പാര്‍ലമെന്ററി സമിതി പോലും ആറന്മുള വിമാനത്താവളപദ്ധതി നിയമപരമായി തെറ്റാണെന്ന് ബോധിപ്പിച്ചിട്ടും പിന്മാറാന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച്, പദ്ധതിക്കായി സര്‍വ പാരിസ്ഥിതിക നിയമങ്ങളിലും ഭേദഗതി വരുത്താനാണ് ശ്രമിച്ചത്.മാത്രമല്ല, പദ്ധതി നടപ്പാക്കുമെന്ന് തന്നെ കേരള മന്ത്രിസഭ തീരുമാനമെടുക്കുകയും പദ്ധതിയുടെ പത്തശതമാനം ഓഹരി സര്‍ക്കാര്‍ സ്വന്തമാക്കുകയും ചെയ്തു.
കെജിഎസ് ഗ്രൂപ്പ് എന്ന ബിനാമിയുടെ മറവില്‍ അംബാനിയും റോബര്‍ട്ട് വാദ്രയും കരുക്കള്‍ നീക്കിയപ്പോള്‍ കിട്ടിയത് പോക്കറ്റിലാക്കി വിനീത വിധേയരായ തൊമ്മിമാരാകാന്‍ ഉമ്മന്‍ ചാണ്ടിക്കും ശിവദാസന്‍ നായര്‍ക്കും ആന്റോ ആന്റണിക്കും എന്തുത്സാഹമായിരുന്നു, ആതിരേ.കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള വെബ്സൈറ്റിലെ “Reliance group, one of India’s leading business conglomerates has 15% stake in KGS Group“എന്ന അഭിമാനവാക്യം മാത്രം മതി എങ്ങനെയാണ് ,നിയമങ്ങളും ജനങ്ങളും എതിരായിട്ടും ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിച്ചതെന്ന് ബോദ്ധ്യപ്പെടാന്‍.
ഉത്തരേന്തയിലെ സമ്മതിദാന പ്രബുദ്ധതയ്ക്ക് കേരളത്തിന്റെ പ്രണാമം.യുപിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയില്ലല്ലോ. അല്ലായിരുന്നെങ്കില്‍ ആറന്മുളയിലെ ജനങ്ങളുടെ നെഞ്ചത്തൂടെ വിമാനങ്ങള്‍ പറന്നുയര്‍ന്നേനെ
സിപിഎം, സിപിഐ, ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന് ,റോയിസണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവെച്ചുകൊണ്ടാണ് ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ദ്ദാക്കിഉത്തരവിട്ടത്. രണ്ടു പ്രധാനകാരണങ്ങളാണ് അനുമതി റദ്ദാക്കുന്നതിനായി ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തിയ മധുര ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന എന്‍വിറോ കീയര്‍ എന്ന ഏജന്‍സിക്ക് പഠനം നടത്താനുള്ള അര്‍ഹതിയില്ല. രണ്ട് , ഏജന്‍സി പൊതുജനങ്ങളില്‍ നിന്ന് കൃത്യമായി അഭിപ്രായ ശേഖരണം നടത്തിയില്ല. അനുമതി റദ്ദാക്കുന്നതിന് ഇത് മതിയായ കാരണമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.ഈ വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് . 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സാധിക്കുകയില്ലെന്ന ശക്തമായ സന്ദേശവുമാണ് .
സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കാതെ നയപ്രഖ്യാപനത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി സ്വപ്ന പദ്ധതിയാണെന്നും അത് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ച് അര്മാദിച്ചവര്ക്കെല്ലാം കനത്തപ്രഹരമാകുന്ന വിധി ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാകുമ്പോഴും ,ആതിരേ,തന്റെ ആസനത്തില്‍ കെജിഎസ് ഗ്രൂപ്പ് നട്ടുവളര്‍ത്തിയ ആല്‍മരത്തണലിലിരുന്ന് ഉമ്മന്‍ ചാണ്ടി ജനങ്ങളെ വെല്ലുവിളിക്കുന്നത് ഇങ്ങനെയാണ്: `` പദ്ധതിക്ക് ആവശ്യമുള്ള എല്ലാ കേന്ദ്ര അനുമതികളും ലഭിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വ്യത്യസ്തമായ തീരുമാനമെടുക്കുന്നെങ്കില്‍ എടുക്കട്ടെ . ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കെജിഎസ് കമ്പനി നല്കിയ അപേക്ഷയില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും''
ജസ്റ്റിസ് എം. ചൊക്കലിംഗം, വിദഗ്ദ സമിതിയംഗം ആര് .നാഗേന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി അന്തിമമാണ്.വിദഗ്ദരടങ്ങിയ സമിതിയുടേതാണ് തീരുമാനം.ഇതിനെതിരെ അപ്പീല്‍ പോകാന്‍ അവകാശമില്ല.നീതിനടത്തിപ്പിലെ പോരായ്മകളെക്കുറിച്ചു മാത്രമേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവൂ.ആ ഒരു പഴുതുപയോഗിച്ച് ഈ വിഷയത്തില്‍ തന്റെ വാദം കേട്ടില്ലെന്ന വഷളത്തം വിളമ്പാനും ഉമ്മന്‍ ചാണ്ടിക്ക് മടിയുണ്ടാകില്ല.
പറയൂ,ആതിരേ, തെരുവില്‍ കൈകാര്യം ചെയ്യേണ്ട അഹന്തയുടെ പാരമ്യമല്ലേ ഇത്?
Tuesday, May 27, 2014
മോഡി കശാപ്പുകാരനായി തുടരട്ടേ..!
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ നവമായൊരു രാഷ്ട്രതന്ത്രജ്ഞത വിരിയുന്നത് കാണാതിരുന്നുകൂട.പാകിസ്ഥാനിലെ നവാസ് ഷെരീഫും അഫ്ഗാനിസ്ഥാനിലെ മുഹമദ് കര്‍സായിയുമടക്കമുള്ള സാര്‍ക്ക് രാജ്യത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യില്‍ പങ്കെടുപ്പിച്ച് പുതിയൊരു ഉഭയകക്ഷി സൗഹൃദത്തിന് തുടക്കം കുറിച്ചതിനെ,നെഹൃവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും കാലത്ത് ചേരി ചേരാ-സാര്‍ക് രാജ്യങ്ങളുടെ നടുനായകത്വം ഇന്ത്യക്കായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അവമതിക്കുന്നത് ;``ന്റുപ്പാപ്പയ്ക്ക് ആനയുണ്ടാര്‍ന്നു'' എന്നവകാശപ്പെടുന്നതിലും നിന്ദ്യമായ നെറികേടാണ്.ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം,ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും സൗഹൃദവും സഹകരണവും വേണോ അതോ ഇന്ത്യയിലെ സാധാരണക്കാരായ നികുതിദായകരേയും സാമ്മതിദായകരേയും അനുനിമിഷം ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭരണസംവിധാനത്തിനായുള്ള കപട മതനിരപേക്ഷത വേണോ എന്നതാണ്.
ആതിരേ,ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെ വലത്പക്ഷ തീവ്രവാദിയായും ഫാസിസ്റ്റായും ഇനിയും കോണ്‍ഗ്രസും സിപിഎമ്മും മറ്റ് പ്രാദേശിക പാര്‍ട്ടികളും വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ സമ്മതിദാന ബോധത്തിന്റെ പ്രബുദ്ധതയെ പരിഹസിക്കുന്നതിന് തുല്യമായിരിക്കും.വംശീയ ശുദ്ധീകരണമെന്ന പേരില്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം ഉന്മൂലന ശ്രമം മോഡിയുടെ ബുദ്ധിയില്‍ ഉദിച്ചതോ, വംശീയ വിദ്വേഷത്തിന്റെ തീതുപ്പി അദ്ദേഹം നടത്തിയ ആഹ്വാനപ്രകാരമോ സംഭവിച്ചതല്ലല്ലോ.ബിജെപി ഭരണത്തിന്റെ സുരക്ഷ മറയാക്കി സംഘപരിവാരത്തെമാടിത്തത്തിന്റെ പ്രായോക്താക്കളായ പ്രവീണ്‍ തൊഗാഡിയയും അശോക് സിംഗാളുമൊക്കെ തുടലൂരിവിട്ട സവര്‍ണവര്‍ഗീയ ഭ്രാന്ത് അശോക് മോച്ചിയേപ്പോലെയുള്ള സ്ഫോടനാത്മക മനസ്സുകളെ കൊണ്ട് ചെയ്യിച്ച നൃശംസതയായിരുന്നില്ലേ അത്?
അത് തടഞ്ഞില്ല എന്നതാണ് മോഡിയുടെ കുറ്റമെങ്കില്‍ ,ആതിരേ അത്,കല്ലോട് കല്ല് ശേഷിക്കാതെ ബാബറി മസ്ജിദ് ഇടിച്ച് നിരത്തിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു പുലര്‍ത്തിയ ദേശവിരുദ്ധ-മതനിരപേക്ഷ വിരുദ്ധ നിലപടിനോളം പൈശാചികമാണോ?ഇന്ദിരാ ഗാന്ധിയെ കൊന്നതിന് പകവീട്ടാന്‍ തെരുവില്‍ സിഖ് നിരപരാധികളെ അരിഞ്ഞുവീഴ്ത്തിയ കോണ്‍ഗ്രസിന്റെ മൃത്യുനൃത്തത്തിനൊപ്പം വരുമോ?മോഡിയേയോ,ഗുജറാത്തിലെ മുസ്ലീമ് ന്യൂനപക്ഷ ഉന്മൂലത്തേയോ ന്യായീകരിക്കുകയല്ല മറിച്ച് സമാനമായ രണ്ട് സംഭവങ്ങള്‍ക്ക് മുന്നില്‍ വച്ചുവെന്നേയുള്ളൂ.ഗുജറാത്ത് കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസുകളൊന്നിലും മോഡിയെ കുറ്റക്കാരനായി രാജ്യത്തെ ഒരു കോടതിയും നിരീക്ഷിച്ചിട്ടില്ല.എന്നാല്‍ മറുപുറത്ത് നിരപരാധികളുടെ ചുടുനിണമണിഞ്ഞ കൈപ്പത്തിയുമായി നില്‍ക്കുന്നവരെ കോടതി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്
കിരാതനായ ആ മോഡിക്കെതിരെയായിരുന്നല്ലോ, ആതിരേ, കോണ്‍ഗ്രസും സിപിഎമ്മും ഇടത്പക്ഷ പാര്‍ട്ടികളും മറ്റ് സംസ്ഥാന പ്രാദേശിക പാര്‍ട്ടികളും കോടികള്‍ മുടക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.എന്നിട്ടും എന്തു കൊണ്ട്,നിരക്ഷരകുക്ഷികളെന്ന് ഇവരെല്ലാം വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ബഹുശതം വോട്ടര്‍മാര്‍ അത് ചെവിക്കോണ്ടില്ല?എന്തു കൊണ്ട് ഗുജറാത്ത് കലാപത്തിന് ശേഷം രണ്ട് വട്ടം മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി?സമ്മതിദായകരുടെ ബോദ്ധ്യങ്ങള്ക്കാണ് തെരെഞ്ഞെടുപ്പില്‍ പ്രസക്തി.അവരുടെ വിധിയെഴുത്താണ് ജനായത്ത ഭരണക്രമത്തില്‍ ശരിയുടെ അവസാന വാക്ക്.കോണ്‍ഗ്രസിനേയും സിപിഎം-സിപിഐ ഇടത്പക്ഷത്തേയും ശനിയുടെ അപഹാരമായി തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സമ്മതിദാന ഉന്നിദ്രത ചവറ്റ് കൊട്ടയില്‍ തള്ളിയിട്ടും അവരുടെ ധാര്‍ഷ്ട്യവും ഡംഭും കുറയുന്നില്ല എന്നതാണ് മോഡിയെന്ന് പ്രധാനമന്ത്രിയെ പേര്‍ത്തും പേര്‍ത്തും ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോള്‍ വ്യക്തമാക്കപ്പെടുന്നത്.മോഡിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നല്കിയ ഇന്ത്യന്‍ വോട്ടര്‍മാര്‍ ചരിത്രത്തില്‍ സംഭവിക്കാത്ത പ്രഹരം കോണ്ഗ്രസിനേല്പ്പിക്കുകയും സിപിഎം-സിപിഐ കക്ഷികളെ ദേശിയ പാര്‍ട്ടിസ്ഥാനത്ത് നിന്ന് തള്ളിയിടുകയും ചെയ്തിട്ടും പഴയ വായ്നാറ്റപ്പല്ലവി ആവര്‍ത്തിക്കുന്നത്,മാന്യമായി പറഞ്ഞാല്‍ രാഷ്ട്രീയ പിതൃരാഹിത്യം തന്നെയാണ്.തോല്‍വിയില്‍ എളിമപ്പെടാനും വിജയിയുടെ സ്ഥാനലബ്ധിയെ മാന്യമായി അംഗീകരിക്കാനും കഴിയാത്ത ഒരു രാഷ്ട്രീയ സംവിധാനത്തിനും മാന്യതയുടെ ലോകത്ത് അംഗീകാരമുണ്ടാകില്ല.
മോഡി ഭരിക്കട്ടെ, ആതിരേ..
അതിനെന്തിനാണിത്ര അസഹിഷ്ണുത?
എന്തിനാണ് കപട മതനിരപേക്ഷ ഭയപ്പാടുകള്‍.?
തെരഞ്ഞെടുപ്പ് കാലത്ത് സര്‍വ ജാതീയ പിശാചുക്കളുടേയും പാദസേവ നടത്തുന്നവരുടെ മതനിരപേക്ഷ ചാരിത്ര്യപ്രസംഗത്തിന്റെ അന്തസ്സാര ശൂന്യതയും അതിലടങ്ങിയിരിക്കുന്ന അപകടവും തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ സമ്മതിദാന വിവേകം മോഡിക്ക് കൃത്യവും മൃഗീയവുമായ ഭൂരിപക്ഷം നല്‍കിയത്.അത് കാണാതിരിക്കുന്നത് ഇന്ത്യന്‍ വോട്ടര്‍മാരോട് കാണിക്കുന്ന നെറികേടായിരിക്കും. മോഡിപ്പേടിയില്‍ കോണ്‍ഗ്രസും ഇടത്പക്ഷവും കൈകോര്ത്തതോടെയാണല്ലോ കഴിഞ്ഞ പത്ത് വര്‍ഷത്തെ അഴിമതിഭരിത കിരാതഭരണത്തിന് ബീജാവാപം ചെയ്തത്!ജനങ്ങളുടെ മാന്‍ഡേറ്റ് അട്ടിമറിച്ച ആ കപട മതനിരപേക്ഷച്ചതിയുടെ മുഖത്തടിച്ചാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇത്തവണ പ്രതികരിച്ചത്.
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ നവമായൊരു രാഷ്ട്രതന്ത്രജ്ഞത വിരിയുന്നത്, ആതിരേ,കാണാതിരുന്നുകൂട.പാകിസ്ഥാനിലെ നവാസ് ഷെരീഫും അഫ്ഗാനിസ്ഥാനിലെ മുഹമദ് കര്‍സായിയുമടക്കമുള്ള സാര്‍ക്ക് രാജ്യത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യില്‍ പങ്കെടുപ്പിച്ച് പുതിയൊരു ഉഭയകക്ഷി സൗഹൃദത്തിന് തുടക്കം കുറിച്ചതിനെ,നെഹൃവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും കാലത്ത് ചേരി ചേരാ-സാര്‍ക് രാജ്യങ്ങളുടെ നടുനായകത്വം ഇന്ത്യക്കായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അവമതിക്കുന്നത് ;``ന്റുപ്പാപ്പയ്ക്ക് ആനയുണ്ടാര്‍ന്നു'' എന്നവകാശപ്പെടുന്നതിലും നിന്ദ്യമായ നെറികേടാണ്.ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം,ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും സൗഹൃദവും സഹകരണവും വേണോ അതോ ഇന്ത്യയിലെ സാധാരണക്കാരായ നികുതിദായകരേയും സാമ്മതിദായകരേയും അനുനിമിഷം ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭരണസംവിധാനത്തിനായുള്ള കപട മതനിരപേക്ഷത വേണോ എന്നതാണ്.
തെരഞ്ഞെടുപ്പിലെ പിന്തുണയുടേയും പ്രാദേശികതയുടേയും അടിസ്ഥാനത്തില്‍ മന്ത്രിസഭയിലെ പ്രതിനിധ്യത്തിന് താത്പര്യപ്പെടുന്നതാണ് യഥാര്‍ത്ഥ ദേശവിരുദ്ധത.ഘടകകക്ഷികളെ തൃപ്ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അവലംബിച്ച സമവായമായിരുന്നല്ലോ സര്‍വ അഴിമതിയുടേയും ഗര്‍ഭപാത്രം.ഇനി അത്തരമൊരു ഉള്‍ക്കൊള്ളലും അതില്‍ നിന്നുള്ള ചാപിള്ളകളും ഇന്ത്യക്ക് വേണ്ട എന്ന മോഡിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുക.പാര്‍ലമെന്റിന്റെ കല്പ്പടവുകളില് നമിക്കപ്പെട്ട ശിരസ് ഉയര്‍ന്ന് തന്നെ നില്ക്കട്ടേ.ഉന്നതശീര്ഷത്വമെന്നത് മരുമകളാകുന്നതിലൂടെയോ കൊച്ചുമകനായി പിറക്കുന്നതിലൂടേയോ അവരുടെ സ്തുതിപാഠകരായി ഷണ്ഡത്വം വരിക്കുന്നതിലൂടെയോ അല്ല, ആതിരേ, കൈവരുന്നത്.രാഷ്ട്രീയ ഇച്ഛാശക്തിയും കലര്‍പ്പില്ലാത്ത ദേശീയബോധവും പ്രജ്ഞപൂര്ണമായ ഫെഡറല്‍ പരിപ്രേഷ്യവുമാണ് അതിന്റെ ആധാരശില. .എംപിമാരെ ജയിപ്പിക്കാത്ത കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാതെ വ്യാജസ്തുതികളെ ത്യജിച്ച മോഡി പക്ഷേ,ജയിച്ച ശേഷമുള്ള ആദ്യപ്രസംഗത്തില്‍ കേരളത്തെ സ്മരിച്ചത് നല്ല ദിശാസൂചികയായി ഞങ്ങള്‍ വിലയിരുത്തുന്നു.എട്ട് മന്ത്രിമാരെ നിയമിച്ചിട്ടും സംസ്ഥാനത്തെ വഞ്ചിച്ച സോണിയയേക്കാള്‍ നന്മ മോഡിയില്‍ നിന്നുണ്ടാകും; തീര്‍ച്ച.കേരളത്തിന്റെ റയില്‍വേ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് അനുവദിക്കുമെന്ന് മലയാളത്തില്‍ ഉറപ്പ് തന്ന സദാനന്ദ ഗൗഡയും വികസനവും പരിസ്ഥിതിസംരക്ഷണവും കൈകോര്‍ത്തു കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച മുക്താര്‍ അബ്ബാസ് നഖ്വിയും, പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഏറ്റുമുട്ടലിനല്ല ഏകതാഭാവത്തിനാണ് മോഡി സര്‍ക്കാര്‍ മുതിരുന്നതെന്നാണ് വ്യക്തമാക്കുന്നത്.
ഈ മാന്യത തിരിച്ചറിയാതെയാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളം എതിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉടുക്ക് കൊട്ടിയത്.വെടിക്കെട്ടുകാരന്റെ പട്ടിയോടാണ് ആതിരേ, ഈ ഒടക്ക് ന്യായം.കഷ്ടം.വിലയിരുത്തലുകളിലും നിരീക്ഷണങ്ങളിലും പൊക്കക്കുറവുണ്ടാകുന്നത് ആശയപരമായ,രാഷ്ട്രീയമായ വികലാംഗത്വം തന്നെയാണ്.പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമാണ് ജനാധിപത്യപരിഹാരം.ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്ത് പരിസ്ഥിതിലോല പ്രദേശം നിര്‍ണയിക്കുന്നതാണ് യഥാര്‍ത്ഥ കുടിയേറ്റക്കാരുടെ അതിജീവനത്തിന് ഉപയുക്തം.ഗാഡ്ഗിലും കസ്തൂരി രംഗനും രാഷ്ട്രീയ മുതലെടുപ്പിനുള്ള രണ്ട് പേരുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സിപിഎം അടക്കമുള്ള ഇടത്പക്ഷത്തിനും.വനം കൊള്ളക്കാരേയും ക്വാറി മാഫിയകളേയും സംരക്ഷിക്കാനായിരുന്നു ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനും മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിനും ഹൈറേഞ്ച് സംരക്ഷണസമിതിക്കും കത്തോലിക്ക സഭയ്ക്കും വ്യഗ്രത.അതിന് വേണ്ടിയാണ് ``ജാലിയന്‍ വാലബാഗ് ആവര്‍ത്തിക്കുമെന്ന്''മാര്‍ റമിജിയോസ് ഇഞ്ചനാനിക്കല്‍ ഭീഷണിപ്പെടുത്തിയത്,അതിന് വേണ്ടിയാണ് ജീരകപ്പാറ വനം കൊള്ളയുടെ ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത്.ഇവരാരും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മറിച്ച് നോക്കിയിട്ടു പോലുമില്ല.എന്നിട്ടാണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള മുതലക്കണ്ണീരൊഴുക്കല്‍!
കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ജനവിരുദ്ധത കശാപ്പ് ചെയ്തത പോലെ,ആതിരേ, ഈ പശ്ചിമഘട്ടക്കൊള്ളക്കാരേയും അവരുടെ താത്പര്യങ്ങളേയും ഉന്മൂലനം ചെയ്യുമ്പോഴാവും മോഡി കേരളത്തിന്റെ ആദര്ശപുരുഷനാകുക.
Friday, May 23, 2014
അപ്പോള്‍ പിണറായി വിജയനേയും പ്രകാശ് കാരാട്ടിനേയും പരനാറികള്‍ എന്ന് വിളിക്കാം
പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പ്രത്യേക നിര്‍ബന്ധമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്തും എ.എന്‍.ഷംസീറിനെ വടകരയിലും എ.വിജയരാഘവനെ കോഴിക്കോട്ടും മത്സരിപ്പിച്ചത്.മൂന്നിടത്തും പിണറായിയുടെ മുഖത്തടിച്ചാണ് പാര്‍ട്ടി അണികളും മറ്റ് സമ്മതിദായകരും മറുപടി കൊടുത്തത്.ഇവിടെ മാത്രമല്ല കേരളത്തില്‍ ചുവപ്പുകോട്ടകളെന്നു വിശേഷിപ്പിക്കുന്ന ജില്ലകളായ കണ്ണൂരിലെയും കാസര്‍കോടെയും മണ്ഡലങ്ങളില്‍പ്പോലും സി പി എം സ്ഥാനാര്‍ഥികള്‍ക്കും ഭീകരമായ തിരിച്ചടിയാണുണ്ടായത് . ഈ ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളിലാണ് പ്രഹരമേറ്റത്. അതേസമയം ഈ മണ്ഡലങ്ങളിലെല്ലാം ബി ജെ പിയും യു ഡി എഫുമാണ് നേട്ടം കൊയ്യുകയും ചെയ്തു.ഇത് നല്കുന്ന സൂചന സി പി എം തകരുന്നിടത്ത് ബി ജെ പി നേട്ടം കൊയ്യുന്നു എന്നാണ്. മൂന്ന് പതിറ്റാണ്ടോളം ഭരണം നടത്തിയ പശ്ചിമബംഗാളിലെ അതേ ദുരവസ്ഥയിലേക്കാണ് കേരളത്തിലെ സി പി എമ്മും പോകുന്നത് .
``ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യം കാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണു വേണ്ടത്. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ചു പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയും നന്മയുമാണ്.തിന്മയെ തിന്മയായും നെറികേടിനെ നെറികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വമായും വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ'' എന്നാണ് പിണറായി വിജയന്റെ വിശ്രുതമായ ``പരനാറി'' പ്രയോഗത്തെ, ആതിരേ,മുഖപ്രസംഗത്തില്‍ ദേശാഭിമാനി ന്യായീകരിക്കുന്നത്
`ഭാഷയുടെ പരിവേഷ നഷ്ടം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഫ്രഞ്ച് മഹാകവി ബോദ്ലെയര് മുന്നോട്ടുവച്ച പരിവേഷ നഷ്ടം എന്ന പരികല്‍പ്പന വിശദീകരിച്ചുകൊണ്ടാണു തുടങ്ങുന്നത്. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ബോദ്ലെയര് പരിവേഷ നഷ്ടം എന്ന സങ്കല്‍പ്പംകൊണ്ട് സൂചിപ്പിച്ചതെന്നും മുഖപ്രസംഗത്തില്‍ വിശദമാക്കിയിട്ടുണ്ട്.
ഇടതുമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും പലവട്ടം എം. പിയും എം. എല്‍. എയും മന്ത്രിയും ഒക്കെയാവുകയും ചെയ്ത ഒരാള്‍ ലോക്സഭാസീറ്റ് കിട്ടാത്തതിന്റെ പേരില്‍ അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു ദിവസം കണ്ടത്. ഒപ്പം നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടു വേണോ വിമര്‍ശിക്കാനെന്നും ആതിരേ, മുഖപ്രസംഗം ചോദിക്കുന്നു.
വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ അഭിജാത ഗൗരവം കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണു വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയമെന്നുമാണ് ദേശാഭിമാനിയുടെ വിമര്‍ശനം
`` പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. അഭിജാത വിഭാഗത്തിന്റെ സ്വീകാര്യതക്കുവേണ്ടി മനസില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണെന്നും `` ദേശാഭിമാനി ന്യായീകരിക്കുന്നു.
ഇടതുമുന്നണി വിട്ട് യു. ഡി. എഫിലെത്തിയ എന്‍.കെ. പ്രേമചന്ദ്രന് കൊല്ലത്ത് എം.എ. ബേബിക്കെതിരെ മത്സരിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് പിണറായി വിജയന് വിവാദ പരാമര്‍ശം നടത്തിയത്. പിണറായിയുടെ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയായെന്ന് സി പിഎം സംസ്ഥാന സമിതിയും, സിപിഐ. നേതൃയോഗങ്ങളും വിലയിരുത്തിയപ്പോഴാണ് പാര്‍ട്ടി മുഖപത്രം ന്യായീകരണവുമായി രംഗത്തെത്തിയത്.
ഈ ന്യായികരണം അനുസരിച്ച് പിണറായി വിജയനാണ് ആതിരേ, കേരള രാഷ്ട്രീയത്തിലെ മഹാനായ '' ശുംഭന്``ശുംഭനെന്നാല്‍ വെളിച്ചം പരത്തുന്നവന്‍ എന്നാണ് അര്‍ത്ഥമെന്ന് കേരളീയരേയും കോടതികളെയും പഠിപ്പിച്ചത് പിണറായി സ്കൂളിലെ മികവുറ്റ എം.വി.ജയരാജനാണ്.സാധാരണ മനുഷ്യരില്‍ നിന്നുരന്നു വന്ന നേതാക്കളായത് കൊണ്ട് പിണറായിയും ജയരാജന്മാരും വാമൊഴിവഴക്കത്താല്‍ അനുഗ്രഹീതരാണ് '' പോടാ പുല്ലേ``,''തല തെങ്ങിന് പൂക്കുല പോലെ ചിതറും``,''ചെറ്റ``,''നികൃഷ്ടജീവി``,''കുലംകുത്തി`` എന്നിങ്ങനെ അര്‍ത്ഥവത്തും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ എത്രയെത്ര പ്രയോഗങ്ങളാണ് ഈ നേതാക്കള്‍ ഭാഷക്ക് സമ്മാനിച്ചിരിക്കുന്നത്!ധാര്‍ഷ്ട്യതയുടെ കോമരംതുള്ളലുകള്‍!!
പക്ഷേ സിപിഐയുടെ മുഖപത്രമായ ജനയുഗം നിരീക്ഷിക്കുന്നത് പോലെ``സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെയാണ്'' സി പി എമ്മിലെ നേതാക്കള്‍ ജനങ്ങളോട് ധാര്‍ഷ്ഠ്യം പ്രകടിപ്പിക്കുന്നത്. അതിന്റെ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.ദേശീയതലത്തില്‍ ഒന്‍പത് സീറ്റിലേയ്ക്ക് സമ്മതിദായകര്‍ ഒതുക്കിയ ഒരു പാര്‍ട്ടി,തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യുമ്പോള്‍ കുറേക്കൂടി വിവേകവും സാമാന്യബുദ്ധിയും എളിമയും കാണിക്കേണ്ടിയിരുന്നു.സമ്പത്തിന്റെ ആധിക്യത്തില്‍ കളങ്കിതരുമായുള്ള സഹവാസത്തില്‍ അണികളുടേയും സാമന്യജങ്ങളുടെയും വികാരം മനസിലാക്കാന്‍ കഴിയാതെ പോയതാണ് സംസ്ഥാന-ദേശീയതലത്തില്‍ സിപിഎമ്മിനുണ്ടായ നാണംകെട്ട പരാജയത്തിന് കാരണം.
ആതിരേ, പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പ്രത്യേക നിര്‍ബന്ധമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്തും എ.എന്‍.ഷംസീറിനെ വടകരയിലും എ.വിജയരാഘവനെ കോഴിക്കോട്ടും മത്സരിപ്പിച്ചത്.മൂന്നിടത്തും പിണറായിയുടെ മുഖത്തടിച്ചാണ് പാര്‍ട്ടി അണികളും മറ്റ് സമ്മതിദായകരും മറുപടി കൊടുത്തത്.ഇവിടെ മാത്രമല്ല കേരളത്തില്‍ ചുവപ്പുകോട്ടകളെന്നു വിശേഷിപ്പിക്കുന്ന ജില്ലകളായ കണ്ണൂരിലെയും കാസര്‍കോടെയും മണ്ഡലങ്ങളില്‍പ്പോലും സി പി എം സ്ഥാനാര്‍ഥികള്‍ക്കും ഭീകരമായ തിരിച്ചടിയാണുണ്ടായത് . ഈ ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളിലാണ് പ്രഹരമേറ്റത്. അതേസമയം ഈ മണ്ഡലങ്ങളിലെല്ലാം ബി ജെ പിയും യു ഡി എഫുമാണ് നേട്ടം കൊയ്യുകയും ചെയ്തു.ഇത് നല്കുന്ന സൂചന സി പി എം തകരുന്നിടത്ത് ബി ജെ പി നേട്ടം കൊയ്യുന്നു എന്നാണ്. മൂന്ന് പതിറ്റാണ്ടോളം ഭരണം നടത്തിയ പശ്ചിമബംഗാളിലെ അതേ ദുരവസ്ഥയിലേക്കാണ് കേരളത്തിലെ സി പി എമ്മും പോകുന്നത് .
കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്ല്ക്കൂടി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി ജെ പിക്ക് 43217 വോട്ടും യു ഡി എഫിന് 34180 വോട്ടും കൂടുതലായി ലഭിച്ചു. അതേസമയം എല്‍ ഡി എഫിന് 11511 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് സി പി എമ്മിന്റെ അതിശക്തികേന്ദ്രങ്ങളില് ഒന്നായ പയ്യന്നൂരിലാണ്. 7877വോട്ട് അവര്‍ക്ക് കൂടുതലായി ലഭിച്ചു. 2290 വോട്ടാണ് സി പി എമ്മിന്റെ 2011ല്‍ ലഭിച്ച അക്കൗണ്ടില്‍നിന്നും ചോര്‍ന്നത്. യു ഡി എഫിന്റെ വോട്ടിലാകട്ടെ 1256 വോട്ടിന്റെ വര്‍ധനയും ഉണ്ടായി.
എന്തൊരു പതനമാണിത് ആതിരേ! ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.കോണ്‍ഗ്രസിനേക്കാള്‍ നാണംകെട്ട അവസ്ഥ!!കേരളത്തില്‍ ഏഴും പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് കാരാട്ടിന്റെ വല്ല്യേട്ടന് ` ഭിക്ഷയായി'ലഭിച്ചത് .
പാര്‍ട്ടിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ഒരു സീറ്റു മാത്രം . ദേശീയ തലത്തില്‍ കഴിഞ്ഞ തവണ പാര്‍ട്ടിക്ക് 16 എംപിമാരുണ്ടായിരുന്നുവെങ്കില് ഇപ്പോള്‍ അതു നേര് പകുതിയായി കുറഞ്ഞു. ഇതോടെ,പിണറായിയുടെ നേത്ര്6ത്വത്തില്‍ കേരളത്തിലും പ്രകാശ് കാരാട്ടിന്റെ നേതൃത്തില്‍ ദേശിയതലത്തിലും പാര്‍ട്ടി നിലനില്‍പ്പിന്റെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു.
ഒരു പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കുവാന്‍ രണ്ടു ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിക്കുന്നത്. ഒന്നമതായി നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ് ശതമാനം വോട്ട് ഈ പാര്‍ട്ടി നേടിയിരിക്കണം, കൂടാതെ ഏതെങ്കിലും സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് പേര് ജയിച്ചിരിക്കുകയും വേണം ഇത് ലോക്സഭ തെരെഞ്ഞെടുപ്പാവണം എന്നില്ല. അതല്ലെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ സീറ്റിന്റെ രണ്ട് ശതമാനം സീറ്റില്‍ വിജയിക്കണം. കൂടാതെ അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് മിനിമം വ്യത്യസ്തമായ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കുകയും വേണം. അതായത് 543 സീറ്റിന്റെ രണ്ട് ശതമാനം 11 സീറ്റാണ്.നിലവിലെ സ്ഥിതിയില്‍ സിപിഎമ്മിന് ഇതു രണ്ടും ആകാശപുഷ്പങ്ങളാണ്.ദേശീയതലത്തില്‍ കാരട്ടും സംസ്ഥാനത്ത് പിണറായി വിജയനും സിപിഎമ്മിന്റെ അന്തകരായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും
ഭാഷയുടെ പരിവേഷ നഷ്ടത്തെക്കുറിച്ചുള്ള ദേശാഭിമാനിയുടെ കാഴ്ചപ്പാട് സ്വീകരിച്ച് പിണറായി വിജയനേയും പ്രകാശ് കാരട്ടിനേയും അണികള്ക്കിനി പരനാറികളെന്ന് വിളിക്കാം.``തിന്മയെ തിന്മയായും നെറികേടിനെ നെറികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വമായും വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളല്ലേ'' ആതിരേ,നമുക്കും ഉപയോഗിക്കാന്‍ പറ്റൂ
Monday, May 19, 2014
ജയലളിതയുടെ കണ്ണ് കബനിയില്‍;കണ്ട് പഠിക്കുക ഭരണതന്ത്രജ്ഞത
കോടതിവിധി വന്നതിന് പിന്നാലെ തന്നെ മുല്ലപ്പെരിയാറിലെത്തി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി സാദ്ധ്യതകള്‍ പഠിക്കാന്‍ അവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനവും തയ്യാറായത് തന്നെയാണ് അവരുടെ ആത്മാര്‍ത്ഥതയുടെ, സമര്‍പ്പണത്തിന്റെ, ശുഷ്കാന്തിയുടെ സ്പന്ദമാപിനി.ഇതൊക്കെ കണ്ട് `ഏതാണ്ട് പോയ അണ്ണാനെ പോലെ മിഴുങ്ങസ്യാ' എന്ന് നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഭരണപരമായ കഴിവുകേടും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയും വായിച്ചെടുത്തിട്ടാണ് ജയലളിത കബനി നദിയിലെ ജലത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.പെരിയാര്‍ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അല്ലെങ്കില്‍ സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തവിധം കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗ സംവിധാനങ്ങളെ തളര്‍ത്തിയതിന്റെ ഏറ്റവും മികവുറ്റ പ്രലോഭന തന്ത്രങ്ങളിലൂടെ കബനിയിലെ ജലവും തമിഴനാട്ടിലേയ്ക്കൊഴുക്കാമെന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍.
ആതിരേ, കേരളം ഭരിച്ച അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള പരിണിതപ്രജ്ഞരായ രാഷ്ട്രീയക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍,അവരുടെയൊക്കെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമായി തുലനം ചെയ്യുമ്പോള്‍ തമിഴനാട് മുഖ്യമന്ത്രി കുമാരി ജയലളിത രാഷ്ട്രീയത്തിലെ എല്‍പിസ്കൂള്‍ വിദ്യാര്‍ത്ഥി മാത്രമാണ്.എന്നാല്‍ സ്വന്തം സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ കേരള മുഖ്യമന്ത്രിമാരെല്ലാം ജയലളിതയ്ക്ക് ശിക്ഷ്യപ്പെട്ടേ തീരൂ!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജയലളിതയും തമിഴനാടും പ്രദര്‍ശിപ്പിച്ച ശുഷ്കാന്തിയും സമര്‍പ്പണവും പ്രതിബദ്ധതയുമാണ് ആതിരേ,വിധി അവര്‍ക്കനുകൂലമാക്കിയത്.നന്നായി ഗൃഹപാഠം ചെയ്തും കേരളത്തിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞും ആര്‍ത്തിപ്പണ്ടാരങ്ങളും അഴിമതിവീരന്മാരുമായ കേരളത്തിലെ രാഷ്ട്രീയക്കാരേയും ജലവകുപ്പ് ഉദ്യോഗസ്ഥരേയും തമിഴ്നാട്ടില്‍ സ്ഥലവും ഫാംഹൗസും ലക്ഷങ്ങള്‍ കൈക്കൂലിയും നല്കി വരുതിക്ക് കൊണ്ടുവന്നത് നല്ല ഭരണകര്‍ത്താവിന് വേണ്ടതെന്ന് കൗടില്യന് നീരീക്ഷിച്ച മികവുകളായ സാമ-ദാനത്തിന്റെ മകുടോദാഹരണമാണ്.സ്വന്തം കുടുംബത്തോടും കുലത്തോടും നാടിനോടുമുള്ള ദ്രാവിഡന്റെ,അടര്‍ത്തിമാറ്റാനാവാത്ത കൂറിന്റേയും പ്രതിബദ്ധതയുടേയും ആള്‍രൂപമാകാന്‍ ജയലളിതയ്ക്കും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടി വെള്ളം ഉയരുകയാണ്!!
കോടതിവിധി വന്നതിന് പിന്നാലെ തന്നെ മുല്ലപ്പെരിയാറിലെത്തി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി സാദ്ധ്യതകള്‍ പഠിക്കാന്‍ അവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനവും തയ്യാറായത് തന്നെയാണ് ആതിരേ, അവരുടെ ആത്മാര്‍ത്ഥതയുടെ, സമര്‍പ്പണത്തിന്റെ, ശുഷ്കാന്തിയുടെ സ്പന്ദമാപിനി.ഇതൊക്കെ കണ്ട് `ഏതാണ്ട് പോയ അണ്ണാനെ പോലെ മിഴുങ്ങസ്യാ' എന്ന് നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഭരണപരമായ കഴിവുകേടും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയും വായിച്ചെടുത്തിട്ടാണ് ജയലളിത കബനി നദിയിലെ ജലത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.പെരിയാര്‍ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അല്ലെങ്കില്‍ സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തവിധം കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗ സംവിധാനങ്ങളെ തളര്‍ത്തിയതിന്റെ ഏറ്റവും മികവുറ്റ പ്രലോഭന തന്ത്രങ്ങളിലൂടെ കബനിയിലെ ജലവും തമിഴനാട്ടിലേയ്ക്കൊഴുക്കാമെന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ആവശ്യമായ അനുകൂല കോടതിവിധി സമ്പാദിച്ച തമിഴ്നാട് വയനാട് ജില്ലയിലെ കബനി നദീജലത്തെയും തര്‍ക്കവിഷയമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കബനി നദീജലം തമിഴ്നാടിന് വിട്ടുകിട്ടണമെന്ന ആവശ്യവുമായിസുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ് തമിഴ്നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാറിന് ശേഷം മറ്റൊരു തര്‍ക്ക വിഷയമാക്കി കബനി നദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാടിന്റെ നീക്കം . കാവേരി നദിയുടെ പോഷക നദിയാണ് കബനി നദീ.അതു കൊണ്ട് കേരളം ഉപയോഗിക്കാത്ത ജലം വിട്ടുകിട്ടണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.കര്‍ണാടകം ഏകപക്ഷീയമായി കബനിയിലെ വെള്ളം ഉപയോഗിക്കുകയാണെന്നാണ് തമിഴ്നാട് സുപ്രിംകോടതിയില്‍ ബോധിപ്പിച്ചത്. കബനിയിലെ കേരളത്തിന്റെ വെള്ളത്തിന്റെ പേരില്‍ കര്‍ണാടകയ്ക്കെതിരെയാണ് തമിഴ്നാട് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നതെങ്കിലും ആതിരേ, നഷ്ടം സംഭവിക്കാന്‍ പോകുന്നത് കേരളത്തിനാണ്.
കബനി നദിയിലെ കേരളം ഉപയോഗിക്കാത്ത വെള്ളം സംബന്ധിച്ചാണ് കര്‍ണാടകയും തമിഴ്നാടും തമ്മില്‍ തര്‍ക്കം. കാവേരി ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയില്‍ തമിഴ്നാട് വ്യക്തമാക്കിയിട്ടുള്ളത്. കാവേരി നദിയില്‍ കേരളത്തിന് അവകാശപ്പെട്ട 16 ടിഎംസി ജലത്തിന്റെ പേരിലാണ് തമിഴ്നാടും കര്‍ണ്ണാടകയും തമ്മിലുളള തര്‍ക്കം ഉടലെടുത്തിരിക്കുന്നതെങ്കിലും മുല്ലപ്പെരിയാറിന് ശേഷം കബനി നദിയെയും തര്‍ക്കവിഷയമാക്കുക എന്ന ലക്ഷ്യമാണ് തമിഴ്നാട് നീക്കത്തിന് പിന്നില്‍. ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാത്ത പക്ഷം കേരളത്തിന് ഇനിയും നഷ്ടമുണ്ടാകുമെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ട ആവശ്യമില്ല .കാവേരി പ്രശ്നത്തില്‍ കര്‍ണാടകയുമായുള്ള?തര്‍ക്കം ക്രമസമാധാന പ്രശ്നങ്ങളിലേക്കും വഴിവെച്ചിരുന്നെങ്കിലുംവര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കാവേരി നദീജല തര്‍ക്കത്തിലും നേരത്തെ തമിഴ്നാട് തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ചിരുന്നത് വിസ്മരിച്ചു കൂട.
ഇവിടെയാണ് ആതിരേ,കാവേരിയില്‍ കേരളത്തിന് അവകാശപ്പെട്ട ജലം ഉപയോഗിക്കാന്‍ പദ്ധതിയുണ്ടാക്കാത്തത് വന്‍ തിരിച്ചടിയാകാന്‍ പോകുന്നത്. കാവേരിയിലേക്ക് എത്തുന്ന കബനി നദി ഉത്ഭവിക്കുന്നത് വയനാട്ടില്‍ നിന്നാണ്. കബനി ജലത്തില്‍ 21 ടിഎംസി വെള്ളം വയനാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ട് നാലര പതിറ്റാണ്ടോളമായെങ്കിലും രണ്ടെണ്ണം മാത്രമാണ് തുടങ്ങാനായത്. മൂന്നര പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച കാരാപ്പുഴയും ബാണാസുരസാഗറും മാത്രം. കേരളം തയാറാക്കിയ മറ്റ് പദ്ധതികള്‍ ഇപ്പോഴും ഫയലില്‍ മാത്രമായി ഒതുങ്ങുകയാണ്.അതായത്?ടക്കാതെ പോയ പദ്ധതികളുടെ പേരില്‍ കേരളം വീണ്ടും നാണംകെടേണ്ട അവസ്ഥ സംജാതമായേക്കാം. കബനീജലത്തില്‍ പകുതിയോളം ഇപ്പോള്‍ ഉപയോഗിക്കുന്നത് കര്‍ണാടകയാണ്. കര്‍ണാടകയിലെ ബീച്ചനഹള്ളിയില് ഡാം കെട്ടിയാണ് കബനി ജലം കര്‍ണാടക കൃഷിക്കായി ഉപയോഗിക്കുന്നത്.
ഇവിടെയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും രാഷ്ട്രീയവും പ്രായോഗികവും യുക്തിഭദ്രവുമായ ഇടപെടലും ജാഗ്രതയും അനിവാര്യമാകുന്നത്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുക്തിയുടെ ലാഞ്ചന ലേശവുമില്ലാതെ റിട്ട.ജസ്റ്റിസ് കെ.ടി.തോമസിന്റെ തലയില്‍ അപരാധമെല്ലാം കെട്ടിവയ്ക്കാനാണ് രാഷ്ട്രീയ നേതൃത്വമടക്കം എല്ലാവര്ക്കും ഉത്സാഹം.അത്തരമൊരു ആരോപണമുന്നയിക്കാനുള്ള ഇടം പോലും കബനി ജലപ്രശനത്തിലുണ്ടാകില്ല.ആരുടെ താത്പര്യങ്ങള്‍ക്കാണ് കേരളത്തിലെ ഭരണകൂടം മുങ്ങണന നല്കുന്നതെന്നതിന്റെ മറ്റൊരു ഊരകല്ലാവുകയാണ് ആതിരേ, ജയലളിതയുടെ പുതിയ അവകാശവാദം.
Friday, May 16, 2014
സംഭവിച്ചത് മോഡി സുനാമി;ഉത്തരപ്രദേശ് അതിന്റെ പ്രഭവ കേന്ദ്രം
മോഡി തരംഗം-അതുണ്ടെന്ന് സമ്മതിക്കാന്‍ കപടമതനിരപേക്ഷത സാമതിക്കില്ലായിരിക്കും.പക്ഷേ സംഭവിച്ചത് മോഡി സുനാമിയാണ്.ഉത്തരപ്രദേശ് ആയിരുന്നു അതിന്റെ പ്രഭവ കേന്ദ്രം.അതു കൊണ്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറം കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം വന്നു.നന്നായി.അധികാരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദച്ചതി ഇത്തവണയുണ്ടാവില്ലല്ലോ.ഉത്തരപ്രദേശില്‍ മായാവതിയെ ഉന്മൂലനം ചെയ്ത് ജയലളിതയെ ചെന്നൈയിലും മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലും കൂച്ചുവിലങ്ങിട്ടല്ലോ-വളരെ നന്നായി.അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര മിതശീതോഷ്ണമുറിയിലിരിക്കുകയും വിമാനത്തില്‍ പറന്ന് രസിക്കുകയും ചെയ്തിരുന്ന പ്രകാശ് കാരാട്ടിനോട് `കമ്മ്യൂണിസ്റ്റ്' എന്നൊരു വാക്ക് ഇനി മിണ്ടിപ്പോകരുതെന്ന് വോട്ടര്‍മാരെക്കൊണ്ട് പറയിച്ചല്ലോ.ഇതല്ലേ കരിസ്മ?നേതൃത്വമഹിമ?
മോഡിസ്തുതിയല്ല.മറിച്ച് ജനമനസ്സറിയത്ത നേതൃമ്മന്യന്മാരാണ് സോണിയയും രാഹുലും കോണ്‍ഗ്രസ് മന്ത്രിമാരും പ്രകാശ് കാരട്ടും എന്ന് തെളിയിക്കാനായത് ചെറിയ കാര്യമല്ലല്ലോ.മുന്നാം മുന്നണിയെന്ന ചാപിള്ളയെ പ്രസവിക്കാന്‍ അവസരം നല്‍കാതെ മതനിരപേക്ഷതയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഭരണം ഉണ്ടാക്കാനുള്ള സാദ്ധ്യതയെ ഭ്രൂണഹത്യ ചെയ്തല്ലോ.അതേ കോര്‍പ്പറേറ്റുകളെ പ്രീണീപ്പിക്കാന്‍,രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ഉമ്മാക്കി കാണിച്ച് ദ്രോഹിച്ച കോണ്‍ഗ്രസിനോടുള്ള ഭരണവിരുദ്ധവികാരം തന്നെയാണ് സമ്മതിദാനത്തില്‍ പ്രതിഫലിച്ചത്.ദീര്‍ഘവീക്ഷണത്തോടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഫലപ്രദമായ തന്ത്രങ്ങളിലൂടെ അതിനെ `മോഡി സുനാമി'യാക്കിയ ചാണക്യ മനസ് അംഗീകരിച്ചല്ലേ മതിയാകൂ.
ഓര്‍മ്മയില്ലേ,കറതീര്‍ന്ന അഹന്തയുടെ പിന്നാംപുറത്ത് തഴച്ചു വളര്‍ന്ന ആലിന്റെ ദലമര്‍മരം?`` ജനങ്ങളിലേയ്ക്കെത്തി ജനജീവിതം മാറ്റി''എന്ന കോടികള്‍ തുലച്ചുള്ള ആ അധമത്വപ്രഖ്യാപനം?പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ജനജീവിതം തകര്‍ത്ത അഹംഭാവത്തെ മുച്ചൂടും മുടിച്ചാണ്, ആതിരേ, കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ സമ്മതിദാന പ്രബുദ്ധത കോണ്‍ഗ്രസിനും സോണിയയ്ക്കും രാഹുലിനും മറുപടി കൊടുത്തത്.അടിയന്തിരാവസ്ഥയ്ക്ക് ശേഷമുണ്ടായ ജനകീയപ്രതിഷേധപ്രകടനത്തെ അനുസ്മരിപ്പിക്കുന്ന 2014ലിലെ സമ്മതിദാനം.ഇന്നത്തെ പോലെ അന്നും കേരളം കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്.അതായത് അന്നത്തെ പോലെ,കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയും യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹവും ഇന്നും ഉത്തരേന്ത്യയിലെ ദരിദ്രനിരക്ഷരകുക്ഷികളായ വോട്ടര്‍മാരാണ് അനുഭവിച്ചു തീര്‍ത്തത്.അതു കൊണ്ടാണ് തിരിച്ചടി ഇത്രയ്ക്ക് രൂക്ഷമായത്.
``ഞാന്‍ അല്ല ഞങ്ങ''ളാണ് എന്നും കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങളെ പ്രതിരോധിച്ച് തോല്‍പ്പിച്ചിട്ടുള്ളതെന്ന് ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍ വിനയത്തോടെ പറയുമ്പോള്‍ ഇളിഭ്യരായി നില്ക്കാനല്ലേ സാക്ഷരകേരളത്തിലെ സമ്മതിദായകര്‍ക്ക് കഴിയൂ!മത്സരിച്ച ആറ്് കേന്ദ്ര മന്ത്രിമാരേയും വിജയിപ്പിച്ച കേരളത്തിന്റെ സമ്മതിദാന മനസ്സിന് സാരമായ എന്തോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരുന്നു.
മോഡി തരംഗം-അതുണ്ടെന്ന് സമ്മതിക്കാന്‍,ആതിരേ, കപടമതനിരപേക്ഷത സാമതിക്കില്ലായിരിക്കും.പക്ഷേ സംഭവിച്ചത് മോഡി സുനാമിയാണ്.ഉത്തരപ്രദേശ് ആയിരുന്നു അതിന്റെ പ്രഭവ കേന്ദ്രം.അതു കൊണ്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറം കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം വന്നു.നന്നായി.അധികാരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദച്ചതി ഇത്തവണയുണ്ടാവില്ലല്ലോ.ഉത്തരപ്രദേശില്‍ മായാവതിയെ ഉന്മൂലനം ചെയ്ത് ജയലളിതയെ ചെന്നൈയിലും മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലും കൂച്ചുവിലങ്ങിട്ടല്ലോ-വളരെ നന്നായി.അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര മിതശീതോഷ്ണമുറിയിലിരിക്കുകയും വിമാനത്തില്‍ പറന്ന് രസിക്കുകയും ചെയ്തിരുന്ന പ്രകാശ് കാരാട്ടിനോട് `കമ്മ്യൂണിസ്റ്റ്' എന്നൊരു വാക്ക് ഇനി മിണ്ടിപ്പോകരുതെന്ന് വോട്ടര്‍മാരെക്കൊണ്ട് പറയിച്ചല്ലോ.ഇതല്ലേ കരിസ്മ?നേതൃത്വമഹിമ?
മോഡിസ്തുതിയല്ല.മറിച്ച് ജനമനസ്സറിയത്ത നേതൃമ്മന്യന്മാരാണ് സോണിയയും രാഹുലും കോണ്‍ഗ്രസ് മന്ത്രിമാരും പ്രകാശ് കാരട്ടും എന്ന് തെളിയിക്കാനായത് ചെറിയ കാര്യമല്ലല്ലോ.മുന്നാം മുന്നണിയെന്ന ചാപിള്ളയെ പ്രസവിക്കാന്‍ അവസരം നല്‍കാതെ മതനിരപേക്ഷതയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഭരണം ഉണ്ടാക്കാനുള്ള സാദ്ധ്യതയെ ഭ്രൂണഹത്യ ചെയ്തല്ലോ.അതേ കോര്‍പ്പറേറ്റുകളെ പ്രീണീപ്പിക്കാന്‍,രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ഉമ്മാക്കി കാണിച്ച് ദ്രോഹിച്ച കോണ്‍ഗ്രസിനോടുള്ള ഭരണവിരുദ്ധവികാരം തന്നെയാണ് സമ്മതിദാനത്തില്‍ പ്രതിഫലിച്ചത്.ദീര്‍ഘവീക്ഷണത്തോടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഫലപ്രദമായ തന്ത്രങ്ങളിലൂടെ അതിനെ `മോഡി സുനാമി'യാക്കിയ ചാണക്യ മനസ് അംഗീകരിച്ചല്ലേ മതിയാകൂ.
ഈ ജനവിധിയിലൂടെ അന്ധമായ ഒരു മാന്‍ഡേറ്റല്ല,ആതിരേ, ഇന്ത്യയിലെ സമ്മതിദായകര്‍ മോഡിക്ക് നല്‍കിയിട്ടുള്ളത്.യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളുടെ പുതിയ മാനസ പുത്രനുള്ള മുന്നറിയിപ്പാണിത്.``മഞ്ഞില്‍ നിന്ന് രക്ഷിക്കുന്നത് തന്നെയാണ് ഉന്മൂലനകാരിയാകുന്നത് '' എന്ന് അരക്കില്ലത്തെ കുറിച്ച് പാണ്ഡവര്‍ക്ക് വിദുരര്‍ നല്കുന്ന മുന്നറിയിപ്പിന് തുല്യമായത്.ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ കൈയയച്ച് സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ സോണിയയുടേയും രാഹുലിന്റേയും ദുരന്തം തന്നെയായിരിക്കും മോഡിയേയും കാത്തിരിക്കുന്നതെന്ന `മില്ല്യണ്‍ ഡോളര്‍ ഉപദേശം.കൊണ്ടിട്ട് അറിയാന്‍ നില്‍ക്കാതെ കണ്ടിട്ട് അറിയാനുള്ള ജാഗ്രതയിലേയ്ക്കുള്ള ശ്രദ്ധക്ഷണിക്കല്‍ .അത് തിരിച്ചറിഞ്ഞാല്‍ മോഡിക്കും ബിജെപിക്കും കൊള്ളാം
ദേശീയ തലത്തില്‍ മോഡി സുനാമി ആഞ്ഞടിച്ചിട്ടും 12 സീറ്റ് നേടാനായത് ഭരണമികവാണെന്ന് അവകാശപ്പെടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണെങ്കിലും,ആതിരേ, ആ നിലപാട് എട്ടുകാലി മമ്മൂഞ്ഞിന് പോലും നാണക്കേടുണ്ടാക്കുന്നതാണ്.16ല്‍ നിന്ന് 12 ആകുന്നത് എങ്ങനെയാണ് നേട്ടമാകുക?ഈ പന്ത്രണ്ടില്‍ രണ്ടിടത്തെ വിജയം-തിരുവനന്തപുരത്തേയും വയനാട്ടിലേയും പരാജയത്തിന് തുല്യമല്ലേ?ചാണ്ടിയും ചെന്നിത്തലും കേരളത്തില്‍ കോണ്‍ഗ്രസിന് എത്രമാത്രം ക്ഷുദ്രമാണെന്ന് തെളിയിക്കുന്നതാണ് ചാലക്കുടിയും തൃശൂരും കണ്ണൂരും .അവിടെ ഇവരുടെ ഗ്രൂപ്പുകള്‍ നടത്തിയ നിര്‍ലജ്ജമായ അടിവലിയല്ലേ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫിന് അടിയറ വച്ചത്?സോളാറിന്റെ ഗ്രഹണമല്ലേ ആലപ്പുഴയിലും മാവേലിക്കരയിലും കണ്ടത്.കണ്ണടയ്ക്കുന്നവര്‍ക്ക് മാത്രമേ ഇരുട്ടുണ്ടാകുന്നുള്ളു.ബാക്കിയെല്ലാവര്‍ക്കും എല്ലാം തുറന്ന കാഴ്ചകളാണ്.
12 നേട്ടമാണെങ്കില്‍ അതിന് ഒരൊറ്റ അവകാശിയേയുള്ളൂ-വി.എം. സുധീരന്.അദ്ദേഹത്തിന്റെ നിലപാടുകളുടെ ആര്‍ജവത്വമാണ് സംഭവിക്കാമായിരുന്ന വലിയൊരു ഉരുള്‍പൊട്ടലിനെ പ്രതിരോധിച്ചത്.അതംഗീകരിക്കാനുള്ള സത്യസന്ധതയുടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവച്ച് മാതൃക കാട്ടണം.നടക്കാനിരിക്കുന്ന സിബിഐ അന്വേഷണങ്ങളെ നേരിട്ട് അഗ്നിശുദ്ധി നേടണം.എങ്കിലേ ` ചാരക്കേസി'ന്റെ മറവില്‍ കരുണാകരനോട് കാണിച്ച നന്ദികേടിന് പ്രായശ്ചിത്തമാകൂ
നിലവിലെ നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതിനൊപ്പം നാല് സീറ്റുകൂടി പിടിക്കാന്‍ കഴിഞ്ഞത് പിണറായിക്കോ,അച്യുതാനന്ദനോ ഇടത് മുന്നണിക്കോ അഭിമാനിക്കാവുന്ന നേട്ടമേയല്ല,ആതിരേ .കണ്ണൂരും ചാലക്കുടിയും തൃശൂരും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെ ഭിക്ഷയാണ്.അല്ലാതെ ഈ സഖാക്കളുടെ പ്രവര്‍ത്തനമികവിന്റെ സ്പന്ദമാപിനികളല്ല. സ്വതന്ത്രന്മാരെ ഇറക്കിയുള്ള പിണറായിയുടെ കപടതന്ത്രജ്ഞതയ്ക്ക് പ്രബുദ്ധകേരളമനസുകളുടെ പ്രതികാരമായിരുന്നു എറണാകുളവും പത്തനംതിട്ടയും പൊന്നാനിയും.സിപിഐയുടെ അതേ നിലപാടിനോടുള്ള പ്രതിഷേധമായിരുന്നു തിരുവനന്തപുരത്തെ മൂന്നാം സ്ഥാനം.ഇതൊന്നുമല്ല പിണറായിക്കും പാര്‍ട്ടിക്കുമേറ്റ ഏറ്റവും മാരകമായ പ്രഹരം.അതേല്‍പ്പിച്ചത് കൊല്ലത്ത് പ്രേമചന്ദ്രനാണ്.തറ ഗുണ്ടയായി അധപ്പതിച്ച പിണറായിയെ പാഠം പഠിപ്പിക്കാന്‍ പാര്‍ട്ടി അണികളും പ്രേമചന്ദ്രനൊപ്പം നിന്നു.അതു തന്നെയാണ് കോഴിക്കോട് വിജയരാഘവനും വടകരയില്‍ ഷംസീറിനും കിട്ടിയ ഇരുട്ടടി.`` കുലം കുത്തിയും'' `` നികൃഷ്ടജീവിയും'' ``പരനാറിയും'' യഥാര്‍ത്ഥത്തില്‍ ആരാണെന്നും`` രാഷ്ട്രീയ നെറികേട്''ആരുടേതാണെന്നും തെളിയിക്കാന്‍ കിട്ടിയ അവസരം പാര്‍ട്ടി അണികള്‍ ഈ മൂന്നിടത്തും ഉപയോഗപ്പെടുത്തി.എ.കെ.ഗോപാലന്റെ മരുമകനാണെന്നവകാശപ്പെട്ട് മേലാല്‍ വോട്ടു തേടിയെത്തരുതെന്ന താക്കീതാണ് പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാസര്‍കോട് നല്‍കിയത്.
വി.എസ് അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ഓക്കാനമുണ്ടാക്കുന്ന അവസരവാദമാണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത് കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.അദ്ദേഹം പ്രചാരണം നടത്തിയ മധ്യ-ദക്ഷിണ കേരളത്തിലെ പാര്‍ട്ടി അണികള്‍ അടക്കമുള്ള സമ്മതിദായകര്‍ തങ്ങള്‍ ``പോഴന്മാര''ല്ലെന്ന് വ്യക്തമാക്കിയത് തിരിച്ചറിഞ്ഞാല്‍ അദ്ദേഹത്തിന് നന്ന്.പാര്‍ട്ടിയിലെ സ്ഥാനമുറപ്പിക്കാന്‍ ലാവലിന്‍ അഴിമതിയേയും ടി.പി.ചന്ദ്രശേഖരന് വധത്തേയും തള്ളിപ്പറഞ്ഞ അച്യുതാനന്ദനെ കേരളവും തള്ളിക്കളഞ്ഞിരിക്കുന്നു.
തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തും മത്സരിച്ച മറ്റുമണ്ഡലങ്ങളില്‍ അഞ്ചിടത്ത് ഒരു ലക്ഷത്തിലധികം വോട്ടും നേടിയ ബിജെപി ഇടതു പാര്‍ട്ടികള്‍ക്കാണ്,ആതിരേ, ഭീഷണിയാകാന്‍ പോകുന്നത്.ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടു ബാങ്കായ സമുദായങ്ങള്‍ ഇപ്പോള്‍ തന്നെ കാവിധരിച്ചുകഴിഞ്ഞു എന്നാണ് ബിജെപിക്ക് കിട്ടിയ വോട്ടിന്റെ എണ്ണക്കൂടുതല്‍ അടിവരയിട്ട് സ്ഥാപിക്കുന്നത്.ദേശീയ പാര്‍ട്ടിയല്ലാതായ സിപിഎമ്മിനും സിപിഐക്കും ഇനി സംസ്ഥാന പാര്‍ട്ടിയെന്ന പദവിപോലും അനുവദിച്ചു നല്‍കില്ലെന്നാണ് ബിജെപിയുടെ സന്ദേശം.
ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ രണ്ടാം സ്ഥാനവും ഡല്‍ഹിയില്‍ 33ശതമാനം വോട്ടും പഞ്ചാബില്‍ മൂന്ന് സീറ്റും കേരളത്തില്‍ രണ്ടിടത്ത് 50000ത്തോളം വോട്ടും നേടിയത് വരാനിരിക്കുന്നത് അവരുടെ നല്ലകാലമാണെന്നുള്ള സന്ദേശമാണ് നല്‍കുന്നത്.അഴിമതിയില്‍ അഭിരമിക്കുന്നവരുടെ നട്ടെല്ലിലൂടെ ഭീതിയുടെ തരിപ്പ് കയറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനേക്കാള്‍ മാന്യവും സത്യസന്ധവും ആര്‍ജവമാര്‍ന്നതുമായ സ്ഥാനം ഈ തെരഞ്ഞെടുപ്പിലൂടെ അവര്‍ ജനമനസ്സില്‍ നേടിക്കഴിഞ്ഞു.
അപായകരമായ അവസ്ഥ കേരളത്തിലെ നവവോട്ടര്‍മാരുടെ ജാതീയ ധ്രുവീകരണമാണ്.മതവും ജാതിയും ഉപജാതിയും നോക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യത്തിന്റെ ദുരന്തമാണ് ഈ പരിണതി.ആതിരേ, ജനാധിപത്യ-മതനിരപേക്ഷ നിലപാടുകളെ ഭയപ്പെടുത്തുന്നത് ഈ വാസ്തവമാണ്
Monday, May 12, 2014
വിദ്യാഭ്യാസ അവകാശ നിയമം:സുപ്രീം കോടതി വിധി ഭീകരം, സ്ഫോടനാത്മകം
എയ്ഡഡും അല്ലാത്തതുമായ ന്യൂനപക്ഷ സ്ഥാപനത്തില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് നിശ്ചിത സീറ്റ് നീക്കിവയ്ക്കുന്നത് സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ബാധിക്കുന്ന നടപടിയാകും എന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ലോധയും മറ്റ് ജസ്റ്റിസുമാരും ഏത് വെള്ളരിക്കാപ്പട്ടണത്തിലാണ് കഴിയുന്നതെന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെ?രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേയും അവിടുത്തെ അദ്ധ്യാപക-അനദ്ധ്യാപകരുടേയും ജാതി തിരിച്ച് കണക്കെടുത്താല്‍ ഒരു സത്യം ബോദ്ധ്യമാകും-ഏത് ന്യൂനപക്ഷ വിഭാഗമാണോ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്,ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകും മറ്റു ജീവനക്കാരും ആ സ്ഥാപനത്തില്‍ ന്യൂനപക്ഷമായിരിക്കും.പ്രവേശനത്തിന് പതിനായിരങ്ങള്‍ എണ്ണിക്കൊടുക്കാനും നിയമനത്തിന് ലക്ഷങ്ങള്‍ വാരിവിതറാനും കഴിവുള്ള മറ്റു സമുദായക്കാര്‍ക്കാണ് ഇത്തരം സ്ഥാപനങ്ങളില്‍ സ്വീകാര്യത.അപ്പോഴൊന്നും ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന് തോന്നാത്തവര്‍ക്ക് പിന്നാക്ക,ദരിദ്ര വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ കുറച്ച് സീറ്റ്സംവരണം ചെയ്യണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്?
ആതിരേ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന സുപ്രീംകോടതി വിധി കേരളത്തില്‍ നടപ്പിലായാല്‍ എല്ലാവര്ക്കും പഠിക്കാനുള്ള അവകാശം എന്ന മഹത്തായ ആശയം തകര്‍ക്കപ്പെടും എന്നതിലുപരി അത് സംസ്ഥാനത്ത് സാമൂഹിക അസന്തുലിതാവസ്ഥയും മതവിദ്വേഷവും സൃഷ്ടിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഈ വിഷയത്തിൽ ചീഫ് ജസ്റ്റീസ് ആര്.എം. ലോധ ജസ്റ്റീസുമാരായ എ.കെ. പട്നായിക്, എസ്.ജെ. മുഖോപാധ്യായ, ദീപക് മിശ്ര, എഫ്.എം. ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഹിന്ദുക്കളായ പിന്നാക്ക,ദരിദ്ര വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ആശങ്കയിലാഴ്ത്തുന്നത്.ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ് മതനിരപേക്ഷതയുടെ അന്ത:സത്ത എന്ന് വ്യാഖ്യാനിക്കുന്ന രാജ്യത്തെ പരമോന്നത കോടതി,2014 മെയ് ആറാം തിയതിയിലെ വിധിയിലൂടെ പിന്നാക്ക,ദരിദ്ര്യ ഹൈന്ദവ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട മതനിരപേക്ഷതയുടെ അന്തസത്തയാണ് ഹനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സംവരണം ഇതോടെ ഇല്ലാതാകുകയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ വിധി മതസ്പര്‍ദ്ധയെ രൂക്ഷമാക്കും.അതു കൊണ്ട് ഭോഷ്ക്ക് നിറഞ്ഞതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞേ തീരൂ.
എയ്ഡഡും അല്ലാത്തതുമായ ന്യൂനപക്ഷ സ്ഥാപനത്തില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് നിശ്ചിത സീറ്റ് നീക്കിവയ്ക്കുന്നത് സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ബാധിക്കുന്ന നടപടിയാകും എന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ലോധയും മറ്റ് ജസ്റ്റിസുമാരും ഏത് വെള്ളരിക്കാപ്പട്ടണത്തിലാണ് കഴിയുന്നതെന്ന് ആതിരേ, ചോദിക്കാതിരിക്കുന്നതെങ്ങനെ?രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേയും അവിടുത്തെ അദ്ധ്യാപക-അനദ്ധ്യാപകരുടേയും ജാതി തിരിച്ച് കണക്കെടുത്താല്‍ ഒരു സത്യം ബോദ്ധ്യമാകും-ഏത് ന്യൂനപക്ഷ വിഭാഗമാണോ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്,ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകും മറ്റു ജീവനക്കാരും ആ സ്ഥാപനത്തില്‍ ന്യൂനപക്ഷമായിരിക്കും.പ്രവേശനത്തിന് പതിനായിരങ്ങള്‍ എണ്ണിക്കൊടുക്കാനും നിയമനത്തിന് ലക്ഷങ്ങള്‍ വാരിവിതറാനും കഴിവുള്ള മറ്റു സമുദായക്കാര്‍ക്കാണ് ഇത്തരം സ്ഥാപനങ്ങളില്‍ സ്വീകാര്യത.അപ്പോഴൊന്നും ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന് തോന്നാത്തവര്‍ക്ക് പിന്നാക്ക,ദരിദ്ര വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ കുറച്ച് സീറ്റ്?സംവരണം ചെയ്യണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്?നിയമവിദഗ്ധരും,യുക്തിശാലികളുമെന്ന് കരുതപ്പെടുന്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാര് വിദ്യാഭ്യാസ വണിക്കുകളായ ന്യൂനപക്ഷ മുതലെടുപ്പുകാര്‍ക്കൊപ്പം നിന്ന് രാജ്യത്തെ പിന്നാക്ക,ദരിദ്ര വിഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യ നിഷേധിക്കുമ്പോള്‍ ആതിരേ, അതുണ്ടാക്കാവുന്ന പ്രത്യഘാതങ്ങള്‍ ഭീകരവും സ്ഫോടനാത്മകവുമായിരിക്കും.
സുപ്രീംകോടതി വിധി ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുക കേരളത്തിലാകും. സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളുമുള്‍പ്പെടെ 75 ശതമാനത്തിലധികം സ്ഥാപനങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ക്രിസ്ത്യന്‍ സഭകളും എംഇഎസുമാണ് ഇവ നിയന്ത്രിക്കുന്നത്. സുപ്രീംകോടതിവിധിയോടെ പ്രൈമറി സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഇത്തരം സ്ഥാപനങ്ങളില്‍ ദരിദ്ര,പിന്നോക്ക ഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ കുറവായതിനാല്‍ കേരളത്തിലെയത്ര പ്രത്യാഘാതം ഇവിടങ്ങളിലുണ്ടാകില്ല.
ആതിരേ, കേരളത്തില്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 80 ശതമാനവും ക്രിസ്ത്യന്‍,മുസ്ലിം വിഭാഗങ്ങളുടേതാണ്. സംസ്ഥാനത്തെ 12310 ഹൈസ്കൂളുകളില്‍ 7305 എണ്ണവും ന്യൂനപക്ഷ മാനേജുമെന്റുകള്‍ നടത്തുന്നവയാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ കാര്യത്തിലും മെഡിക്കല്‍-എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍എസ്എസും എസ്എന്‍ഡിപിയും പോലുളള സാമുദായിക സംഘടനകള്‍ വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്.ഈ?പശ്ചാത്തലത്തില്‍ വിഭാഗത്തില്‍ ദരിദ്ര,പിന്നാക്ക വിഭാഗത്തില്‍ പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ക്ക് ഇനി ആശ്രയിക്കാവുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരത്തെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.
എല്ലാവര്ക്കും പഠിക്കാനുളള അവകാശം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തഃസത്ത. അതിന്റെ കടയ്ക്കലാണ് ആതിരേ, സുപ്രീം കോടതി വിധി മഴു വച്ചിരിക്കുന്നത് എന്ന ആശങ്കയിലാണ് ഹിന്ദു സംഘടനകള്‍.ഇതാകട്ടെ ഇപ്പോള്‍ അങ്ങിങ്ങായി തലപൊക്കിത്തുടങ്ങിയിട്ടുള്ള വര്‍ഗീയ വിഭ്രാന്തികളെ രൂക്ഷമാക്കും.ന്യൂനപക്ഷങ്ങളുടെ പേരില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ ഭരണ-വിദ്യാഭ്യാസ മേഖലയില്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ അനധികൃത അവകാശങ്ങളോടുള്ള അസഹിഷ്ണുതയാണ് ഏപ്രില്‍ 28-ാം തിയതി തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടക്ക് സമീപം മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പ് പ്രദക്ഷിണം ആലുപറമ്പ് ക്ഷേത്രഭൂമിയിലൂടെ കടന്ന് പോയപ്പോള്‍ അതിനെ തടഞ്ഞതും പിന്നെ കപ്പേളകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതും പിന്നലെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുരിതമയമാക്കിയതും.മാധ്യമങ്ങള്‍ സമയമനം പാലിച്ചതു കൊണ്ട് മാത്രമാണ് ഈ സംഭവങ്ങള്‍ സാമുദായിക സംഘട്ടനമായി പരിണമിക്കാതിരുന്നത്.ഈ ഒരു ഭയാനകമായ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ് സുപ്രീം കോടതി വിധിയുടെ ഭീകരത ബോദ്ധ്യപ്പെടുക .
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഈ വിധി സഹര്‍ഷം സ്വാഗതം ചെയ്തിട്ടുണ്ട്.ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം മൗലീകമാണെന്നതാണ് കത്തോലിക്കാ മെത്രാന് സംഘത്തെ ആഹ്ലാദിപ്പിക്കുന്നത്.എന്നാല്‍ മുശ്ലീം മാനേജ്മെന്റുകള്‍ക്ക് മറ്റൊരു നിലപാടാണുള്ളത്.മുസ്ലിം മാനേജ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകളുള്ള എംഇഎസാണ് വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആദ്യം രംഗത്തത്തെിയത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറെയുള്ള കേരളത്തില്‍ ഇത്തരമൊരു വിധി നടപ്പാക്കുന്നതിലെ പ്രായോഗികതയാണ് എംഇഎസ് ചോദ്യം ചെയ്യുന്നത്. വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹാരം നിര്‍ദേശിക്കണമെന്ന് സംഘടന അഭിപ്രായപ്പെടുന്നു
1500ഓളം വരുന്ന സ്വകാര്യ സ്കൂളുകളുടെ കാര്യത്തിലാണ് ആതിരേ, സുപ്രീംകോടതി വിധി നിര്‍ണായകമാവുന്നത്. ഭൂരിപക്ഷം വരുന്ന സ്വകാര്യ സ്കൂളുകള്‍ വിദ്യാഭ്യാസാവകാശ നിയമത്തിനു പുറത്താവുന്നത് സാമൂഹിക നീതിയെ ബാധിക്കുമെന്നതാണ് നിലവിലെ സ്ഥിതി. സ്കൂളിനു മൂന്നുകിലോമീറ്റര്‍ പരിസരത്ത് താമസിക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വിദ്യാഭ്യാസാവകാശ നിയമം. ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാവില്‍ളെങ്കില്‍ മറ്റൊരു നിലക്ക് ന്യൂനപക്ഷങ്ങള്‍ക്ക് തന്നെയാവും വിധി ദോഷകരമായി ബാധിക്കുക. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന നിലവാരമുള്ള സ്കൂളുകളില്‍ പഠിക്കുകയെന്നത് ന്യൂനപക്ഷ വിദ്യാര്‍ഥിയുടെയും അവകാശമാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് 25` ശതമാനം സംവരണം നല്‍കണം എന്നാണ് 2012 ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു. 60,000 രൂപ വരെ വാര്‍ഷിക വരുമാനമുളള വീടുകളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. പുതിയ വിധിയോടെ ഇതില്ലാതാകുകയാണ്.ആതിരേ, സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്കുന്ന എയ്ഡഡ് വിദ്യാലയങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നത് നിര്‍ത്തലാക്കുന്ന സുപ്രീം കൊടതി വിധി അതു കൊണ്ട് ഭരണഘടനാ വിരുദ്ധവും ഭീകരവും സ്ഫോടനാത്മകവുമാണെന്ന് ഞാൻ ആവര്‍ത്തിക്കുന്നു
Sunday, May 11, 2014
സതീശനും ഷാനിമോളും ആരുടെ ബിനാമികള്‍? ചാവേറുകള്‍?
പ്രായോഗികം,നിയമപരം,യുക്തിഭദ്രം എന്നിങ്ങനെയുള്ള ലേബലുകളില്‍ പതിറ്റാണ്ടുകളായി അവസരവാദ-അനുരഞ്ജന-അതിജീവന രാഷ്ട്രീയത്തിലും ഭരണത്തിലും നിലനിന്നിരുന്ന ഭോഷ്ക്കുകളെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വി എം സുധീരന് മാറ്റിയെഴുതുമ്പോള്‍ പൊള്ളുന്നത് നിരവധിപ്പേര്‍ക്കാണ് . രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ സുധീരനിലൂടെ സാര്‍ത്ഥകമാകുമ്പോള്‍ ആരൂഢം നഷ്ടമാകുകയാണ് പഴയ വിഗ്രഹങ്ങള്‍ക്ക്. ഈ മാറ്റിയെഴുത്താകട്ടെ സമൂഹത്തിലെ മഹാവിപത്തായ മദ്യത്തെ സംബന്ധിച്ചതായതോടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ മാരകമായ ധ്രുവീകരണമുണ്ടാക്കുന്ന ശകുനീതന്ത്രമാണ് അണിയറയില്‍ ഇക്കൂട്ടര്‍ രൂപപ്പെടുത്തുന്നത് . അവരില്‍ ചിലരാണ് പൂട്ടിയ ബാറുകള്‍ തുറന്നില്ലെങ്കില്‍ കൊടിയ മദ്യദുരന്തമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്ന എക്സൈസ് മന്ത്രി കെ.ബാബുവും ഗൂഢസംഘവും.
സുധീരനിലൂടെ സൃഷ്ടിക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് പുതിയ മുഖമാണ് സമ്മാനിക്കുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മുതലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും വി.ഡി.സതീശനും ഷാനിമോള്‍ ഉസ്മാനുമടങ്ങുന്ന ചാവേറുകള്‍ക്കും അബ്കാരി മുതലാളിമാരുടെ വിശ്വസ്ത വിധേയരാകാനാണിഷ്ടം.കേരള ഹൈക്കൊടതി ആക്ഷേപിച്ചത് പോലെ ഇവര്‍ക്ക് പ്രധാനം അബ്കാരികളുടെ നിലനില്‍പ്പും അവരുടെ വരുമാന ശോഷണവുമാണ്. അബ്കാരികളുടെ പ്രശ്നം അടിയന്തിര പ്രാധാന്യമുള്ളതല്ലെന്നാണ് സുപ്രീം കോടതിയും വിധിച്ചത്.സുധീരന് നേരെ പൃഷ്ടം തിരിക്കുന്നവര്‍ ഏത് വെള്ളരിക്കാപ്പട്ടനത്തിലാണ് ജീവിക്കുന്നത്?
പ്രായോഗികം,നിയമപരം,യുക്തിഭദ്രം എന്നിങ്ങനെയുള്ള ലേബലുകളില്‍ പതിറ്റാണ്ടുകളായി അവസരവാദ-അനുരഞ്ജന-അതിജീവന രാഷ്ട്രീയത്തിലും ഭരണത്തിലും നിലനിന്നിരുന്ന ഭോഷ്ക്കുകളെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വി എം സുധീരന് മാറ്റിയെഴുതുമ്പോള്‍,ആതിരേ, പൊള്ളുന്നത് നിരവധിപ്പേര്‍ക്കാണ് . രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ സുധീരനിലൂടെ സാര്‍ത്ഥകമാകുമ്പോള്‍ ആരൂഢം നഷ്ടമാകുകയാണ് പഴയ വിഗ്രഹങ്ങള്‍ക്ക്. ഈ മാറ്റിയെഴുത്താകട്ടെ സമൂഹത്തിലെ മഹാവിപത്തായ മദ്യത്തെ സംബന്ധിച്ചതായതോടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ മാരകമായ ധ്രുവീകരണമുണ്ടാക്കുന്ന ശകുനീതന്ത്രമാണ് അണിയറയില്‍ ഇക്കൂട്ടര്‍ രൂപപ്പെടുത്തുന്നത് . അവരില്‍ ചിലരാണ് പൂട്ടിയ ബാറുകള്‍ തുറന്നില്ലെങ്കില്‍ കൊടിയ മദ്യദുരന്തമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്ന എക്സൈസ് മന്ത്രി കെ.ബാബുവും ഗൂഢസംഘവും.
ആതിരേ, സുധീരനിലൂടെ സൃഷ്ടിക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് പുതിയ മുഖമാണ് സമ്മാനിക്കുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മുതലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും വി.ഡി.സതീശനും ഷാനിമോള്‍ ഉസ്മാനുമടങ്ങുന്ന ചാവേറുകള്‍ക്കും അബ്കാരി മുതലാളിമാരുടെ വിശ്വസ്ത വിധേയരാകാനാണിഷ്ടം.കേരള ഹൈക്കൊടതി ആക്ഷേപിച്ചത് പോലെ ഇവര്‍ക്ക് പ്രധാനം അബ്കാരികളുടെ നിലനില്‍പ്പും അവരുടെ വരുമാന ശോഷണവുമാണ്. അബ്കാരികളുടെ പ്രശ്നം അടിയന്തിര പ്രാധാന്യമുള്ളതല്ലെന്നാണ് സുപ്രീം കോടതിയും വിധിച്ചത്.സുധീരന് നേരെ പൃഷ്ടം തിരിക്കുന്നവര്‍ ഏത് വെള്ളരിക്കാപ്പട്ടനത്തിലാണ് ജീവിക്കുന്നത്?
പടിപടിയായി മദ്യവര്‍ജനം നടപ്പാക്കുന്നതാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പ്രഖ്യാപിത നയമെന്ന് അവകാശപ്പെടുമ്പോഴാണ് ,സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകര്‍ന്നിരിക്കുന്നത് .എന്തൊരു വൈരുദ്ധ്യം! എ, ഐ ഗ്രൂപ്പുകള്‍ എന്ന നില മാറി സുധീരന്റെ മദ്യനയത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന രണ്ടുവിഭാഗം രൂപപ്പെട്ടിരിക്കുന്നു. ഹരിത എം എല്‍ എമാരും ഇരു ചേരികളിലായി . വി ഡി സതീശന് സുധീരനെതിരെ തിരിഞ്ഞപ്പോള്‍ വി ടി ബല്‍റാം, ടി എന്‍ പ്രതാപന് എന്നിവര്‍ സുധീരനെ അതിശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നു. കേരള സമൂഹത്തിലും ഈ ധ്രുവീകരണം ഉണ്ടായി. സുഗതകുമാരിയെപ്പോലുള്ളവര്‍ സുധീരന്റെ നിലപാടിന് അനുകൂലമായി രഗംത്തെത്തി.കത്തോലിക്ക മെത്രാന് സമിതിയും വിശ്വാസികളില്‍ ഭൂരിപക്ഷവും സുധീരന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. സാംസ്കാരിക മണ്ഡലത്തിലും ആതിരേ, ഇത് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു.
മദ്യ വിപണനം അബ്കാരികളുടെ അവകാശമല്ലെന്നും അത് സര്‍ക്കാരിന്റെ കുത്തകയാണെന്നും കേരള ഹൈക്കോടതി വിധിച്ചിട്ടും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇനിയും നേരം പുലര്‍ന്നിട്ടില്ല.ബാര്‍ മുതലാളിമാര്‍ക്കൊപ്പം വേട്ടയാടിയിരുന്നവര്‍ ഇപ്പോള്‍ ബാര്‍ തൊഴിലാളികള്‍ക്കൊപ്പം ഓടിക്കൊണ്ടാണ് മദ്യമാഫിയയുടെ വിശ്വസ്തരാകാന്‍ ``അഹമഹമികയ`മത്സരിക്കുന്നത്.അതുകൊണ്ടാണവര്‍ സുധീരന്റെ രക്തത്തിനായി ദാഹിക്കുന്നത്.അതിനായി ഒളിഞ്ഞും തെളിഞ്ഞും ആയുധം പ്രയോഗിക്കുന്നതിന് പുറമേയാണ് ഷാനിമോളെ പോലെയുള്ള ചാവേറുകളെ ഇറക്കി കളിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത്രയൊക്കെ വിക്ഷുബ്ധതകള്‍ ബാര്‍ ലൈസന്‍സിന്റെ പെരിലുണ്ടായിട്ടും പ്രധാന പ്രതിപക്ഷമായ സി പി എം ആകട്ടെ തങ്ങള്‍ ബാര്‍ മുതലമാളിമാര്‍ക്കൊപ്പമാണെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ജയരാജന് ബാറുടമകള്‍ നടത്തിയ പ്രതിഷേധ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുകൂടി ചെയ്തതോടെ സി പി എമ്മിന്റെ ഇക്കാര്യത്തിലുള്ള നയം പ്രകടമാകുകയായിരുന്നു. ഇതിലൂടെ സി പി എമ്മിന്റെ ധനാര്‍ത്തിയും കളങ്കിതരുടെ പണത്തോടുള്ള ആസക്തിയും ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെടുകയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഗൗരവതരമായ ഒരു മുന്നറിയിപ്പുണ്ട്.കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന കണക്കുകളാണത്.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ രാജ്യത്തെക്കാള്‍ കേരളത്തിലെ ഉപഭേഗം മൂന്നിരട്ടിയിലധികമാണെന്നും ദേശീയ സാമ്പിള്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുത്തനെ വര്‍ധിക്കുന്നതായാണ് ഇത് കാണിക്കുന്നത്.
ഇന്ത്യയിലെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം 2.10 ലിറ്ററാണ് അതായത് കള്ള്, ചാരായം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍ എന്നിവ ഉള്‍പ്പെടുന്ന മദ്യം ഇന്ത്യയിലെ വര്‍ഷത്തില്‍ ഒരാള്‍ 153.3 രൂപയക്ക് ഉപയോഗിക്കുന്നതായാണ് സര്‍വേ പറയുന്നത്. കേരളത്തിലേക്കെത്തുമ്പോള്‍ ഓരോ പൗരനും ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ഷത്തില്‍ 2.43 ലിറ്ററായി ഉയരുകയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കാര്യത്തിലാണ് കേരളം ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം ഉപഭോഗം നടത്തുന്നത്. ദേശീയ തലത്തില്‍ പ്രതിവര്‍ഷം .22 ലിറ്റര്‍ വിദേശ മദ്യമാണ് ഒരാള്‍ ഉപയോക്കുന്നത്. ഇത് കേരളത്തിലേക്കെത്തുമ്പോള്‍ .75 ലിറ്ററായാണ് ഉയരുന്നത്. അതായത് ദേശീയ തലത്തില്‍ ഒരാള്‍ വര്‍ഷത്തില്‍ 61.75 രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് ഉപയോഗിക്കുന്നതെങ്കില്‍ കേരളത്തിലത് 266.92 രൂപയുടേതാണ്. അതായത് കേരളത്തിലെ ജനങ്ങളില്‍ ഓരോരുത്തരുടേയും വാര്‍ഷിക വരുമാനത്തില്‍നിന്നും 266.92 രൂപ മദ്യത്തിന്റെ വകയിലേക്ക് മാറ്റപ്പെടുന്നു എന്നാണ് സര്‍വേ പറയുന്നത്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗത്തില്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 17 സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ .66 ലിറ്റര്‍ ഉപഭോഗം നടത്തുന്ന ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബ്(.34 ലിറ്റര്‍), ബിഹാര്‍(.33 ലിറ്റര്‍), ഹരിയാന(.26 ലിറ്റര്‍ എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം വരുന്നത്.
ഈ പശ്ചാത്തലത്തില്‍ മദ്യവിപത്തിനെ നേരിടുകയെന്ന പ്രഖ്യാപിത നയവുമായി, സ്ഥീരമാനസനായി നില്ക്കുന്ന സുധീരന്റെ നിലപാടുകള്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്നത് വലിയ മാറ്റമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സന്ദേഹവുമില്ല
Thursday, May 8, 2014
ഹനീഷയെ ചങ്ങരംകുളത്തെ പോലീസുകാര്‍ കൊന്നതെന്തിന്? ചെന്നിത്തല ഉത്തരം പറയണം
എന്തിനാണ് രമേശ്,പോലീസ് കസ്റ്റഡിയില്‍ മരിച്ച ഹനീഷയുടെ ബന്ധുക്കളെ, പോലീസിന് വേണ്ടി, അജ്ഞാതര്‍ഭീഷണിപ്പെടുത്തുന്നത്?ഹനീഷ ആത്മഹത്യ ചെയ്തതല്ലെന്ന് തുറന്നു പറഞ്ഞതിനാണോ? അതോ?പോലീസിന്റെ നിലപാടുകളിലെ പൊരുത്തക്കേടുകള്‍ ഹനീഷയുടെ ഉമ്മയും സഹോദരങ്ങളും ചൂണ്ടിക്കാട്ടിയതിനോ?ഹനീഷയുടെ ദുരൂഹ മരണം കേരളത്തിലെ പാവപ്പെട്ടവനുള്ള പാഠമാണോ?നാട്ടിലെ പോലീസിന് പിച്ചിചീന്താനുള്ളതാണോ പാവം പെണ്ണിന്റെ മാനവും ജീവനും ?ഹനീഷയെ കൊന്നതാരാണ്?എന്തിനാണ്?ഉത്തരം പറയേണ്ടത് ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്
ആതിരേ നിലമ്പൂരില്‍ ,ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് കൊലക്കളമായ സംഭവം നടന്നിട്ട് അധിക കാലം ആയിട്ടില്ല. അന്ന് നിഷ്ഠൂരനായ കോണ്‍ഗ്രസുകാരന്റെ ഇരയായത് രാധയെന്ന സ്ത്രീ ആയിരുന്നു.(ആ കേസന്വേഷണം ചുരുട്ടിക്കെട്ടാനുള്ള യത്നത്തിലാണ് ചെന്നിത്തലയുടെ പോലീസ് ഏമാന്മാര്) നിലമ്പൂരില്‍ നിന്ന് ചങ്ങരംകുളത്തെത്തുമ്പോള്‍ പോലീസ് സ്റ്റേഷന് തന്നെ കൊല മുറിയായിരിക്കുന്നു.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടി അകത്താക്കുന്ന പോലീസ് തെമ്മാടിത്തം ,ചെന്നിത്തലയുടെ കാക്കിപ്പടയും നന്നായി അനുവര്‍ത്തിക്കുന്നുണ്ട്.മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത 23 കാരി ഹനീഷയുടെ ദാരുണമായ മരണം പോലീസ് പറയുന്നത് പോലെ ആത്മഹത്യയല്ല മറിച്ച് കറതീര്‍ന്ന ലോക്കപ്പ് മരണമാണെന്ന് വ്യക്തമാക്കുന്നതാണ് ,ദുരൂഹമരണ ശേഷമുള്ള പോലീസിന്റേയും പോലീസിനു വേണ്ടിയുള്ള ലീഗ് പ്രാദേശിക നേതാവിന്റെയടക്കമുള്ള ഗുണ്ടകളുടെ ഇടപെടലുകള്‍.
എന്തിനാണ് രമേശ്,പോലീസ് കസ്റ്റഡിയില്‍ മരിച്ച ഹനീഷയുടെ ബന്ധുക്കളെ, പോലീസിന് വേണ്ടി, അജ്ഞാതര്‍ഭീഷണിപ്പെടുത്തുന്നത്?ഹനീഷ ആത്മഹത്യ ചെയ്തതല്ലെന്ന് തുറന്നു പറഞ്ഞതിനാണോ? അതോപോലീസിന്റെ നിലപാടുകളിലെ പൊരുത്തക്കേടുകള്‍ ഹനീഷയുടെ ഉമ്മയും സഹോദരങ്ങളും ചൂണ്ടിക്കാട്ടിയതിനോ?ഇനിയും പോലീസിനെതിരെ തിരിഞ്ഞാല്‍ ജീവന് നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അഞ്ജാതരുടെ ഫോണ്‍ സന്ദേശം.ഉമ്മ സുബൈദ, സഹോദരങ്ങളായ ഹനീഷ്, റമീഷ് എന്നിവരെയാണ് കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതുകൂടാതെ വട്ടംകുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവുമായ പാലക്കട് അഷ്റഫ് ഭീഷണിയുമായി, ബന്ധുക്കള്‍ക്കെതിരെ, പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വട്ടംകുളം മാണൂര്‍ പള്ളിക്കുസമീപം ഹനീഷയുടെ സഹോദരന് റമീഷിനെ തടഞ്ഞുനിര്‍ത്തിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പോലീസിനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പത്രക്കാരോട് സംസാരിക്കരുതെന്നും കേസുമായി മുന്നോട്ട് പോയാല്‍ കുടുംബം ദുഃഖിക്കേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ``കൂലിപ്പണിയെടുത്ത് ജീവിക്കുന്നതാണ് നല്ലത്. നേരത്തെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തത് തിരുത്തിപ്പറയണം `` എന്നൊക്കെയായിരുന്നു ഈ ഊച്ചാളി നേതാവിന്റെ ഭീഷണി.ഇതാര്‍ക്ക് വേണ്ടി എന്തിനു വേണ്ടിയാണ് രമേശ്? ലോക്കപ്പ് മരണത്തിന് കുപ്രസിദ്ധരാണ് ചങ്ങരംകുളത്തെ പോലീസ്. ജനുവരി മാസത്തിലാണ് സിപിഎം അനുഭാവിയായ ഒരു യുവാവ് ഇവിടെ ലോക്കപ്പില്‍ മരിച്ചത്. തല്ലിക്കൊന്ന് ഹനീഷയെ ഫാനില്‍ കെട്ടിത്തൂക്കിയിട്ട്ചങ്ങരംകുളത്തെ കാക്കി കാപാലികര്‍ പറയുന്ന പെരുംകള്ളങ്ങള്‍ ചോദ്യം ചെയ്യാനാവില്ലെന്ന് പറയുന്നത് ആരുടെ ,എവിടുത്തെ ന്യായമാണ് രമേശ്?
ആതിരേ, ഏപ്രില്‍ 24 ബുധനാഴ്ച വൈകിട്ടാണ് എടപ്പാള്‍ മാണൂര്‍ സ്വദേശി പരേതനായ കോട്ടുകാട്ടില്‍ സൈനുദ്ദീന്റെ മകള്‍ ഹനീഷ (23)യെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ 6.10ഓടെ ഹനീഷയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.അന്ന് രാവിലെ തന്നെ ചില മാധ്യമ പ്രവര്‍ത്തകരോട് ഹനീഷ വീട്ടുകാരെ ധിക്കരിച്ച് കറങ്ങിനടക്കുന്ന വേശ്യയും മോഷ്ടാവുമാണെന്നും ഹനീഷയ്ക്ക് പോലീസ് സ്റ്റേഷന് പുത്തരിയല്ലെന്നും അധാര്‍മിക ജീവിതത്തില്‍ നിന്ന് ഹനീഷയെ പിന്തിരിപ്പിക്കാന് സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും ഹനീഷ വഴങ്ങിയില്ലെന്നും പോലീസ് `വെളിപ്പെടുത്തിയത്'എന്തിനായിരുന്നു?
ഹനീഷയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയുടെ കവാടത്തില്‍ വെച്ച് അറസ്റ്റു ചെയ്തതിന് നിരവധി ദൃക്സാക്ഷികളുണ്ട്.എന്നിട്ടും വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അവകാശപ്പെടുന്നത് എന്തിന് വേണ്ടിയാണ്?ഹനീഷയെ അറസ്റ്റ് ചെയ്ത പോലീസ് മാധ്യമങ്ങള്‍ക്ക് നല്കിയ ചിത്രങ്ങളില്‍ ചുരിദാറിന്റെ നിറം നീലയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ ചുരിദാറിന്റെ നിറം ചുവപ്പായിരുന്നു.?ഇതിലെ മറിമായം എന്താണ്?
പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും ഹനീഷയുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് ആരോപിച്ചാണ് ഡി.ജി.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ചങ്ങരംകുളം എസ്.ഐ: വി. ഹരിദാസന്, എ.എസ്.ഐ: കെ. തിലകന്, വനിത സിവില്‍ പോലീസ് ഓഫീസര്‍. എ. ലതിക എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തതത് .ഒരു ദിവസത്തിന് ശേഷം ജയകൃഷ്ണന്, ബിനീഷ്, ഗിരീഷ് എന്നീ പോലീസുകാരെ സസ്പെന്റ് ചെയ്തത് എന്തിനായിരുന്നു?എന്തായിരുന്നു ഇവര്‍ ചെയ്ത കുറ്റം ?
കേസ് പുറമേയുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പറയാന്‍ പാടില്ലെന്ന് ഉമ്മ സുബൈദയോട് അജ്ഞാതന്‍ ആവശ്യപ്പെട്ടത് ആര്‍ക്ക് വേണ്ടിയാണ്? ഓരോ ദിവസവും തള്ളിനീക്കുന്നത് ഭയത്തോടെയാണെന്ന് ഉമ്മ സുബൈദ പറയുന്നു. ``മകള്‍ പോയി. ഇപ്പോള്‍ ഞങ്ങളുടെ ജീവനുവേണ്ടിയും ചിലര്‍ ദാഹിക്കുന്നു ''എന്നാണ് മാതാവിന്റേയും സഹോദരന്മാരുടേയും?ഭയചകിതമായ വിലാപം
ആതിരേ, അഞ്ചടി പൊക്കമുള്ള ഹനീഷയ്ക്ക് ചുരിദാറിന്റെ ഷാളുകൊണ്ട് ഫാനില്‍ കുരുക്കിടാന്‍ കഴിയുമോ,അതും കുറഞ്ഞ നേരത്തിനുള്ളില്‍?എടിഎം കാര്‍ഡ് മോഷണത്തില്‍ ഹനീഷയുടെ സഹപാഠി വിപിനുള്ള പങ്ക് എന്താണ്?ബുധനാഴ്ച വിപിനുമായി ഹനീഷയുടെ വീട്ടില്‍ പോലീസ് എത്തിയത് എന്തിനായിരുന്നു?വിപിന്‍ അല്ലെ യഥാര്‍ത്ഥ കുറ്റവാളി??കുറ്റിപ്പുറം എസ് ഐ പി മനോഹരന് അര്‍ദ്ധരാത്രി ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിയത് എന്തിനാണ്?ചങ്ങരംകുളത്ത് എസ്ഐ ആയിരുന്നപ്പോള്‍ ഹനീഷയ്ക്കെതിരെ കള്ളക്കേസ് എടുത്ത ഏമാനല്ലേ പി.മനോഹരന്? മോഷണം തെളിയിക്കാനാണോ അതോ ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനാണോ സിഐ മുനീര്‍ ഹനീഷയെ മര്‍ദ്ദിച്ചത്? ഈ മര്‍ദ്ദനമല്ലെ ഹനീഷയുടെ ജീവനെടുത്തത്?ഇതെല്ലാം വിരല്‍ചൂണ്ടുന്നത് കൊലപ്പെടുത്തിയ ശേഷം പോലീസുകാര്‍ ഹനീഷയെ ഫാനില്‍ക്കെട്ടി തൂക്കിയതാണെന്ന ഉമ്മ സുബൈദയുടെ ആരോപണം വാസ്തവമാണെന്നല്ലേ,രമേശ്?
ചങ്ങരംകുളത്തെ പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ?
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍, കുടംബത്തിന്റെ വിശപ്പകറ്റാന്‍ പഠനം പകുതിവഴിയില്‍ ഉപേക്ഷിച്ച് അമ്മാവനൊപ്പം ജോലിക്കിറങ്ങിയ ഹനീഷയുടെ ദുരൂഹ മരണം കേരളത്തിലെ പാവപ്പെട്ടവനുള്ള പാഠമാണോ?
നാട്ടിലെ പോലീസിന് പിച്ചിചീന്താനുള്ളതാണോ പാവം പെണ്ണിന്റെ മാനവും ജീവനും ??
ഹനീഷയെ കൊന്നതാരാണ്?
എന്തിനാണ്?
ഉത്തരം പറയേണ്ടത് ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്
Wednesday, May 7, 2014
ശ്രീപദ്മനഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം വിഴുങ്ങികളും അവരെ വെള്ളപൂശുന്ന ഹൈന്ദവ ശാക്തീകരണവും
അനന്തശായിയായ വിഷ്ണുഭഗവാന് ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അത്യപൂര്‍വ്വതയാണ്. എന്നാല്‍ ഈ അപൂര്‍വ്വത കൊണ്ടാന്നുമല്ല വര്‍ത്തമാനകാലത്ത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിനകത്തെ രഹസ്യ അറകളിലെ നിധി ശേഖരം കവരാന്‍ രാജകുടുംബത്തിലെ പ്രമുഖനും സ്തുതിപാഠകരും ശിങ്കിടികളും നടത്തിയ ക്രിമിനല്‍ നീക്കങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടാണ് പത്മനഭദാസരേയും അല്ലാത്തവരേയും ഒരു പോലെ സ്തബ്ധരാക്കുന്നത്.
പണമുണ്ടെങ്കില്‍ മറ്റ് എല്ലാം പണത്തെ പരിസേവിക്കും. അതാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയാണ് ഈ ക്ഷേത്രത്തിലും പരിസരത്തും ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല ,ക്ഷേത്രത്തിലെ പണമാണ്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല രാജകുടുംബവും ഇപ്പോള്‍ അവരെ പിന്താങ്ങുന്ന സംഘപരിവാരവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്!ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തവരേയും എടുത്തു കൊണ്ടിരിക്കുന്നവരേയും എങ്ങനെ സംരക്ഷിക്കണം എന്ന സമസ്യക്ക് ചുറ്റുമാണ് അഭിരമിക്കുന്നത്
(വീണ്ടും ആശുപത്രിക്കാലം.അതു കൊണ്ട് ആതിരേ പല വിഷയങ്ങളിലും പ്രതികരിക്കാൻ പറ്റിയില്ല.ഇന്ന് മുതൽ തുടരാം നമ്മുടെ സംവാദം)
ആതിരേ, ശ്രീ പത്മനാഭസ്വാമിക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയിലേയ്ക്ക് മാറ്റിയ സുപ്രീം കോടതിയുടെ ഇടക്കാല വിധി വിവിധകാരണങ്ങളാല്‍ സവിശേഷമാണ്.
ക്ഷേത്രഭരണം ഏതാണ്ട് 300 വര്‍ഷം മുന്‍പ് എട്ടരയോഗത്തിന്റെ കൈയ്യില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ പിടിച്ചെടുത്തതിന് ശേഷം 2014 ഏപ്രില്‍ 24 വരെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്വകാര്യസ്വത്തായിരുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം ജനായത്തമാകുന്നു എന്നതാണ് ഏറ്റവും സവിശേഷമായ പരിണതി.ജനാധിപത്യം വന്നിട്ടും രാജാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ഒരേയൊരു കുടുംബമാണ് തിരുവിതാംകൂര്‍ രാജകുടുംബം. നാട്ടുകാരും ഭരണകൂടങ്ങളും നല്കിയ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ച് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കണക്കില്ലാത്ത സ്വത്തുക്കളും അവര്‍ തന്നെ കൈകാര്യം ചെയ്തുവരികയായിരുന്നു. ശതകോടികളുടെ നിധിശേഖരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും ഭരണം ജനാധിപത്യരീതിയിലേക്ക് മാറ്റണമെന്ന് കോടതികള്‍ നിര്‍ദ്ദേശിച്ചപ്പോഴും അതിനെ നിരന്തരം രാജകുടുംബം എതിര്‍ത്തുപോരുകയായിരുന്നു.
സുപ്രീംകോടതി വിധിക്ക് മുമ്പ് കീഴ് കോടതികളും രാജകുടുംബത്തിന് ക്ഷേത്രത്തി അധികാരമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ഭരണ കൂടം വേണ്ടത്ര താല്പര്യം കാണിക്കാത്തതുകൊണ്ട് രാജകുടുംബം നിയന്ത്രണം തുടര്‍ന്നു.
2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയും 2011 ഹൈക്കോടതിയും ആണ് ആതിരേ, രാജകുടുംബത്തിന് അധികാരമില്ലെന്ന് വിധിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഭരണം ഏറ്റെടുക്കാനും 1950 ലെ?തിരുകൊച്ചി ഹിന്ദുറിലിജിയസ് ഇന്സ്റ്റിറ്റിയൂഷന് ആക്ടില്‍ വേണ്ട ഭേദഗതി വരുത്താനും ഇടത്-വലത് സര്‍ക്കാരുകള്‍ തയ്യാറായില്ല.മഹാരാജാക്കന്മാര്ക്ക് മുന്പില് സാഷ്ടാംഗം പ്രണമിച്ച് നില്ക്കാന് ജനായത്തഭരണാധികാരികള്‍ വിധേയത്തം കാട്ടിയപ്പോഴാണ് ക്ഷേത്രത്തിനകത്തെ രഹസ്യ അറകളില്‍ നിന്നു കണ്ടെടുത്ത ലക്ഷക്കണക്കിനു കോടികള്‍ വിലമതിപ്പുണ്ടെന്നു ഊഹിക്കപ്പെടുന്ന നിധി ശേഖരം അടിച്ചു മാറ്റാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള തസ്കരസംഘങ്ങള്‍ക്ക് ധൈര്യം വന്നതെന്ന് പറയാതിരിക്കാനാവില്ല.
പത്മനാഭസ്വാമി ക്ഷേത്രം തങ്ങളുടെ സ്വകാര്യ ക്ഷേത്രമാണെന്ന് കരുതിയത് തെറ്റാണെന്നും ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് അംഗീകരിക്കുന്നതായും മൂലം തിരുനാള്‍ രാമവര്‍മ്മ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം തന്നെയാണ് രാജകുടുംബത്തില്‍ പെട്ടവര്‍ ക്ഷേത്രസ്വത്ത് സ്വകാര്യാവശ്യത്തിന് വാരിക്കോറി ചെലവിട്ടിരുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവ്!
ചരിത്രപ്രസിദ്ധമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പക്ഷേ, ആതിരേ, ക്ഷേത്രപ്രവേശനവിളംബരത്തിനു തൊട്ടുമുമ്പുവരെ പത്മനാഭസ്വാമിയോ ക്ഷേത്രമോ മുഴുവന്‍ ഹിന്ദുക്കളുടേതുമായിരുന്നില്ല എന്നതും ചരിത്രവസ്തുതയാണ്.എങ്കിലും, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷമാണ് തമിഴ് ശില്പവിദ്യയുടെ സാകല്യമായ ഈ ക്ഷേത്രം കേരളീയര്‍ക്ക് കൗതുകകരമായ ഒരു അനുഭവമായി തീര്‍ന്നത്.
അനന്തശായിയായ വിഷ്ണുഭഗവാന് ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അത്യപൂര്‍വ്വതയാണ്. എന്നാല്‍ ഈ അപൂര്‍വ്വത കൊണ്ടാന്നുമല്ല വര്‍ത്തമാനകാലത്ത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിനകത്തെ രഹസ്യ അറകളിലെ നിധി ശേഖരം കവരാന്‍ രാജകുടുംബത്തിലെ പ്രമുഖനും സ്തുതിപാഠകരും ശിങ്കിടികളും നടത്തിയ ക്രിമിനല്‍ നീക്കങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടാണ് പത്മനഭദാസരേയും അല്ലാത്തവരേയും ഒരു പോലെ സ്തബ്ധരാക്കുന്നത്.
പണമുണ്ടെങ്കില്‍ മറ്റ് എല്ലാം പണത്തെ പരിസേവിക്കും. അതാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയാണ് ഈ ക്ഷേത്രത്തിലും പരിസരത്തും ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല ,ക്ഷേത്രത്തിലെ പണമാണ്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല രാജകുടുംബവും ഇപ്പോള്‍ അവരെ പിന്താങ്ങുന്ന സംഘപരിവാരവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്!ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തവരേയും എടുത്തു കൊണ്ടിരിക്കുന്നവരേയും എങ്ങനെ സംരക്ഷിക്കണം എന്ന സമസ്യക്ക് ചുറ്റുമാണ് അഭിരമിക്കുന്നത്
ഞെട്ടിക്കുന്നതാണ്, ആതിരേ, 35 ദിവസത്തെ പരിശോധനയ്ക്ക് ശേഷമുള്ള അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയവരില്‍ മാര്‍ത്താണ്ഡ വര്‍മ്മയുമുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. മാര്‍ത്താണ്ഡവര്‍മ്മ 17 കിലോ സ്വര്‍ണ്ണവും 3 ശരപ്പൊളിമാലയും കൈമാറിയെന്ന് സ്വര്‍ണ്ണപ്പണിക്കാരനായ രാജു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണ്ണം പുറത്തേക്ക് കടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്രഭരണം മാഫിയകളുടെ കൈകളിലാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു.
575 പേജുള്ള റിപ്പോര്‍ട്ടിലെ 247 മുതല്‍ 252 വരെ പേജുകളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് പറയുന്നത്. ഒന്നാംനമ്പര്‍ പണിപ്പുര തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ പൂട്ടു പൊട്ടിച്ചാണ് പണിപ്പുര തുറന്നത്. സ്വര്‍ണ്ണപ്പണികള്‍ നടന്നതിന്റെ ലക്ഷണം മുറിക്കകത്ത് ഉണ്ടായിരുന്നു. അവിടെ നിന്ന് ലഭിച്ച ഒരു പെട്ടിക്കകത്ത് സ്വര്‍ണ്ണം മണലില്‍ കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. അതിന്റെ ചിത്രങ്ങളും അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന രാജുവില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ലോറിയില്‍ സ്വര്‍ണ്ണം കലര്‍ന്ന മണല്‍ ഇവിടെ നിന്ന് തഞ്ചാവൂര്‍ ജ്വല്ലേഴ്സ് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണ്ണം കടത്തിയതിലുള്ള കുറ്റബോധം കൊണ്ടാകാം ക്ഷേത്രത്തിന് ഒരു സ്വര്‍ണ്ണ കാണിക്കപ്പെട്ടി ജ്വല്ലറി സംഭാവന ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്ന് 17 കിലോ സ്വര്‍ണ്ണവും 3 കിലോ ശരപ്പൊളി മാലയും തനിക്ക് ലഭിച്ചതായും രാജു സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിലെ ജോലികള്‍ക്ക് ഇത് കൂടാതെയും സ്വര്‍ണ്ണം ലഭിച്ചിട്ടുണ്ട്. ഒറ്റക്കല്‍ മണ്ഡപം നിര്‍മ്മിക്കാന്‍ അഞ്ച് കിലോ സ്വര്‍ണ്ണം മുതല്‍പ്പടിയില്‍ നിന്ന് ലഭിച്ചുവെന്നും രാജു വെളിപ്പെടുത്തി. ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടാകാമെന്നും അമിക്കസ് ക്യൂറി പറയുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പുരയില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. കാണിക്കപ്പുരയില്‍ കണ്ടെത്തിയ ഒരു ഷെല്‍ഫിനകത്ത് സ്വര്‍ണ്ണ നാണയങ്ങളും, സ്വര്‍ണ്ണ ബിസ്ക്കറ്റുകളും വിദേശ കറന്‍സികളും കണ്ടെത്തി.സ്വര്‍ണം തകിടാക്കാനുള്ള സ്വിറ്റ്സര്‍ലന്റ് നിര്‍മിതമായ അത്യാധുനികയന്ത്രവും കണ്ടെടുത്തിട്ടുണ്ട്.ക്ഷേത്രത്തില്‍ നിന്നും വ്യാപകമായി നിധി മോഷണം നടക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. സ്വര്‍ണം എടുത്തുകൊണ്ടുപോയതിനു ശേഷം പകരം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വച്ചതായും സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വര്‍ണം പൂശിയ ക്ഷേത്രതാഴികക്കുടം തുരുമ്പെടുത്തത് അതുകൊണ്ടാണല്ലോ!ക്ഷേത്ര ജീവനക്കാരുമായി ബന്ധപ്പെട്ട ലൈംഗീക അതിക്രമവും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട് .
ക്ഷേത്ര ഭരണം മാഫിയകളുടെ കൈകളിലാണെന്നും കൊട്ടാരത്തിന്റെ പേരിലാണ് അതൊക്കെ നടക്കുന്നതെന്നും 496ാം പേജില്‍?വിശദീകരിക്കുന്നഅമിക്കസ് ക്യൂറി സ്തബ്ധമാക്കുന്ന മറ്റൊരു കണ്ടെത്തലും നടത്തിയിട്ടുണ്ട്.ഇപ്പോള്‍ ദേവപ്രശ്നത്തിലൂടെ പരിശോധനയ്ക്ക് തടയിട്ട ബി നിലവറയില്‍ നിന്ന് കൊട്ടാരത്തിലേയ്ക്ക് ഒരു ഭൂകമ്പ അറയുണ്ട്.അതില്‍ അടുത്തകാലത്ത് മതില് കെട്ടി സഞ്ചാരസൗകര്യം `നിഷേധിച്ചിട്ടുണ്ട്'.എന്നുമാത്രമല്ല 2007ല്‍ ഈ നിലവറ തുറന്ന് പരിശോധിച്ചവരാണ് ഇപ്പോള്‍ തുറന്നാലുണ്ടാകുന്ന അപശകുനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണി സൃഷ്ടിക്കുന്നത്.ക്ഷേത്രഭരണത്തില്‍ നിന്നും രാജകുടുംബത്തെ മാറ്റി നിര്‍ത്തണമെന്നും ഭരണത്തിനായി പുതിയ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.?
ആതിരേ, ഇവിടെ രാജകുടുംബത്തേയും നിലവിലുള്ള ക്ഷേത്രഭരണരീതികളേയും സംരക്ഷിക്കാന്‍ തത്രപ്പെടുന്നവര്‍ ഒരു വസ്തുത ശ്രദ്ധിക്കണം. ഗോദ്റെജ് താഴുകളാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രനിലവറകളെ ഭദ്രമായി സൂക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് . ഗോദ്റെജ് പൂട്ടുകള്‍ നിലവില്‍വന്ന കാലവും നിലവറയിലെ നിധിയുടെ കാലപ്പഴമയും ഒത്തുവരാത്തിടത്തോളം ഗോദ്റെജ് പൂട്ടു ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാനായി നിലവറതുറന്നിട്ടുണ്ടെന്നു വ്യക്തമാണ്.
എങ്കില്‍ അതാരുതുറന്നു? തുറന്നപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ലേ..? തുടങ്ങിയ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളിലെ ആസ്തി കൃത്യമായ കണക്കുകളോടെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. കാണാതായ താക്കോലുകള്‍ കാണാതാക്കിയത് ആരാണെന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം കണ്ടെത്തണം.അതിനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
ഒപ്പം,ശ്രീപത്മനാഭനേയും പദ്മനാഭ ഭക്തരേയും മുച്ചൂടും വഞ്ചിച്ച രാജകുടുംബത്തിലെ വിഗ്രഹം വിഴുങ്ങികള്‍ക്കും അവരുടെ സ്തുതിപാഠകര്‍ക്കും ഈ രണ്ടുകൂട്ടരുമായി ഒത്തുകളി നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിനും നെറുകിലേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി.രാജഭരണം`നാടുനീങ്ങിയിട്ടും'ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയടക്കമുള്ള കള്ളപ്പരിഷകളെ `മഹാരാജാവ് 'എന്ന് അഭിസംബോധന ചെയ്ത് പഞ്ചപുച്ഛമടക്കിനിന്ന് ശ്രീപദ്മനാഭ വഞ്ചകരെ സംരക്ഷിക്കുന്ന ബിജെപി-ശിവസേന-സംഘപരിവാരങ്ങള്‍ക്കും,ആതിരേ ഈ വിധി വന്‍ തിരിച്ചടിയാണ്
Subscribe to:
Posts (Atom)