Sunday, May 11, 2014

സതീശനും ഷാനിമോളും ആരുടെ ബിനാമികള്‍? ചാവേറുകള്‍?

പ്രായോഗികം,നിയമപരം,യുക്തിഭദ്രം എന്നിങ്ങനെയുള്ള ലേബലുകളില്‍ പതിറ്റാണ്ടുകളായി അവസരവാദ-അനുരഞ്‌ജന-അതിജീവന രാഷ്ട്രീയത്തിലും ഭരണത്തിലും നിലനിന്നിരുന്ന ഭോഷ്‌ക്കുകളെ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വി എം സുധീരന്‍ മാറ്റിയെഴുതുമ്പോള്‍ പൊള്ളുന്നത്‌ നിരവധിപ്പേര്‍ക്കാണ്‌ . രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ സുധീരനിലൂടെ സാര്‍ത്ഥകമാകുമ്പോള്‍ ആരൂഢം നഷ്ടമാകുകയാണ്‌ പഴയ വിഗ്രഹങ്ങള്‍ക്ക്‌. ഈ മാറ്റിയെഴുത്താകട്ടെ സമൂഹത്തിലെ മഹാവിപത്തായ മദ്യത്തെ സംബന്ധിച്ചതായതോടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ മാരകമായ ധ്രുവീകരണമുണ്ടാക്കുന്ന ശകുനീതന്ത്രമാണ്‌ അണിയറയില്‍ ഇക്കൂട്ടര്‍ രൂപപ്പെടുത്തുന്നത്‌ . അവരില്‍ ചിലരാണ്‌ പൂട്ടിയ ബാറുകള്‍ തുറന്നില്ലെങ്കില്‍ കൊടിയ മദ്യദുരന്തമുണ്ടാകുമെന്ന്‌ ആവര്‍ത്തിച്ച്‌ ഭീഷണിപ്പെടുത്തുന്ന എക്സൈസ് മന്ത്രി കെ.ബാബുവും ഗൂഢസംഘവും. സുധീരനിലൂടെ സൃഷ്ടിക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ പുതിയ മുഖമാണ്‌ സമ്മാനിക്കുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മുതലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും വി.ഡി.സതീശനും ഷാനിമോള്‍ ഉസ്‌മാനുമടങ്ങുന്ന ചാവേറുകള്‍ക്കും അബ്‌കാരി മുതലാളിമാരുടെ വിശ്വസ്‌ത വിധേയരാകാനാണിഷ്ടം.കേരള ഹൈക്കൊടതി ആക്ഷേപിച്ചത്‌ പോലെ ഇവര്‍ക്ക്‌ പ്രധാനം അബ്‌കാരികളുടെ നിലനില്‍പ്പും അവരുടെ വരുമാന ശോഷണവുമാണ്‌. അബ്‌കാരികളുടെ പ്രശ്‌നം അടിയന്തിര പ്രാധാന്യമുള്ളതല്ലെന്നാണ് സുപ്രീം കോടതിയും വിധിച്ചത്‌.സുധീരന്‌ നേരെ പൃഷ്ടം തിരിക്കുന്നവര്‍ ഏത്‌ വെള്ളരിക്കാപ്പട്ടനത്തിലാണ്‌ ജീവിക്കുന്നത്‌?
പ്രായോഗികം,നിയമപരം,യുക്തിഭദ്രം എന്നിങ്ങനെയുള്ള ലേബലുകളില്‍ പതിറ്റാണ്ടുകളായി അവസരവാദ-അനുരഞ്‌ജന-അതിജീവന രാഷ്ട്രീയത്തിലും ഭരണത്തിലും നിലനിന്നിരുന്ന ഭോഷ്‌ക്കുകളെ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വി എം സുധീരന്‍ മാറ്റിയെഴുതുമ്പോള്‍,ആതിരേ, പൊള്ളുന്നത്‌ നിരവധിപ്പേര്‍ക്കാണ്‌ . രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ സുധീരനിലൂടെ സാര്‍ത്ഥകമാകുമ്പോള്‍ ആരൂഢം നഷ്ടമാകുകയാണ്‌ പഴയ വിഗ്രഹങ്ങള്‍ക്ക്‌. ഈ മാറ്റിയെഴുത്താകട്ടെ സമൂഹത്തിലെ മഹാവിപത്തായ മദ്യത്തെ സംബന്ധിച്ചതായതോടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ മാരകമായ ധ്രുവീകരണമുണ്ടാക്കുന്ന ശകുനീതന്ത്രമാണ്‌ അണിയറയില്‍ ഇക്കൂട്ടര്‍ രൂപപ്പെടുത്തുന്നത്‌ . അവരില്‍ ചിലരാണ്‌ പൂട്ടിയ ബാറുകള്‍ തുറന്നില്ലെങ്കില്‍ കൊടിയ മദ്യദുരന്തമുണ്ടാകുമെന്ന്‌ ആവര്‍ത്തിച്ച്‌ ഭീഷണിപ്പെടുത്തുന്ന എക്സൈസ് മന്ത്രി കെ.ബാബുവും ഗൂഢസംഘവും. ആതിരേ, സുധീരനിലൂടെ സൃഷ്ടിക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ പുതിയ മുഖമാണ്‌ സമ്മാനിക്കുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മുതലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും വി.ഡി.സതീശനും ഷാനിമോള്‍ ഉസ്‌മാനുമടങ്ങുന്ന ചാവേറുകള്‍ക്കും അബ്‌കാരി മുതലാളിമാരുടെ വിശ്വസ്‌ത വിധേയരാകാനാണിഷ്ടം.കേരള ഹൈക്കൊടതി ആക്ഷേപിച്ചത്‌ പോലെ ഇവര്‍ക്ക്‌ പ്രധാനം അബ്‌കാരികളുടെ നിലനില്‍പ്പും അവരുടെ വരുമാന ശോഷണവുമാണ്‌. അബ്‌കാരികളുടെ പ്രശ്‌നം അടിയന്തിര പ്രാധാന്യമുള്ളതല്ലെന്നാണ്‌ സുപ്രീം കോടതിയും വിധിച്ചത്‌.സുധീരന്‌ നേരെ പൃഷ്ടം തിരിക്കുന്നവര്‍ ഏത്‌ വെള്ളരിക്കാപ്പട്ടനത്തിലാണ്‌ ജീവിക്കുന്നത്‌? പടിപടിയായി മദ്യവര്‍ജനം നടപ്പാക്കുന്നതാണ്‌ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പ്രഖ്യാപിത നയമെന്ന്‌ അവകാശപ്പെടുമ്പോഴാണ്‌ ,സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ തകര്‍ന്നിരിക്കുന്നത്‌ .എന്തൊരു വൈരുദ്ധ്യം! എ, ഐ ഗ്രൂപ്പുകള്‍ എന്ന നില മാറി സുധീരന്റെ മദ്യനയത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെന്ന രണ്ടുവിഭാഗം രൂപപ്പെട്ടിരിക്കുന്നു. ഹരിത എം എല്‍ എമാരും ഇരു ചേരികളിലായി . വി ഡി സതീശന്‍ സുധീരനെതിരെ തിരിഞ്ഞപ്പോള്‍ വി ടി ബല്‍റാം, ടി എന്‍ പ്രതാപന്‍ എന്നിവര്‍ സുധീരനെ അതിശക്തമായി പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുന്നു. കേരള സമൂഹത്തിലും ഈ ധ്രുവീകരണം ഉണ്ടായി. സുഗതകുമാരിയെപ്പോലുള്ളവര്‍ സുധീരന്റെ നിലപാടിന്‌ അനുകൂലമായി രഗംത്തെത്തി.കത്തോലിക്ക മെത്രാന്‍ സമിതിയും വിശ്വാസികളില്‍ ഭൂരിപക്ഷവും സുധീരന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. സാംസ്‌കാരിക മണ്ഡലത്തിലും ആതിരേ, ഇത്‌ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. മദ്യ വിപണനം അബ്‌കാരികളുടെ അവകാശമല്ലെന്നും അത്‌ സര്‍ക്കാരിന്റെ കുത്തകയാണെന്നും കേരള ഹൈക്കോടതി വിധിച്ചിട്ടും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്‌ ഇനിയും നേരം പുലര്‍ന്നിട്ടില്ല.ബാര്‍ മുതലാളിമാര്‍ക്കൊപ്പം വേട്ടയാടിയിരുന്നവര്‍ ഇപ്പോള്‍ ബാര്‍ തൊഴിലാളികള്‍ക്കൊപ്പം ഓടിക്കൊണ്ടാണ്‌ മദ്യമാഫിയയുടെ വിശ്വസ്‌തരാകാന്‍ ``അഹമഹമികയ`മത്സരിക്കുന്നത്‌.അതുകൊണ്ടാണവര്‍ സുധീരന്റെ രക്തത്തിനായി ദാഹിക്കുന്നത്‌.അതിനായി ഒളിഞ്ഞും തെളിഞ്ഞും ആയുധം പ്രയോഗിക്കുന്നതിന്‌ പുറമേയാണ്‌ ഷാനിമോളെ പോലെയുള്ള ചാവേറുകളെ ഇറക്കി കളിക്കുന്നത്‌.
അതേസമയം സംസ്ഥാനത്ത്‌ ഇത്രയൊക്കെ വിക്ഷുബ്ധതകള്‍ ബാര്‍ ലൈസന്‍സിന്റെ പെരിലുണ്ടായിട്ടും പ്രധാന പ്രതിപക്ഷമായ സി പി എം ആകട്ടെ തങ്ങള്‍ ബാര്‍ മുതലമാളിമാര്‍ക്കൊപ്പമാണെന്ന വ്യക്തമായ സന്ദേശമാണ്‌ നല്‍കുന്നത്‌. കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ജയരാജന്‍ ബാറുടമകള്‍ നടത്തിയ പ്രതിഷേധ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ പങ്കെടുക്കുകൂടി ചെയ്‌തതോടെ സി പി എമ്മിന്റെ ഇക്കാര്യത്തിലുള്ള നയം പ്രകടമാകുകയായിരുന്നു. ഇതിലൂടെ സി പി എമ്മിന്റെ ധനാര്‍ത്തിയും കളങ്കിതരുടെ പണത്തോടുള്ള ആസക്തിയും ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെടുകയാണ്‌. ഇവിടെ ശ്രദ്ധിക്കേണ്ട ഗൗരവതരമായ ഒരു മുന്നറിയിപ്പുണ്ട്‌.കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന കണക്കുകളാണത്‌.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ രാജ്യത്തെക്കാള്‍ കേരളത്തിലെ ഉപഭേഗം മൂന്നിരട്ടിയിലധികമാണെന്നും ദേശീയ സാമ്പിള്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുത്തനെ വര്‍ധിക്കുന്നതായാണ്‌ ഇത്‌ കാണിക്കുന്നത്‌. ഇന്ത്യയിലെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം 2.10 ലിറ്ററാണ്‌ അതായത്‌ കള്ള്‌, ചാരായം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍ എന്നിവ ഉള്‍പ്പെടുന്ന മദ്യം ഇന്ത്യയിലെ വര്‍ഷത്തില്‍ ഒരാള്‍ 153.3 രൂപയക്ക്‌ ഉപയോഗിക്കുന്നതായാണ്‌ സര്‍വേ പറയുന്നത്‌. കേരളത്തിലേക്കെത്തുമ്പോള്‍ ഓരോ പൗരനും ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ്‌ വര്‍ഷത്തില്‍ 2.43 ലിറ്ററായി ഉയരുകയാണ്‌ ചെയ്യുന്നത്‌. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കാര്യത്തിലാണ്‌ കേരളം ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം ഉപഭോഗം നടത്തുന്നത്‌. ദേശീയ തലത്തില്‍ പ്രതിവര്‍ഷം .22 ലിറ്റര്‍ വിദേശ മദ്യമാണ്‌ ഒരാള്‍ ഉപയോക്കുന്നത്‌. ഇത്‌ കേരളത്തിലേക്കെത്തുമ്പോള്‍ .75 ലിറ്ററായാണ്‌ ഉയരുന്നത്‌. അതായത്‌ ദേശീയ തലത്തില്‍ ഒരാള്‍ വര്‍ഷത്തില്‍ 61.75 രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ കേരളത്തിലത്‌ 266.92 രൂപയുടേതാണ്‌. അതായത്‌ കേരളത്തിലെ ജനങ്ങളില്‍ ഓരോരുത്തരുടേയും വാര്‍ഷിക വരുമാനത്തില്‍നിന്നും 266.92 രൂപ മദ്യത്തിന്റെ വകയിലേക്ക്‌ മാറ്റപ്പെടുന്നു എന്നാണ്‌ സര്‍വേ പറയുന്നത്‌. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗത്തില്‍ ഇന്ത്യയിലെ 17 സംസ്‌ഥാനങ്ങളില്‍ ഒന്നാം സ്‌ഥാനമാണ്‌ കേരളത്തിനുള്ളത്‌. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 17 സംസ്‌ഥാനങ്ങളില്‍ വര്‍ഷത്തില്‍ .66 ലിറ്റര്‍ ഉപഭോഗം നടത്തുന്ന ആന്‌ധ്രാപ്രദേശാണ്‌ രണ്ടാം സ്‌ഥാനത്ത്‌. പഞ്ചാബ്‌(.34 ലിറ്റര്‍), ബിഹാര്‍(.33 ലിറ്റര്‍), ഹരിയാന(.26 ലിറ്റര്‍ എന്നീ സംസ്‌ഥാനങ്ങളാണ്‌ തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍ യഥാക്രമം വരുന്നത്‌. ഈ പശ്ചാത്തലത്തില്‍ മദ്യവിപത്തിനെ നേരിടുകയെന്ന പ്രഖ്യാപിത നയവുമായി, സ്ഥീരമാനസനായി നില്‍ക്കുന്ന സുധീരന്റെ നിലപാടുകള്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്നത്‌ വലിയ മാറ്റമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സന്ദേഹവുമില്ല

No comments: