Monday, May 12, 2014

വിദ്യാഭ്യാസ അവകാശ നിയമം:സുപ്രീം കോടതി വിധി ഭീകരം, സ്‌ഫോടനാത്മകം

എയ്‌ഡഡും അല്ലാത്തതുമായ ന്യൂനപക്ഷ സ്ഥാപനത്തില്‍ മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ നിശ്ചിത സീറ്റ്‌ നീക്കിവയ്‌ക്കുന്നത്‌ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ബാധിക്കുന്ന നടപടിയാകും എന്ന്‌ വിലയിരുത്തിയ ചീഫ്‌ ജസ്റ്റിസ്‌ ലോധയും മറ്റ്‌ ജസ്റ്റിസുമാരും ഏത്‌ വെള്ളരിക്കാപ്പട്ടണത്തിലാണ്‌ കഴിയുന്നതെന്ന്‌ ചോദിക്കാതിരിക്കുന്നതെങ്ങനെ?രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേയും അവിടുത്തെ അദ്ധ്യാപക-അനദ്ധ്യാപകരുടേയും ജാതി തിരിച്ച്‌ കണക്കെടുത്താല്‍ ഒരു സത്യം ബോദ്ധ്യമാകും-ഏത്‌ ന്യൂനപക്ഷ വിഭാഗമാണോ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌,ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകും മറ്റു ജീവനക്കാരും ആ സ്ഥാപനത്തില്‍ ന്യൂനപക്ഷമായിരിക്കും.പ്രവേശനത്തിന്‌ പതിനായിരങ്ങള്‍ എണ്ണിക്കൊടുക്കാനും നിയമനത്തിന്‌ ലക്ഷങ്ങള്‍ വാരിവിതറാനും കഴിവുള്ള മറ്റു സമുദായക്കാര്‍ക്കാണ്‌ ഇത്തരം സ്ഥാപനങ്ങളില്‍ സ്വീകാര്യത.അപ്പോഴൊന്നും ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന്‌ തോന്നാത്തവര്‍ക്ക്‌ പിന്നാക്ക,ദരിദ്ര വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിക്കാന്‍ കുറച്ച്‌ സീറ്റ്‌സംവരണം ചെയ്യണമെന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയാണ്‌ ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്‌?
ആതിരേ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന സുപ്രീംകോടതി വിധി കേരളത്തില്‍ നടപ്പിലായാല്‍ എല്ലാവര്‍ക്കും പഠിക്കാനുള്ള അവകാശം എന്ന മഹത്തായ ആശയം തകര്‍ക്കപ്പെടും എന്നതിലുപരി അത്‌ സംസ്ഥാനത്ത്‌ സാമൂഹിക അസന്തുലിതാവസ്ഥയും മതവിദ്വേഷവും സൃഷ്ടിക്കുമെന്ന്‌ ഞാൻ ഭയപ്പെടുന്നു. ഈ വിഷയത്തിൽ ചീഫ്‌ ജസ്റ്റീസ്‌ ആര്‍.എം. ലോധ ജസ്റ്റീസുമാരായ എ.കെ. പട്‌നായിക്‌, എസ്‌.ജെ. മുഖോപാധ്യായ, ദീപക്‌ മിശ്ര, എഫ്‌.എം. ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഹിന്ദുക്കളായ പിന്നാക്ക,ദരിദ്ര വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ്‌ ആശങ്കയിലാഴ്‌ത്തുന്നത്‌.ന്യൂനപക്ഷങ്ങള്‍ക്ക്‌ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്‌ മതനിരപേക്ഷതയുടെ അന്ത:സത്ത എന്ന്‌ വ്യാഖ്യാനിക്കുന്ന രാജ്യത്തെ പരമോന്നത കോടതി,2014 മെയ് ആറാം തിയതിയിലെ വിധിയിലൂടെ പിന്നാക്ക,ദരിദ്ര്യ ഹൈന്ദവ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവകാശപ്പെട്ട മതനിരപേക്ഷതയുടെ അന്തസത്തയാണ്‌ ഹനിച്ചിരിക്കുന്നത്‌. ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന സംവരണം ഇതോടെ ഇല്ലാതാകുകയാണ്‌. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഈ വിധി മതസ്‌പര്‍ദ്ധയെ രൂക്ഷമാക്കും.അതു കൊണ്ട്‌ ഭോഷ്‌ക്ക്‌ നിറഞ്ഞതും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ പറഞ്ഞേ തീരൂ. എയ്‌ഡഡും അല്ലാത്തതുമായ ന്യൂനപക്ഷ സ്ഥാപനത്തില്‍ മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ നിശ്ചിത സീറ്റ്‌ നീക്കിവയ്‌ക്കുന്നത്‌ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ബാധിക്കുന്ന നടപടിയാകും എന്ന്‌ വിലയിരുത്തിയ ചീഫ്‌ ജസ്റ്റിസ്‌ ലോധയും മറ്റ്‌ ജസ്റ്റിസുമാരും ഏത്‌ വെള്ളരിക്കാപ്പട്ടണത്തിലാണ്‌ കഴിയുന്നതെന്ന്‌ ആതിരേ, ചോദിക്കാതിരിക്കുന്നതെങ്ങനെ?രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേയും അവിടുത്തെ അദ്ധ്യാപക-അനദ്ധ്യാപകരുടേയും ജാതി തിരിച്ച്‌ കണക്കെടുത്താല്‍ ഒരു സത്യം ബോദ്ധ്യമാകും-ഏത്‌ ന്യൂനപക്ഷ വിഭാഗമാണോ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌,ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകും മറ്റു ജീവനക്കാരും ആ സ്ഥാപനത്തില്‍ ന്യൂനപക്ഷമായിരിക്കും.പ്രവേശനത്തിന്‌ പതിനായിരങ്ങള്‍ എണ്ണിക്കൊടുക്കാനും നിയമനത്തിന്‌ ലക്ഷങ്ങള്‍ വാരിവിതറാനും കഴിവുള്ള മറ്റു സമുദായക്കാര്‍ക്കാണ്‌ ഇത്തരം സ്ഥാപനങ്ങളില്‍ സ്വീകാര്യത.അപ്പോഴൊന്നും ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന്‌ തോന്നാത്തവര്‍ക്ക്‌ പിന്നാക്ക,ദരിദ്ര വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിക്കാന്‍ കുറച്ച്‌ സീറ്റ്‌?സംവരണം ചെയ്യണമെന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയാണ്‌ ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്‌?നിയമവിദഗ്‌ധരും,യുക്തിശാലികളുമെന്ന്‌ കരുതപ്പെടുന്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാര്‍ വിദ്യാഭ്യാസ വണിക്കുകളായ ന്യൂനപക്ഷ മുതലെടുപ്പുകാര്‍ക്കൊപ്പം നിന്ന്‌ രാജ്യത്തെ പിന്നാക്ക,ദരിദ്ര വിഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യ നിഷേധിക്കുമ്പോള്‍ ആതിരേ, അതുണ്ടാക്കാവുന്ന പ്രത്യഘാതങ്ങള്‍ ഭീകരവും സ്‌ഫോടനാത്മകവുമായിരിക്കും. സുപ്രീംകോടതി വിധി ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുക കേരളത്തിലാകും. സംസ്ഥാനത്ത്‌ സ്‌കൂളുകളും കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളുമുള്‍പ്പെടെ 75 ശതമാനത്തിലധികം സ്ഥാപനങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്‌. ക്രിസ്‌ത്യന്‍ സഭകളും എംഇഎസുമാണ്‌ ഇവ നിയന്ത്രിക്കുന്നത്‌. സുപ്രീംകോടതിവിധിയോടെ പ്രൈമറി സ്‌കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളേജ്‌ വരെയുള്ള ഇത്തരം സ്ഥാപനങ്ങളില്‍ ദരിദ്ര,പിന്നോക്ക ഹിന്ദുക്കള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ ക്രിസ്‌ത്യന്‍ മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ കുറവായതിനാല്‍ കേരളത്തിലെയത്ര പ്രത്യാഘാതം ഇവിടങ്ങളിലുണ്ടാകില്ല. ആതിരേ, കേരളത്തില്‍ എയ്‌ഡഡ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 80 ശതമാനവും ക്രിസ്‌ത്യന്‍,മുസ്ലിം വിഭാഗങ്ങളുടേതാണ്‌. സംസ്ഥാനത്തെ 12310 ഹൈസ്‌കൂളുകളില്‍ 7305 എണ്ണവും ന്യൂനപക്ഷ മാനേജുമെന്റുകള്‍ നടത്തുന്നവയാണ്‌. ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളുടെ കാര്യത്തിലും മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും പോലുളള സാമുദായിക സംഘടനകള്‍ വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്‍.ഈ?പശ്ചാത്തലത്തില്‍ വിഭാഗത്തില്‍ ദരിദ്ര,പിന്നാക്ക വിഭാഗത്തില്‍ പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ക്‌ ഇനി ആശ്രയിക്കാവുന്നത്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ്‌. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരത്തെ കുറിച്ച്‌ പറയാതിരിക്കുന്നതാണ്‌ ഭേദം. എല്ലാവര്‍ക്കും പഠിക്കാനുളള അവകാശം എന്നതാണ്‌ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തഃസത്ത. അതിന്റെ കടയ്‌ക്കലാണ്‌ ആതിരേ, സുപ്രീം കോടതി വിധി മഴു വച്ചിരിക്കുന്നത്‌ എന്ന ആശങ്കയിലാണ്‌ ഹിന്ദു സംഘടനകള്‍.ഇതാകട്ടെ ഇപ്പോള്‍ അങ്ങിങ്ങായി തലപൊക്കിത്തുടങ്ങിയിട്ടുള്ള വര്‍ഗീയ വിഭ്രാന്തികളെ രൂക്ഷമാക്കും.ന്യൂനപക്ഷങ്ങളുടെ പേരില്‍ ക്രൈസ്‌തവ വിഭാഗങ്ങള്‍ ഭരണ-വിദ്യാഭ്യാസ മേഖലയില്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ അനധികൃത അവകാശങ്ങളോടുള്ള അസഹിഷ്‌ണുതയാണ്‌ ഏപ്രില്‍ 28-ാം തിയതി തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടക്ക്‌ സമീപം മൂര്‍ക്കനാട്‌ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ അമ്പ്‌ പ്രദക്ഷിണം ആലുപറമ്പ്‌ ക്ഷേത്രഭൂമിയിലൂടെ കടന്ന്‌ പോയപ്പോള്‍ അതിനെ തടഞ്ഞതും പിന്നെ കപ്പേളകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തതും പിന്നലെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുരിതമയമാക്കിയതും.മാധ്യമങ്ങള്‍ സമയമനം പാലിച്ചതു കൊണ്ട്‌ മാത്രമാണ്‌ ഈ സംഭവങ്ങള്‍ സാമുദായിക സംഘട്ടനമായി പരിണമിക്കാതിരുന്നത്‌.ഈ ഒരു ഭയാനകമായ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ്‌ സുപ്രീം കോടതി വിധിയുടെ ഭീകരത ബോദ്ധ്യപ്പെടുക . ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ ഈ വിധി സഹര്‍ഷം സ്വാഗതം ചെയ്‌തിട്ടുണ്ട്‌.ന്യൂനപക്ഷങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം മൗലീകമാണെന്നതാണ്‌ കത്തോലിക്കാ മെത്രാന്‍ സംഘത്തെ ആഹ്ലാദിപ്പിക്കുന്നത്‌.എന്നാല്‍ മുശ്ലീം മാനേജ്‌മെന്റുകള്‍ക്ക്‌ മറ്റൊരു നിലപാടാണുള്ളത്‌.മുസ്ലിം മാനേജ്‌മെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളുള്ള എംഇഎസാണ്‌ വിധിയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ ആദ്യം രംഗത്തത്തെിയത്‌. ന്യൂനപക്ഷ സ്‌ഥാപനങ്ങള്‍ ഏറെയുള്ള കേരളത്തില്‍ ഇത്തരമൊരു വിധി നടപ്പാക്കുന്നതിലെ പ്രായോഗികതയാണ്‌ എംഇഎസ്‌ ചോദ്യം ചെയ്യുന്നത്‌. വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹാരം നിര്‍ദേശിക്കണമെന്ന്‌ സംഘടന അഭിപ്രായപ്പെടുന്നു 1500ഓളം വരുന്ന സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തിലാണ്‌ ആതിരേ, സുപ്രീംകോടതി വിധി നിര്‍ണായകമാവുന്നത്‌. ഭൂരിപക്ഷം വരുന്ന സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസാവകാശ നിയമത്തിനു പുറത്താവുന്നത്‌ സാമൂഹിക നീതിയെ ബാധിക്കുമെന്നതാണ്‌ നിലവിലെ സ്ഥിതി. സ്‌കൂളിനു മൂന്നുകിലോമീറ്റര്‍ പരിസരത്ത്‌ താമസിക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ സംവരണം ഉറപ്പാക്കുന്നതാണ്‌ വിദ്യാഭ്യാസാവകാശ നിയമം. ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ നിയമം ബാധകമാവില്‍ളെങ്കില്‍ മറ്റൊരു നിലക്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ തന്നെയാവും വിധി ദോഷകരമായി ബാധിക്കുക. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന നിലവാരമുള്ള സ്‌കൂളുകളില്‍ പഠിക്കുകയെന്നത്‌ ന്യൂനപക്ഷ വിദ്യാര്‍ഥിയുടെയും അവകാശമാണ്‌. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ 25` ശതമാനം സംവരണം നല്‍കണം എന്നാണ്‌ 2012 ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്‌. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനകരമായിരുന്നു. 60,000 രൂപ വരെ വാര്‍ഷിക വരുമാനമുളള വീടുകളിലെ കുട്ടികള്‍ക്ക്‌ ഈ ആനുകൂല്യം ലഭിച്ചിരുന്നു. പുതിയ വിധിയോടെ ഇതില്ലാതാകുകയാണ്‌.ആതിരേ, സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സംവരണം നല്‍കുന്നത്‌ നിര്‍ത്തലാക്കുന്ന സുപ്രീം കൊടതി വിധി അതു കൊണ്ട്‌ ഭരണഘടനാ വിരുദ്ധവും ഭീകരവും സ്‌ഫോടനാത്മകവുമാണെന്ന്‌ ഞാൻ ആവര്‍ത്തിക്കുന്നു

No comments: