Monday, May 19, 2014
ജയലളിതയുടെ കണ്ണ് കബനിയില്‍;കണ്ട് പഠിക്കുക ഭരണതന്ത്രജ്ഞത
കോടതിവിധി വന്നതിന് പിന്നാലെ തന്നെ മുല്ലപ്പെരിയാറിലെത്തി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി സാദ്ധ്യതകള്‍ പഠിക്കാന്‍ അവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനവും തയ്യാറായത് തന്നെയാണ് അവരുടെ ആത്മാര്‍ത്ഥതയുടെ, സമര്‍പ്പണത്തിന്റെ, ശുഷ്‌കാന്തിയുടെ സ്‌പന്ദമാപിനി.ഇതൊക്കെ കണ്ട് `ഏതാണ്ട് പോയ അണ്ണാനെ പോലെ മിഴുങ്ങസ്യാ' എന്ന് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഭരണപരമായ കഴിവുകേടും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും വായിച്ചെടുത്തിട്ടാണ് ജയലളിത കബനി നദിയിലെ ജലത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.പെരിയാര്‍ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അല്ലെങ്കില്‍ സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തവിധം കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗ സംവിധാനങ്ങളെ തളര്‍ത്തിയതിന്റെ ഏറ്റവും മികവുറ്റ പ്രലോഭന തന്ത്രങ്ങളിലൂടെ കബനിയിലെ ജലവും തമിഴനാട്ടിലേയ്‌ക്കൊഴുക്കാമെന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍.
ആതിരേ, കേരളം ഭരിച്ച അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള പരിണിതപ്രജ്ഞരായ രാഷ്ട്രീയക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍,അവരുടെയൊക്കെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമായി തുലനം ചെയ്യുമ്പോള്‍ തമിഴനാട് മുഖ്യമന്ത്രി കുമാരി ജയലളിത രാഷ്ട്രീയത്തിലെ എല്‍പിസ്‌കൂള്‍ വിദ്യാര്‍ത്ഥി മാത്രമാണ്.എന്നാല്‍ സ്വന്തം സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ കേരള മുഖ്യമന്ത്രിമാരെല്ലാം ജയലളിതയ്‌ക്ക് ശിക്ഷ്യപ്പെട്ടേ തീരൂ!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജയലളിതയും തമിഴനാടും പ്രദര്‍ശിപ്പിച്ച ശുഷ്‌കാന്തിയും സമര്‍പ്പണവും പ്രതിബദ്ധതയുമാണ് ആതിരേ,വിധി അവര്‍ക്കനുകൂലമാക്കിയത്.നന്നായി ഗൃഹപാഠം ചെയ്‌തും കേരളത്തിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞും ആര്‍ത്തിപ്പണ്ടാരങ്ങളും അഴിമതിവീരന്മാരുമായ കേരളത്തിലെ രാഷ്ട്രീയക്കാരേയും ജലവകുപ്പ് ഉദ്യോഗസ്ഥരേയും തമിഴ്‌നാട്ടില്‍ സ്ഥലവും ഫാംഹൗസും ലക്ഷങ്ങള്‍ കൈക്കൂലിയും നല്‍കി വരുതിക്ക് കൊണ്ടുവന്നത് നല്ല ഭരണകര്‍ത്താവിന് വേണ്ടതെന്ന് കൗടില്യന്‍ നീരീക്ഷിച്ച മികവുകളായ സാമ-ദാനത്തിന്റെ മകുടോദാഹരണമാണ്.സ്വന്തം കുടുംബത്തോടും കുലത്തോടും നാടിനോടുമുള്ള ദ്രാവിഡന്റെ,അടര്‍ത്തിമാറ്റാനാവാത്ത കൂറിന്റേയും പ്രതിബദ്ധതയുടേയും ആള്‍രൂപമാകാന്‍ ജയലളിതയ്‌ക്കും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടി വെള്ളം ഉയരുകയാണ്!!
കോടതിവിധി വന്നതിന് പിന്നാലെ തന്നെ മുല്ലപ്പെരിയാറിലെത്തി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി സാദ്ധ്യതകള്‍ പഠിക്കാന്‍ അവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനവും തയ്യാറായത് തന്നെയാണ് ആതിരേ, അവരുടെ ആത്മാര്‍ത്ഥതയുടെ, സമര്‍പ്പണത്തിന്റെ, ശുഷ്‌കാന്തിയുടെ സ്‌പന്ദമാപിനി.ഇതൊക്കെ കണ്ട് `ഏതാണ്ട് പോയ അണ്ണാനെ പോലെ മിഴുങ്ങസ്യാ' എന്ന് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും ഭരണപരമായ കഴിവുകേടും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും വായിച്ചെടുത്തിട്ടാണ് ജയലളിത കബനി നദിയിലെ ജലത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.പെരിയാര്‍ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അല്ലെങ്കില്‍ സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തവിധം കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗ സംവിധാനങ്ങളെ തളര്‍ത്തിയതിന്റെ ഏറ്റവും മികവുറ്റ പ്രലോഭന തന്ത്രങ്ങളിലൂടെ കബനിയിലെ ജലവും തമിഴനാട്ടിലേയ്‌ക്കൊഴുക്കാമെന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ആവശ്യമായ അനുകൂല കോടതിവിധി സമ്പാദിച്ച തമിഴ്‌നാട് വയനാട് ജില്ലയിലെ കബനി നദീജലത്തെയും തര്‍ക്കവിഷയമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കബനി നദീജലം തമിഴ്‌നാടിന് വിട്ടുകിട്ടണമെന്ന ആവശ്യവുമായിസുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ് തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാറിന് ശേഷം മറ്റൊരു തര്‍ക്ക വിഷയമാക്കി കബനി നദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാടിന്റെ നീക്കം . കാവേരി നദിയുടെ പോഷക നദിയാണ് കബനി നദീ.അതു കൊണ്ട് കേരളം ഉപയോഗിക്കാത്ത ജലം വിട്ടുകിട്ടണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.കര്‍ണാടകം ഏകപക്ഷീയമായി കബനിയിലെ വെള്ളം ഉപയോഗിക്കുകയാണെന്നാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ ബോധിപ്പിച്ചത്. കബനിയിലെ കേരളത്തിന്റെ വെള്ളത്തിന്റെ പേരില്‍ കര്‍ണാടകയ്‌ക്കെതിരെയാണ് തമിഴ്‌നാട് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നതെങ്കിലും ആതിരേ, നഷ്ടം സംഭവിക്കാന്‍ പോകുന്നത് കേരളത്തിനാണ്.
കബനി നദിയിലെ കേരളം ഉപയോഗിക്കാത്ത വെള്ളം സംബന്ധിച്ചാണ് കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം. കാവേരി ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുള്ളത്. കാവേരി നദിയില്‍ കേരളത്തിന് അവകാശപ്പെട്ട 16 ടിഎംസി ജലത്തിന്റെ പേരിലാണ് തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മിലുളള തര്‍ക്കം ഉടലെടുത്തിരിക്കുന്നതെങ്കിലും മുല്ലപ്പെരിയാറിന് ശേഷം കബനി നദിയെയും തര്‍ക്കവിഷയമാക്കുക എന്ന ലക്ഷ്യമാണ് തമിഴ്‌നാട് നീക്കത്തിന് പിന്നില്‍. ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാത്ത പക്ഷം കേരളത്തിന് ഇനിയും നഷ്ടമുണ്ടാകുമെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ട ആവശ്യമില്ല .കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയുമായുള്ള?തര്‍ക്കം ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും വഴിവെച്ചിരുന്നെങ്കിലുംവര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കാവേരി നദീജല തര്‍ക്കത്തിലും നേരത്തെ തമിഴ്‌നാട് തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ചിരുന്നത് വിസ്‌മരിച്ചു കൂട.
ഇവിടെയാണ് ആതിരേ,കാവേരിയില്‍ കേരളത്തിന് അവകാശപ്പെട്ട ജലം ഉപയോഗിക്കാന്‍ പദ്ധതിയുണ്ടാക്കാത്തത് വന്‍ തിരിച്ചടിയാകാന്‍ പോകുന്നത്. കാവേരിയിലേക്ക് എത്തുന്ന കബനി നദി ഉത്ഭവിക്കുന്നത് വയനാട്ടില്‍ നിന്നാണ്. കബനി ജലത്തില്‍ 21 ടിഎംസി വെള്ളം വയനാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ട് നാലര പതിറ്റാണ്ടോളമായെങ്കിലും രണ്ടെണ്ണം മാത്രമാണ് തുടങ്ങാനായത്. മൂന്നര പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച കാരാപ്പുഴയും ബാണാസുരസാഗറും മാത്രം. കേരളം തയാറാക്കിയ മറ്റ് പദ്ധതികള്‍ ഇപ്പോഴും ഫയലില്‍ മാത്രമായി ഒതുങ്ങുകയാണ്.അതായത്?ടക്കാതെ പോയ പദ്ധതികളുടെ പേരില്‍ കേരളം വീണ്ടും നാണംകെടേണ്ട അവസ്ഥ സംജാതമായേക്കാം. കബനീജലത്തില്‍ പകുതിയോളം ഇപ്പോള്‍ ഉപയോഗിക്കുന്നത് കര്‍ണാടകയാണ്. കര്‍ണാടകയിലെ ബീച്ചനഹള്ളിയില്‍ ഡാം കെട്ടിയാണ് കബനി ജലം കര്‍ണാടക കൃഷിക്കായി ഉപയോഗിക്കുന്നത്.
ഇവിടെയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും രാഷ്ട്രീയവും പ്രായോഗികവും യുക്തിഭദ്രവുമായ ഇടപെടലും ജാഗ്രതയും അനിവാര്യമാകുന്നത്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുക്തിയുടെ ലാഞ്ചന ലേശവുമില്ലാതെ റിട്ട.ജസ്റ്റിസ് കെ.ടി.തോമസിന്റെ തലയില്‍ അപരാധമെല്ലാം കെട്ടിവയ്‌ക്കാനാണ് രാഷ്ട്രീയ നേതൃത്വമടക്കം എല്ലാവര്‍ക്കും ഉത്സാഹം.അത്തരമൊരു ആരോപണമുന്നയിക്കാനുള്ള ഇടം പോലും കബനി ജലപ്രശനത്തിലുണ്ടാകില്ല.ആരുടെ താത്‌പര്യങ്ങള്‍ക്കാണ് കേരളത്തിലെ ഭരണകൂടം മുങ്ങണന നല്‍കുന്നതെന്നതിന്റെ മറ്റൊരു ഊരകല്ലാവുകയാണ് ആതിരേ, ജയലളിതയുടെ പുതിയ അവകാശവാദം.
Subscribe to:
Post Comments (Atom)
No comments:
Post a Comment