Wednesday, May 7, 2014
ശ്രീപദ്‌മനഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം വിഴുങ്ങികളും അവരെ വെള്ളപൂശുന്ന ഹൈന്ദവ ശാക്തീകരണവും
അനന്തശായിയായ വിഷ്‌ണുഭഗവാന്‍ ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അത്യപൂര്‍വ്വതയാണ്. എന്നാല്‍ ഈ അപൂര്‍വ്വത കൊണ്ടാന്നുമല്ല വര്‍ത്തമാനകാലത്ത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിനകത്തെ രഹസ്യ അറകളിലെ നിധി ശേഖരം കവരാന്‍ രാജകുടുംബത്തിലെ പ്രമുഖനും സ്‌തുതിപാഠകരും ശിങ്കിടികളും നടത്തിയ ക്രിമിനല്‍ നീക്കങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടാണ് പത്മനഭദാസരേയും അല്ലാത്തവരേയും ഒരു പോലെ സ്‌തബ്ധരാക്കുന്നത്.
പണമുണ്ടെങ്കില്‍ മറ്റ് എല്ലാം പണത്തെ പരിസേവിക്കും. അതാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയാണ് ഈ ക്ഷേത്രത്തിലും പരിസരത്തും ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല ,ക്ഷേത്രത്തിലെ പണമാണ്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല രാജകുടുംബവും ഇപ്പോള്‍ അവരെ പിന്താങ്ങുന്ന സംഘപരിവാരവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്!ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തവരേയും എടുത്തു കൊണ്ടിരിക്കുന്നവരേയും എങ്ങനെ സംരക്ഷിക്കണം എന്ന സമസ്യക്ക് ചുറ്റുമാണ് അഭിരമിക്കുന്നത്
(വീണ്ടും ആശുപത്രിക്കാലം.അതു കൊണ്ട് ആതിരേ പല വിഷയങ്ങളിലും പ്രതികരിക്കാൻ പറ്റിയില്ല.ഇന്ന് മുതൽ തുടരാം നമ്മുടെ സംവാദം)
ആതിരേ, ശ്രീ പത്മനാഭസ്വാമിക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയിലേയ്‌ക്ക് മാറ്റിയ സുപ്രീം കോടതിയുടെ ഇടക്കാല വിധി വിവിധകാരണങ്ങളാല്‍ സവിശേഷമാണ്.
ക്ഷേത്രഭരണം ഏതാണ്ട് 300 വര്‍ഷം മുന്‍പ് എട്ടരയോഗത്തിന്റെ കൈയ്യില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ പിടിച്ചെടുത്തതിന് ശേഷം 2014 ഏപ്രില്‍ 24 വരെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്വകാര്യസ്വത്തായിരുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം ജനായത്തമാകുന്നു എന്നതാണ് ഏറ്റവും സവിശേഷമായ പരിണതി.ജനാധിപത്യം വന്നിട്ടും രാജാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ഒരേയൊരു കുടുംബമാണ് തിരുവിതാംകൂര്‍ രാജകുടുംബം. നാട്ടുകാരും ഭരണകൂടങ്ങളും നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ച് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കണക്കില്ലാത്ത സ്വത്തുക്കളും അവര്‍ തന്നെ കൈകാര്യം ചെയ്‌തുവരികയായിരുന്നു. ശതകോടികളുടെ നിധിശേഖരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും ഭരണം ജനാധിപത്യരീതിയിലേക്ക് മാറ്റണമെന്ന് കോടതികള്‍ നിര്‍ദ്ദേശിച്ചപ്പോഴും അതിനെ നിരന്തരം രാജകുടുംബം എതിര്‍ത്തുപോരുകയായിരുന്നു.
സുപ്രീംകോടതി വിധിക്ക് മുമ്പ് കീഴ് കോടതികളും രാജകുടുംബത്തിന് ക്ഷേത്രത്തി അധികാരമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ഭരണ കൂടം വേണ്ടത്ര താല്‍പര്യം കാണിക്കാത്തതുകൊണ്ട് രാജകുടുംബം നിയന്ത്രണം തുടര്‍ന്നു.
2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയും 2011 ഹൈക്കോടതിയും ആണ് ആതിരേ, രാജകുടുംബത്തിന് അധികാരമില്ലെന്ന് വിധിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഭരണം ഏറ്റെടുക്കാനും 1950 ലെ?തിരുകൊച്ചി ഹിന്ദുറിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടില്‍ വേണ്ട ഭേദഗതി വരുത്താനും ഇടത്-വലത് സര്‍ക്കാരുകള്‍ തയ്യാറായില്ല.മഹാരാജാക്കന്മാര്‍ക്ക് മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കാന്‍ ജനായത്തഭരണാധികാരികള്‍ വിധേയത്തം കാട്ടിയപ്പോഴാണ് ക്ഷേത്രത്തിനകത്തെ രഹസ്യ അറകളില്‍ നിന്നു കണ്ടെടുത്ത ലക്ഷക്കണക്കിനു കോടികള്‍ വിലമതിപ്പുണ്ടെന്നു ഊഹിക്കപ്പെടുന്ന നിധി ശേഖരം അടിച്ചു മാറ്റാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള തസ്‌കരസംഘങ്ങള്‍ക്ക് ധൈര്യം വന്നതെന്ന് പറയാതിരിക്കാനാവില്ല.
പത്മനാഭസ്വാമി ക്ഷേത്രം തങ്ങളുടെ സ്വകാര്യ ക്ഷേത്രമാണെന്ന് കരുതിയത് തെറ്റാണെന്നും ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് അംഗീകരിക്കുന്നതായും മൂലം തിരുനാള്‍ രാമവര്‍മ്മ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം തന്നെയാണ് രാജകുടുംബത്തില്‍ പെട്ടവര്‍ ക്ഷേത്രസ്വത്ത് സ്വകാര്യാവശ്യത്തിന് വാരിക്കോറി ചെലവിട്ടിരുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവ്!
ചരിത്രപ്രസിദ്ധമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പക്ഷേ, ആതിരേ, ക്ഷേത്രപ്രവേശനവിളംബരത്തിനു തൊട്ടുമുമ്പുവരെ പത്മനാഭസ്വാമിയോ ക്ഷേത്രമോ മുഴുവന്‍ ഹിന്ദുക്കളുടേതുമായിരുന്നില്ല എന്നതും ചരിത്രവസ്‌തുതയാണ്.എങ്കിലും, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷമാണ് തമിഴ് ശില്‍പവിദ്യയുടെ സാകല്യമായ ഈ ക്ഷേത്രം കേരളീയര്‍ക്ക് കൗതുകകരമായ ഒരു അനുഭവമായി തീര്‍ന്നത്.
അനന്തശായിയായ വിഷ്‌ണുഭഗവാന്‍ ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അത്യപൂര്‍വ്വതയാണ്. എന്നാല്‍ ഈ അപൂര്‍വ്വത കൊണ്ടാന്നുമല്ല വര്‍ത്തമാനകാലത്ത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിനകത്തെ രഹസ്യ അറകളിലെ നിധി ശേഖരം കവരാന്‍ രാജകുടുംബത്തിലെ പ്രമുഖനും സ്‌തുതിപാഠകരും ശിങ്കിടികളും നടത്തിയ ക്രിമിനല്‍ നീക്കങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടാണ് പത്മനഭദാസരേയും അല്ലാത്തവരേയും ഒരു പോലെ സ്‌തബ്ധരാക്കുന്നത്.
പണമുണ്ടെങ്കില്‍ മറ്റ് എല്ലാം പണത്തെ പരിസേവിക്കും. അതാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയാണ് ഈ ക്ഷേത്രത്തിലും പരിസരത്തും ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല ,ക്ഷേത്രത്തിലെ പണമാണ്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല രാജകുടുംബവും ഇപ്പോള്‍ അവരെ പിന്താങ്ങുന്ന സംഘപരിവാരവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്!ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തവരേയും എടുത്തു കൊണ്ടിരിക്കുന്നവരേയും എങ്ങനെ സംരക്ഷിക്കണം എന്ന സമസ്യക്ക് ചുറ്റുമാണ് അഭിരമിക്കുന്നത്
ഞെട്ടിക്കുന്നതാണ്, ആതിരേ, 35 ദിവസത്തെ പരിശോധനയ്‌ക്ക് ശേഷമുള്ള അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയവരില്‍ മാര്‍ത്താണ്ഡ വര്‍മ്മയുമുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. മാര്‍ത്താണ്ഡവര്‍മ്മ 17 കിലോ സ്വര്‍ണ്ണവും 3 ശരപ്പൊളിമാലയും കൈമാറിയെന്ന് സ്വര്‍ണ്ണപ്പണിക്കാരനായ രാജു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണ്ണം പുറത്തേക്ക് കടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്രഭരണം മാഫിയകളുടെ കൈകളിലാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു.
575 പേജുള്ള റിപ്പോര്‍ട്ടിലെ 247 മുതല്‍ 252 വരെ പേജുകളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് പറയുന്നത്. ഒന്നാംനമ്പര്‍ പണിപ്പുര തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ പൂട്ടു പൊട്ടിച്ചാണ് പണിപ്പുര തുറന്നത്. സ്വര്‍ണ്ണപ്പണികള്‍ നടന്നതിന്റെ ലക്ഷണം മുറിക്കകത്ത് ഉണ്ടായിരുന്നു. അവിടെ നിന്ന് ലഭിച്ച ഒരു പെട്ടിക്കകത്ത് സ്വര്‍ണ്ണം മണലില്‍ കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. അതിന്റെ ചിത്രങ്ങളും അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന രാജുവില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ലോറിയില്‍ സ്വര്‍ണ്ണം കലര്‍ന്ന മണല്‍ ഇവിടെ നിന്ന് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണ്ണം കടത്തിയതിലുള്ള കുറ്റബോധം കൊണ്ടാകാം ക്ഷേത്രത്തിന് ഒരു സ്വര്‍ണ്ണ കാണിക്കപ്പെട്ടി ജ്വല്ലറി സംഭാവന ചെയ്‌തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്ന് 17 കിലോ സ്വര്‍ണ്ണവും 3 കിലോ ശരപ്പൊളി മാലയും തനിക്ക് ലഭിച്ചതായും രാജു സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിലെ ജോലികള്‍ക്ക് ഇത് കൂടാതെയും സ്വര്‍ണ്ണം ലഭിച്ചിട്ടുണ്ട്. ഒറ്റക്കല്‍ മണ്ഡപം നിര്‍മ്മിക്കാന്‍ അഞ്ച് കിലോ സ്വര്‍ണ്ണം മുതല്‍പ്പടിയില്‍ നിന്ന് ലഭിച്ചുവെന്നും രാജു വെളിപ്പെടുത്തി. ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടാകാമെന്നും അമിക്കസ് ക്യൂറി പറയുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പുരയില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. കാണിക്കപ്പുരയില്‍ കണ്ടെത്തിയ ഒരു ഷെല്‍ഫിനകത്ത് സ്വര്‍ണ്ണ നാണയങ്ങളും, സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും വിദേശ കറന്‍സികളും കണ്ടെത്തി.സ്വര്‍ണം തകിടാക്കാനുള്ള സ്വിറ്റ്‌സര്‍ലന്റ് നിര്‍മിതമായ അത്യാധുനികയന്ത്രവും കണ്ടെടുത്തിട്ടുണ്ട്.ക്ഷേത്രത്തില്‍ നിന്നും വ്യാപകമായി നിധി മോഷണം നടക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. സ്വര്‍ണം എടുത്തുകൊണ്ടുപോയതിനു ശേഷം പകരം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വച്ചതായും സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വര്‍ണം പൂശിയ ക്ഷേത്രതാഴികക്കുടം തുരുമ്പെടുത്തത് അതുകൊണ്ടാണല്ലോ!ക്ഷേത്ര ജീവനക്കാരുമായി ബന്ധപ്പെട്ട ലൈംഗീക അതിക്രമവും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട് .
ക്ഷേത്ര ഭരണം മാഫിയകളുടെ കൈകളിലാണെന്നും കൊട്ടാരത്തിന്റെ പേരിലാണ് അതൊക്കെ നടക്കുന്നതെന്നും 496ാം പേജില്‍?വിശദീകരിക്കുന്നഅമിക്കസ് ക്യൂറി സ്‌തബ്ധമാക്കുന്ന മറ്റൊരു കണ്ടെത്തലും നടത്തിയിട്ടുണ്ട്.ഇപ്പോള്‍ ദേവപ്രശ്‌നത്തിലൂടെ പരിശോധനയ്‌ക്ക് തടയിട്ട ബി നിലവറയില്‍ നിന്ന് കൊട്ടാരത്തിലേയ്‌ക്ക് ഒരു ഭൂകമ്പ അറയുണ്ട്.അതില്‍ അടുത്തകാലത്ത് മതില്‍ കെട്ടി സഞ്ചാരസൗകര്യം `നിഷേധിച്ചിട്ടുണ്ട്'.എന്നുമാത്രമല്ല 2007ല്‍ ഈ നിലവറ തുറന്ന് പരിശോധിച്ചവരാണ് ഇപ്പോള്‍ തുറന്നാലുണ്ടാകുന്ന അപശകുനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണി സൃഷ്ടിക്കുന്നത്.ക്ഷേത്രഭരണത്തില്‍ നിന്നും രാജകുടുംബത്തെ മാറ്റി നിര്‍ത്തണമെന്നും ഭരണത്തിനായി പുതിയ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.?
ആതിരേ, ഇവിടെ രാജകുടുംബത്തേയും നിലവിലുള്ള ക്ഷേത്രഭരണരീതികളേയും സംരക്ഷിക്കാന്‍ തത്രപ്പെടുന്നവര്‍ ഒരു വസ്‌തുത ശ്രദ്ധിക്കണം. ഗോദ്‌റെജ് താഴുകളാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രനിലവറകളെ ഭദ്രമായി സൂക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് . ഗോദ്‌റെജ് പൂട്ടുകള്‍ നിലവില്‍വന്ന കാലവും നിലവറയിലെ നിധിയുടെ കാലപ്പഴമയും ഒത്തുവരാത്തിടത്തോളം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാനായി നിലവറതുറന്നിട്ടുണ്ടെന്നു വ്യക്തമാണ്.
എങ്കില്‍ അതാരുതുറന്നു? തുറന്നപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ലേ..? തുടങ്ങിയ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളിലെ ആസ്‌തി കൃത്യമായ കണക്കുകളോടെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. കാണാതായ താക്കോലുകള്‍ കാണാതാക്കിയത് ആരാണെന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം കണ്ടെത്തണം.അതിനുള്ള ആദ്യത്തെ ചുവടുവയ്‌പ്പാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
ഒപ്പം,ശ്രീപത്മനാഭനേയും പദ്‌മനാഭ ഭക്തരേയും മുച്ചൂടും വഞ്ചിച്ച രാജകുടുംബത്തിലെ വിഗ്രഹം വിഴുങ്ങികള്‍ക്കും അവരുടെ സ്‌തുതിപാഠകര്‍ക്കും ഈ രണ്ടുകൂട്ടരുമായി ഒത്തുകളി നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിനും നെറുകിലേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി.രാജഭരണം`നാടുനീങ്ങിയിട്ടും'ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയടക്കമുള്ള കള്ളപ്പരിഷകളെ `മഹാരാജാവ് 'എന്ന് അഭിസംബോധന ചെയ്‌ത് പഞ്ചപുച്ഛമടക്കിനിന്ന് ശ്രീപദ്‌മനാഭ വഞ്ചകരെ സംരക്ഷിക്കുന്ന ബിജെപി-ശിവസേന-സംഘപരിവാരങ്ങള്‍ക്കും,ആതിരേ ഈ വിധി വന്‍ തിരിച്ചടിയാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment