Friday, May 16, 2014
സംഭവിച്ചത് മോഡി സുനാമി;ഉത്തരപ്രദേശ് അതിന്റെ പ്രഭവ കേന്ദ്രം
മോഡി തരംഗം-അതുണ്ടെന്ന് സമ്മതിക്കാന്‍ കപടമതനിരപേക്ഷത സാമതിക്കില്ലായിരിക്കും.പക്ഷേ സംഭവിച്ചത് മോഡി സുനാമിയാണ്.ഉത്തരപ്രദേശ് ആയിരുന്നു അതിന്റെ പ്രഭവ കേന്ദ്രം.അതു കൊണ്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറം കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം വന്നു.നന്നായി.അധികാരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദച്ചതി ഇത്തവണയുണ്ടാവില്ലല്ലോ.ഉത്തരപ്രദേശില്‍ മായാവതിയെ ഉന്മൂലനം ചെയ്‌ത് ജയലളിതയെ ചെന്നൈയിലും മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലും കൂച്ചുവിലങ്ങിട്ടല്ലോ-വളരെ നന്നായി.അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര മിതശീതോഷ്‌ണമുറിയിലിരിക്കുകയും വിമാനത്തില്‍ പറന്ന് രസിക്കുകയും ചെയ്‌തിരുന്ന പ്രകാശ് കാരാട്ടിനോട് `കമ്മ്യൂണിസ്റ്റ്' എന്നൊരു വാക്ക് ഇനി മിണ്ടിപ്പോകരുതെന്ന് വോട്ടര്‍മാരെക്കൊണ്ട് പറയിച്ചല്ലോ.ഇതല്ലേ കരിസ്‌മ?നേതൃത്വമഹിമ?
മോഡിസ്‌തുതിയല്ല.മറിച്ച് ജനമനസ്സറിയത്ത നേതൃമ്മന്യന്മാരാണ് സോണിയയും രാഹുലും കോണ്‍ഗ്രസ് മന്ത്രിമാരും പ്രകാശ് കാരട്ടും എന്ന് തെളിയിക്കാനായത് ചെറിയ കാര്യമല്ലല്ലോ.മുന്നാം മുന്നണിയെന്ന ചാപിള്ളയെ പ്രസവിക്കാന്‍ അവസരം നല്‍കാതെ മതനിരപേക്ഷതയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഭരണം ഉണ്ടാക്കാനുള്ള സാദ്ധ്യതയെ ഭ്രൂണഹത്യ ചെയ്‌തല്ലോ.അതേ കോര്‍പ്പറേറ്റുകളെ പ്രീണീപ്പിക്കാന്‍,രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ഉമ്മാക്കി കാണിച്ച് ദ്രോഹിച്ച കോണ്‍ഗ്രസിനോടുള്ള ഭരണവിരുദ്ധവികാരം തന്നെയാണ് സമ്മതിദാനത്തില്‍ പ്രതിഫലിച്ചത്.ദീര്‍ഘവീക്ഷണത്തോടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഫലപ്രദമായ തന്ത്രങ്ങളിലൂടെ അതിനെ `മോഡി സുനാമി'യാക്കിയ ചാണക്യ മനസ് അംഗീകരിച്ചല്ലേ മതിയാകൂ.
ഓര്‍മ്മയില്ലേ,കറതീര്‍ന്ന അഹന്തയുടെ പിന്നാംപുറത്ത് തഴച്ചു വളര്‍ന്ന ആലിന്റെ ദലമര്‍മരം?`` ജനങ്ങളിലേയ്‌ക്കെത്തി ജനജീവിതം മാറ്റി''എന്ന കോടികള്‍ തുലച്ചുള്ള ആ അധമത്വപ്രഖ്യാപനം?പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ജനജീവിതം തകര്‍ത്ത അഹംഭാവത്തെ മുച്ചൂടും മുടിച്ചാണ്, ആതിരേ, കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ സമ്മതിദാന പ്രബുദ്ധത കോണ്‍ഗ്രസിനും സോണിയയ്‌ക്കും രാഹുലിനും മറുപടി കൊടുത്തത്.അടിയന്തിരാവസ്ഥയ്‌ക്ക് ശേഷമുണ്ടായ ജനകീയപ്രതിഷേധപ്രകടനത്തെ അനുസ്‌മരിപ്പിക്കുന്ന 2014ലിലെ സമ്മതിദാനം.ഇന്നത്തെ പോലെ അന്നും കേരളം കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്.അതായത് അന്നത്തെ പോലെ,കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയും യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹവും ഇന്നും ഉത്തരേന്ത്യയിലെ ദരിദ്രനിരക്ഷരകുക്ഷികളായ വോട്ടര്‍മാരാണ് അനുഭവിച്ചു തീര്‍ത്തത്.അതു കൊണ്ടാണ് തിരിച്ചടി ഇത്രയ്‌ക്ക് രൂക്ഷമായത്.
``ഞാന്‍ അല്ല ഞങ്ങ''ളാണ് എന്നും കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങളെ പ്രതിരോധിച്ച് തോല്‍പ്പിച്ചിട്ടുള്ളതെന്ന് ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍ വിനയത്തോടെ പറയുമ്പോള്‍ ഇളിഭ്യരായി നില്‍ക്കാനല്ലേ സാക്ഷരകേരളത്തിലെ സമ്മതിദായകര്‍ക്ക് കഴിയൂ!മത്സരിച്ച ആറ്‌് കേന്ദ്ര മന്ത്രിമാരേയും വിജയിപ്പിച്ച കേരളത്തിന്റെ സമ്മതിദാന മനസ്സിന് സാരമായ എന്തോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരുന്നു.
മോഡി തരംഗം-അതുണ്ടെന്ന് സമ്മതിക്കാന്‍,ആതിരേ, കപടമതനിരപേക്ഷത സാമതിക്കില്ലായിരിക്കും.പക്ഷേ സംഭവിച്ചത് മോഡി സുനാമിയാണ്.ഉത്തരപ്രദേശ് ആയിരുന്നു അതിന്റെ പ്രഭവ കേന്ദ്രം.അതു കൊണ്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറം കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം വന്നു.നന്നായി.അധികാരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദച്ചതി ഇത്തവണയുണ്ടാവില്ലല്ലോ.ഉത്തരപ്രദേശില്‍ മായാവതിയെ ഉന്മൂലനം ചെയ്‌ത് ജയലളിതയെ ചെന്നൈയിലും മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലും കൂച്ചുവിലങ്ങിട്ടല്ലോ-വളരെ നന്നായി.അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര മിതശീതോഷ്‌ണമുറിയിലിരിക്കുകയും വിമാനത്തില്‍ പറന്ന് രസിക്കുകയും ചെയ്‌തിരുന്ന പ്രകാശ് കാരാട്ടിനോട് `കമ്മ്യൂണിസ്റ്റ്' എന്നൊരു വാക്ക് ഇനി മിണ്ടിപ്പോകരുതെന്ന് വോട്ടര്‍മാരെക്കൊണ്ട് പറയിച്ചല്ലോ.ഇതല്ലേ കരിസ്‌മ?നേതൃത്വമഹിമ?
മോഡിസ്‌തുതിയല്ല.മറിച്ച് ജനമനസ്സറിയത്ത നേതൃമ്മന്യന്മാരാണ് സോണിയയും രാഹുലും കോണ്‍ഗ്രസ് മന്ത്രിമാരും പ്രകാശ് കാരട്ടും എന്ന് തെളിയിക്കാനായത് ചെറിയ കാര്യമല്ലല്ലോ.മുന്നാം മുന്നണിയെന്ന ചാപിള്ളയെ പ്രസവിക്കാന്‍ അവസരം നല്‍കാതെ മതനിരപേക്ഷതയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഭരണം ഉണ്ടാക്കാനുള്ള സാദ്ധ്യതയെ ഭ്രൂണഹത്യ ചെയ്‌തല്ലോ.അതേ കോര്‍പ്പറേറ്റുകളെ പ്രീണീപ്പിക്കാന്‍,രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ഉമ്മാക്കി കാണിച്ച് ദ്രോഹിച്ച കോണ്‍ഗ്രസിനോടുള്ള ഭരണവിരുദ്ധവികാരം തന്നെയാണ് സമ്മതിദാനത്തില്‍ പ്രതിഫലിച്ചത്.ദീര്‍ഘവീക്ഷണത്തോടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഫലപ്രദമായ തന്ത്രങ്ങളിലൂടെ അതിനെ `മോഡി സുനാമി'യാക്കിയ ചാണക്യ മനസ് അംഗീകരിച്ചല്ലേ മതിയാകൂ.
ഈ ജനവിധിയിലൂടെ അന്ധമായ ഒരു മാന്‍ഡേറ്റല്ല,ആതിരേ, ഇന്ത്യയിലെ സമ്മതിദായകര്‍ മോഡിക്ക് നല്‍കിയിട്ടുള്ളത്.യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളുടെ പുതിയ മാനസ പുത്രനുള്ള മുന്നറിയിപ്പാണിത്.``മഞ്ഞില്‍ നിന്ന് രക്ഷിക്കുന്നത് തന്നെയാണ് ഉന്മൂലനകാരിയാകുന്നത് '' എന്ന് അരക്കില്ലത്തെ കുറിച്ച് പാണ്ഡവര്‍ക്ക് വിദുരര്‍ നല്‍കുന്ന മുന്നറിയിപ്പിന് തുല്യമായത്.ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ കൈയയച്ച് സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ സോണിയയുടേയും രാഹുലിന്റേയും ദുരന്തം തന്നെയായിരിക്കും മോഡിയേയും കാത്തിരിക്കുന്നതെന്ന `മില്ല്യണ്‍ ഡോളര്‍ ഉപദേശം.കൊണ്ടിട്ട് അറിയാന്‍ നില്‍ക്കാതെ കണ്ടിട്ട് അറിയാനുള്ള ജാഗ്രതയിലേയ്‌ക്കുള്ള ശ്രദ്ധക്ഷണിക്കല്‍ .അത് തിരിച്ചറിഞ്ഞാല്‍ മോഡിക്കും ബിജെപിക്കും കൊള്ളാം
ദേശീയ തലത്തില്‍ മോഡി സുനാമി ആഞ്ഞടിച്ചിട്ടും 12 സീറ്റ് നേടാനായത് ഭരണമികവാണെന്ന് അവകാശപ്പെടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണെങ്കിലും,ആതിരേ, ആ നിലപാട് എട്ടുകാലി മമ്മൂഞ്ഞിന് പോലും നാണക്കേടുണ്ടാക്കുന്നതാണ്.16ല്‍ നിന്ന് 12 ആകുന്നത് എങ്ങനെയാണ് നേട്ടമാകുക?ഈ പന്ത്രണ്ടില്‍ രണ്ടിടത്തെ വിജയം-തിരുവനന്തപുരത്തേയും വയനാട്ടിലേയും പരാജയത്തിന് തുല്യമല്ലേ?ചാണ്ടിയും ചെന്നിത്തലും കേരളത്തില്‍ കോണ്‍ഗ്രസിന് എത്രമാത്രം ക്ഷുദ്രമാണെന്ന് തെളിയിക്കുന്നതാണ് ചാലക്കുടിയും തൃശൂരും കണ്ണൂരും .അവിടെ ഇവരുടെ ഗ്രൂപ്പുകള്‍ നടത്തിയ നിര്‍ലജ്ജമായ അടിവലിയല്ലേ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫിന് അടിയറ വച്ചത്?സോളാറിന്റെ ഗ്രഹണമല്ലേ ആലപ്പുഴയിലും മാവേലിക്കരയിലും കണ്ടത്.കണ്ണടയ്‌ക്കുന്നവര്‍ക്ക് മാത്രമേ ഇരുട്ടുണ്ടാകുന്നുള്ളു.ബാക്കിയെല്ലാവര്‍ക്കും എല്ലാം തുറന്ന കാഴ്‌ചകളാണ്.
12 നേട്ടമാണെങ്കില്‍ അതിന് ഒരൊറ്റ അവകാശിയേയുള്ളൂ-വി.എം. സുധീരന്‍.അദ്ദേഹത്തിന്റെ നിലപാടുകളുടെ ആര്‍ജവത്വമാണ് സംഭവിക്കാമായിരുന്ന വലിയൊരു ഉരുള്‍പൊട്ടലിനെ പ്രതിരോധിച്ചത്.അതംഗീകരിക്കാനുള്ള സത്യസന്ധതയുടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവച്ച് മാതൃക കാട്ടണം.നടക്കാനിരിക്കുന്ന സിബിഐ അന്വേഷണങ്ങളെ നേരിട്ട് അഗ്നിശുദ്ധി നേടണം.എങ്കിലേ ` ചാരക്കേസി'ന്റെ മറവില്‍ കരുണാകരനോട് കാണിച്ച നന്ദികേടിന് പ്രായശ്ചിത്തമാകൂ
നിലവിലെ നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതിനൊപ്പം നാല് സീറ്റുകൂടി പിടിക്കാന്‍ കഴിഞ്ഞത് പിണറായിക്കോ,അച്യുതാനന്ദനോ ഇടത് മുന്നണിക്കോ അഭിമാനിക്കാവുന്ന നേട്ടമേയല്ല,ആതിരേ .കണ്ണൂരും ചാലക്കുടിയും തൃശൂരും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെ ഭിക്ഷയാണ്.അല്ലാതെ ഈ സഖാക്കളുടെ പ്രവര്‍ത്തനമികവിന്റെ സ്‌പന്ദമാപിനികളല്ല. സ്വതന്ത്രന്മാരെ ഇറക്കിയുള്ള പിണറായിയുടെ കപടതന്ത്രജ്ഞതയ്‌ക്ക് പ്രബുദ്ധകേരളമനസുകളുടെ പ്രതികാരമായിരുന്നു എറണാകുളവും പത്തനംതിട്ടയും പൊന്നാനിയും.സിപിഐയുടെ അതേ നിലപാടിനോടുള്ള പ്രതിഷേധമായിരുന്നു തിരുവനന്തപുരത്തെ മൂന്നാം സ്ഥാനം.ഇതൊന്നുമല്ല പിണറായിക്കും പാര്‍ട്ടിക്കുമേറ്റ ഏറ്റവും മാരകമായ പ്രഹരം.അതേല്‍പ്പിച്ചത് കൊല്ലത്ത് പ്രേമചന്ദ്രനാണ്.തറ ഗുണ്ടയായി അധപ്പതിച്ച പിണറായിയെ പാഠം പഠിപ്പിക്കാന്‍ പാര്‍ട്ടി അണികളും പ്രേമചന്ദ്രനൊപ്പം നിന്നു.അതു തന്നെയാണ് കോഴിക്കോട് വിജയരാഘവനും വടകരയില്‍ ഷംസീറിനും കിട്ടിയ ഇരുട്ടടി.`` കുലം കുത്തിയും'' `` നികൃഷ്ടജീവിയും'' ``പരനാറിയും'' യഥാര്‍ത്ഥത്തില്‍ ആരാണെന്നും`` രാഷ്ട്രീയ നെറികേട്''ആരുടേതാണെന്നും തെളിയിക്കാന്‍ കിട്ടിയ അവസരം പാര്‍ട്ടി അണികള്‍ ഈ മൂന്നിടത്തും ഉപയോഗപ്പെടുത്തി.എ.കെ.ഗോപാലന്റെ മരുമകനാണെന്നവകാശപ്പെട്ട് മേലാല്‍ വോട്ടു തേടിയെത്തരുതെന്ന താക്കീതാണ് പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാസര്‍കോട് നല്‍കിയത്.
വി.എസ് അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ഓക്കാനമുണ്ടാക്കുന്ന അവസരവാദമാണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത് കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.അദ്ദേഹം പ്രചാരണം നടത്തിയ മധ്യ-ദക്ഷിണ കേരളത്തിലെ പാര്‍ട്ടി അണികള്‍ അടക്കമുള്ള സമ്മതിദായകര്‍ തങ്ങള്‍ ``പോഴന്മാര''ല്ലെന്ന് വ്യക്തമാക്കിയത് തിരിച്ചറിഞ്ഞാല്‍ അദ്ദേഹത്തിന് നന്ന്.പാര്‍ട്ടിയിലെ സ്ഥാനമുറപ്പിക്കാന്‍ ലാവലിന്‍ അഴിമതിയേയും ടി.പി.ചന്ദ്രശേഖരന്‍ വധത്തേയും തള്ളിപ്പറഞ്ഞ അച്യുതാനന്ദനെ കേരളവും തള്ളിക്കളഞ്ഞിരിക്കുന്നു.
തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തും മത്സരിച്ച മറ്റുമണ്ഡലങ്ങളില്‍ അഞ്ചിടത്ത് ഒരു ലക്ഷത്തിലധികം വോട്ടും നേടിയ ബിജെപി ഇടതു പാര്‍ട്ടികള്‍ക്കാണ്,ആതിരേ, ഭീഷണിയാകാന്‍ പോകുന്നത്.ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടു ബാങ്കായ സമുദായങ്ങള്‍ ഇപ്പോള്‍ തന്നെ കാവിധരിച്ചുകഴിഞ്ഞു എന്നാണ് ബിജെപിക്ക് കിട്ടിയ വോട്ടിന്റെ എണ്ണക്കൂടുതല്‍ അടിവരയിട്ട് സ്ഥാപിക്കുന്നത്.ദേശീയ പാര്‍ട്ടിയല്ലാതായ സിപിഎമ്മിനും സിപിഐക്കും ഇനി സംസ്ഥാന പാര്‍ട്ടിയെന്ന പദവിപോലും അനുവദിച്ചു നല്‍കില്ലെന്നാണ് ബിജെപിയുടെ സന്ദേശം.
ആം ആദ്‌മി പാര്‍ട്ടി വാരണാസിയില്‍ രണ്ടാം സ്ഥാനവും ഡല്‍ഹിയില്‍ 33ശതമാനം വോട്ടും പഞ്ചാബില്‍ മൂന്ന് സീറ്റും കേരളത്തില്‍ രണ്ടിടത്ത് 50000ത്തോളം വോട്ടും നേടിയത് വരാനിരിക്കുന്നത് അവരുടെ നല്ലകാലമാണെന്നുള്ള സന്ദേശമാണ് നല്‍കുന്നത്.അഴിമതിയില്‍ അഭിരമിക്കുന്നവരുടെ നട്ടെല്ലിലൂടെ ഭീതിയുടെ തരിപ്പ് കയറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനേക്കാള്‍ മാന്യവും സത്യസന്ധവും ആര്‍ജവമാര്‍ന്നതുമായ സ്ഥാനം ഈ തെരഞ്ഞെടുപ്പിലൂടെ അവര്‍ ജനമനസ്സില്‍ നേടിക്കഴിഞ്ഞു.
അപായകരമായ അവസ്ഥ കേരളത്തിലെ നവവോട്ടര്‍മാരുടെ ജാതീയ ധ്രുവീകരണമാണ്.മതവും ജാതിയും ഉപജാതിയും നോക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യത്തിന്റെ ദുരന്തമാണ് ഈ പരിണതി.ആതിരേ, ജനാധിപത്യ-മതനിരപേക്ഷ നിലപാടുകളെ ഭയപ്പെടുത്തുന്നത് ഈ വാസ്‌തവമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment