Wednesday, May 28, 2014
ആറന്മുള വിമാനത്താവളം:ഉമ്മന്‍ ചാണ്ടിയേയും ആന്റോ ആന്റണിയേയും തെരുവില്‍ കൈകാര്യം ചെയ്യണം
ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ജനരോഷമുണ്ടായിട്ടും ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കേണ്ടത് യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പ്രശ്‌നമായിട്ടാണ് ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും ശിവദാസന്‍ നായരും നിലപാടെടുത്തത്. ആര് എതിര്‍ത്താലും ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ അഹംഭാവം, ആതിരേ, ജനകീയ ബോദ്ധ്യങ്ങള്‍ക്ക് മേലുള്ള `കടവിറങ്ങല്‍'ആയിരുന്നു . ഈ പദ്ധതിക്കായി കഴിയാവുന്നത്ര സ്വാധീനങ്ങള്‍ ചെലുത്തി, കള്ള രേഖകള്‍ ഉണ്ടാക്കി, വ്യാജരേഖകള്‍ പാരിസ്ഥിതിക അനുമതികള്‍ക്കായി സമര്‍പ്പിച്ച കെജിഎസ് ഗ്രൂപ്പിന് അകമഴിഞ്ഞ പിന്തുണയാണ് ഉമ്മന്‍ ചാണ്ടിയും ശിവദാസന്‍ നായരും ആന്റോ ആന്റണിയും നല്‍കിയത്. ആറന്മുളയില്‍ എത്തിയപ്പോഴെല്ലാം ജനരോഷ രൂക്ഷത ശിവദാസന്‍ നായര്‍ നേരിട്ടനുഭവിച്ചതാണ്. എന്നിട്ടും, ആതിരേ, നായയുടെ വാല്‍ വളഞ്ഞു തന്നെയിരുന്നു; നായരുടെ നിലപാട് ജനവിരുദ്ധവുമായിരുന്നു. പാര്‍ലമെന്ററി സമിതി പോലും ആറന്മുള വിമാനത്താവളപദ്ധതി നിയമപരമായി തെറ്റാണെന്ന് ബോധിപ്പിച്ചിട്ടും പിന്മാറാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച്, പദ്ധതിക്കായി സര്‍വ പാരിസ്ഥിതിക നിയമങ്ങളിലും ഭേദഗതി വരുത്താനാണ് ശ്രമിച്ചത്.മാത്രമല്ല, പദ്ധതി നടപ്പാക്കുമെന്ന് തന്നെ കേരള മന്ത്രിസഭ തീരുമാനമെടുക്കുകയും പദ്ധതിയുടെ പത്തശതമാനം ഓഹരി സര്‍ക്കാര്‍ സ്വന്തമാക്കുകയും ചെയ്‌തു.കെജിഎസ് ഗ്രൂപ്പ് എന്ന ബിനാമിയുടെ മറവില്‍ അംബാനിയും റോബര്‍ട്ട് വാദ്രയും കരുക്കള്‍ നീക്കിയപ്പോള്‍ കിട്ടിയത് പോക്കറ്റിലാക്കി വിനീത വിധേയരായ തൊമ്മിമാരാകാന്‍ ഉമ്മന്‍ ചാണ്ടിക്കും ശിവദാസന്‍ നായര്‍ക്കും ആന്റോ ആന്റണിക്കും എന്തുത്സാഹമായിരുന്നു
ജനങ്ങളുടെ മാന്‍ഡേറ്റിനോടുള്ള ബഹുമാനം.ജനപക്ഷ നിലപാടുകള്‍.നിലപാടുകളിലെ സുതാര്യത.തീരുമാനങ്ങളിലെ ദൃഢത.ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടാല്‍ അധികാരം വിട്ടൊഴിയാനുള്ള തന്റേടം-ആതിരേ,ഒരു ജനകീയ നേതാവിന് അനുപേക്ഷണീയങ്ങളായ ഈ സ്വഭാവ മഹിമ തൊട്ടു തെറിച്ചിട്ടില്ലാത്ത ഖദര്‍-വേതാളങ്ങളാണ് ഉമ്മന്‍ ചാണ്ടിയും എ.ശിവദാസന്‍ നായരും ആന്റോ ആന്റണിയുമെന്ന് കേരളം എന്നേ മനസ്സിലാക്കിയതാണ്.അഭിമാനം എന്നൊന്ന് അവശേഷിക്കുന്നുണ്ടെങ്കില്‍,നാണത്തിന്റെ ലാഞ്ചനയെങ്കിലും സ്വഭാവത്തിലുണ്ടെങ്കില്‍,ആറന്മുള വിമാനത്താവളത്തിനെതിരെ ഹരിത ട്രിബ്യൂണലില്‍ നിന്നുണ്ടായ വിധിയുടെ പശ്ചാലത്തില്‍ മൂവരും രാജിവച്ച് തങ്ങളുടെ നിലപാടുകളിലെ മാന്യത കാക്കണം.അല്ലാത്തപക്ഷം,ആറന്മുള ക്ഷേത്രത്തില്‍ വച്ച് ശിവദാസന്‍ നായരെ കൈകാര്യം ചെയ്‌തത് പോലെ ഉമ്മന്‍ ചാണ്ടിയേയും ആന്റോ ആന്റണിയേയും തെരുവില്‍ കൈകാര്യം ചെയ്യാനുള്ള ആര്‍ജവത്വവും തന്റേടവും അവരെ തെരെഞ്ഞെടുത്ത സമ്മതിദായകര്‍ കാണിക്കണം.
ആതിരേ,ഇരുവരോടും വ്യക്തിപരമായ വിരോധം എനിക്കില്ല.എന്നാല്‍ പിതൃരഹിതമായ നടപടികളിലൂടെ ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസന്‍സല്ല തെരെഞ്ഞെടുപ്പിലെ മാന്‍ഡേറ്റ് എന്ന് മറ്റ് നേതക്കളെ ബോദ്ധ്യപ്പെടുത്താനുതകുന്ന ശക്തമായ ജനകീയ നടപടി അതൊന്നുമാത്രമാണ്.മറ്റൊരു വസ്‌തുത കൂടി പരിഗണിക്കണം.സമീപ ഭൂതകാലത്തില്‍ കേരളത്തിലെ സമ്മതിദായകരെ ഞെട്ടിക്കുകയും കടുത്ത ക്ഷോഭത്തിലാഴ്‌ത്തുകയും ചെയ്‌ത സരിത-സലിം രാജ്-ഫയാസ് നാണക്കേടുകളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ട്.ഇത്രയും അധമമായ അഴിമതിയും നീചമായ ജനവഞ്ചനയും കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ പേരിലും ആരോപിക്കപ്പെട്ടിട്ടില്ലെന്നോര്‍ക്കണം.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന് പ്രഖ്യാപിക്കാനുള്ള ഉളുപ്പില്ലായ്‌മ കെ.കരുണാകരന്‍ പോലും പ്രദര്‍ശിപ്പിച്ചിട്ടില്ല. തെളിയിക്കപ്പെട്ട രാഷ്ട്രീയമോ നിയമപരമോ ആയ കാരണങ്ങളാലല്ല എ.കെ.ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നേതൃത്വത്തില്‍ നടന്ന ചതിക്കെണികളില്‍ പെട്ടാണ് രാജന്‍ കേസിലും ചാരക്കേസിലും കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നത്.എത്ര കോടതികള്‍,എത്രവട്ടം ഉമ്മന്‍ ചാണ്ടിയുടെ ഭരണപരമായ വഞ്ചനയുടേയും കഴിവുകേടിന്റേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാത്തി,സത്യപ്രതിജ്ഞാലംഘനത്തിന്റെ ഭീകരത വെളിപ്പെടുത്തിയതാണ്.അതേ ആതിരേ, ഉമ്മന്‍ ചാണ്ടിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കരുണാകരന്റെ കളങ്കങ്ങള്‍ എത്ര നിസാരമാണ്.
ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ജനരോഷമുണ്ടായിട്ടും ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കേണ്ടത് യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പ്രശ്‌നമായിട്ടാണ് ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും ശിവദാസന്‍ നായരും നിലപാടെടുത്തത്. ആര് എതിര്‍ത്താലും ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ അഹംഭാവം, ആതിരേ, ജനകീയ ബോദ്ധ്യങ്ങള്‍ക്ക് മേലുള്ള `കടവിറങ്ങല്‍'ആയിരുന്നു . ഈ പദ്ധതിക്കായി കഴിയാവുന്നത്ര സ്വാധീനങ്ങള്‍ ചെലുത്തി, കള്ള രേഖകള്‍ ഉണ്ടാക്കി, വ്യാജരേഖകള്‍ പാരിസ്ഥിതിക അനുമതികള്‍ക്കായി സമര്‍പ്പിച്ച കെജിഎസ് ഗ്രൂപ്പിന് അകമഴിഞ്ഞ പിന്തുണയാണ് ഉമ്മന്‍ ചാണ്ടിയും ശിവദാസന്‍ നായരും ആന്റോ ആന്റണിയും നല്‍കിയത്. ആറന്മുളയില്‍ എത്തിയപ്പോഴെല്ലാം ജനരോഷ രൂക്ഷത ശിവദാസന്‍ നായര്‍ നേരിട്ടനുഭവിച്ചതാണ്. എന്നിട്ടും, ആതിരേ, നായയുടെ വാല്‍ വളഞ്ഞു തന്നെയിരുന്നു; നായരുടെ നിലപാട് ജനവിരുദ്ധവുമായിരുന്നു. പാര്‍ലമെന്ററി സമിതി പോലും ആറന്മുള വിമാനത്താവളപദ്ധതി നിയമപരമായി തെറ്റാണെന്ന് ബോധിപ്പിച്ചിട്ടും പിന്മാറാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച്, പദ്ധതിക്കായി സര്‍വ പാരിസ്ഥിതിക നിയമങ്ങളിലും ഭേദഗതി വരുത്താനാണ് ശ്രമിച്ചത്.മാത്രമല്ല, പദ്ധതി നടപ്പാക്കുമെന്ന് തന്നെ കേരള മന്ത്രിസഭ തീരുമാനമെടുക്കുകയും പദ്ധതിയുടെ പത്തശതമാനം ഓഹരി സര്‍ക്കാര്‍ സ്വന്തമാക്കുകയും ചെയ്‌തു.
കെജിഎസ് ഗ്രൂപ്പ് എന്ന ബിനാമിയുടെ മറവില്‍ അംബാനിയും റോബര്‍ട്ട് വാദ്രയും കരുക്കള്‍ നീക്കിയപ്പോള്‍ കിട്ടിയത് പോക്കറ്റിലാക്കി വിനീത വിധേയരായ തൊമ്മിമാരാകാന്‍ ഉമ്മന്‍ ചാണ്ടിക്കും ശിവദാസന്‍ നായര്‍ക്കും ആന്റോ ആന്റണിക്കും എന്തുത്സാഹമായിരുന്നു, ആതിരേ.കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള വെബ്‌സൈറ്റിലെ “Reliance group, one of India’s leading business conglomerates has 15% stake in KGS Group“എന്ന അഭിമാനവാക്യം മാത്രം മതി എങ്ങനെയാണ് ,നിയമങ്ങളും ജനങ്ങളും എതിരായിട്ടും ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിച്ചതെന്ന് ബോദ്ധ്യപ്പെടാന്‍.
ഉത്തരേന്തയിലെ സമ്മതിദാന പ്രബുദ്ധതയ്‌ക്ക് കേരളത്തിന്റെ പ്രണാമം.യുപിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയില്ലല്ലോ. അല്ലായിരുന്നെങ്കില്‍ ആറന്മുളയിലെ ജനങ്ങളുടെ നെഞ്ചത്തൂടെ വിമാനങ്ങള്‍ പറന്നുയര്‍ന്നേനെ
സിപിഎം, സിപിഐ, ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്‍ ,റോയിസണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവെച്ചുകൊണ്ടാണ് ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ദ്ദാക്കിഉത്തരവിട്ടത്. രണ്ടു പ്രധാനകാരണങ്ങളാണ് അനുമതി റദ്ദാക്കുന്നതിനായി ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തിയ മധുര ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന എന്‍വിറോ കീയര്‍ എന്ന ഏജന്‍സിക്ക് പഠനം നടത്താനുള്ള അര്‍ഹതിയില്ല. രണ്ട് , ഏജന്‍സി പൊതുജനങ്ങളില്‍ നിന്ന് കൃത്യമായി അഭിപ്രായ ശേഖരണം നടത്തിയില്ല. അനുമതി റദ്ദാക്കുന്നതിന് ഇത് മതിയായ കാരണമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.ഈ വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് . 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സാധിക്കുകയില്ലെന്ന ശക്തമായ സന്ദേശവുമാണ് .
സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കാതെ നയപ്രഖ്യാപനത്തില്‍ ആറന്‍മുള വിമാനത്താവള പദ്ധതി സ്വപ്‌ന പദ്ധതിയാണെന്നും അത് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ച് അര്‍മാദിച്ചവര്‍ക്കെല്ലാം കനത്തപ്രഹരമാകുന്ന വിധി ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാകുമ്പോഴും ,ആതിരേ,തന്റെ ആസനത്തില്‍ കെജിഎസ് ഗ്രൂപ്പ് നട്ടുവളര്‍ത്തിയ ആല്‍മരത്തണലിലിരുന്ന് ഉമ്മന്‍ ചാണ്ടി ജനങ്ങളെ വെല്ലുവിളിക്കുന്നത് ഇങ്ങനെയാണ്: `` പദ്ധതിക്ക് ആവശ്യമുള്ള എല്ലാ കേന്ദ്ര അനുമതികളും ലഭിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വ്യത്യസ്‌തമായ തീരുമാനമെടുക്കുന്നെങ്കില്‍ എടുക്കട്ടെ . ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കെജിഎസ് കമ്പനി നല്‍കിയ അപേക്ഷയില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും''
ജസ്റ്റിസ് എം. ചൊക്കലിംഗം, വിദഗ്‌ദ സമിതിയംഗം ആര്‍ .നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി അന്തിമമാണ്.വിദഗ്‌ദരടങ്ങിയ സമിതിയുടേതാണ് തീരുമാനം.ഇതിനെതിരെ അപ്പീല്‍ പോകാന്‍ അവകാശമില്ല.നീതിനടത്തിപ്പിലെ പോരായ്‌മകളെക്കുറിച്ചു മാത്രമേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവൂ.ആ ഒരു പഴുതുപയോഗിച്ച് ഈ വിഷയത്തില്‍ തന്റെ വാദം കേട്ടില്ലെന്ന വഷളത്തം വിളമ്പാനും ഉമ്മന്‍ ചാണ്ടിക്ക് മടിയുണ്ടാകില്ല.
പറയൂ,ആതിരേ, തെരുവില്‍ കൈകാര്യം ചെയ്യേണ്ട അഹന്തയുടെ പാരമ്യമല്ലേ ഇത്?
Subscribe to:
Post Comments (Atom)
No comments:
Post a Comment