
ആതിരേ, ഇന്ന് അക്ഷയ തൃതീയ
ഐതിഹ്യമനുസരിച്ച്, സത്യ യുഗത്തിലെ ( കൃതാ യുഗത്തിന്റെ )പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്റെ ജന്മദിനം. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലത്രേ..! ശുഭകാര്യങ്ങള്‍ക്കും ഇത് ധന്യമായ ദിവസമാണത്രെ.
അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ്ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ്‍ ഈ ദിവസം നില്‍ക്കുന്നത്.
ഈ വിശ്വാസങ്ങളെ കമ്പോളം അതിന്റെ കൗശലം നടപ്പിലാക്കാന്‍ ഇന്ന് ഹൈജാക്ക് ചെയ്തിരിക്കുന്നു.സ്വര്‍ണ്ണവും വജ്രവും വാങ്ങാനും വിവാഹം നടത്താനും ഏറ്റം ഉത്തമമായ ദിവസാമാണിതെന്ന് മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രങ്ങളിലും ടിവിയിലും മുഖം കാണിച്ചു പറയുമ്പോള്‍ സ്വര്‍ണ്ണ വിപണിയിലെ സൂചിക ഉയരുന്നു.2007-ല്‍ ഈ ദിവസം ഇന്ത്യയാകെ 38 ടണ്‍ സ്വര്‍ണ്ണമാണ് വിറ്റത്.2009-ല്‍ അത് 120 കോടി കവിഞ്ഞു.ഈ വര്‍ഷത്തെ കണക്ക് നാളെ അറിയാം.
നോക്കൂ,ആതിരേ
മതവിശ്വാസങ്ങള്‍ക്ക് വേണ്ടി കമ്പോളവും കമ്പോളത്തിന് വേണ്ടി മതവിശ്വാസവും ഒത്തുതീര്‍പ്പുകളില്‍ എത്തുന്നത് എത്ര എളുപ്പത്തില്‍, സന്തോഷത്തോടെയാണെന്ന്..!ലാഭത്തിന് വേണ്ടിയുള്ള ലോഭം നിറഞ്ഞ, കാണം വില്‍ക്കുന്ന നിറം മാറ്റങ്ങള്‍...!!
അതിജീവനത്തിന് വേണ്ടി
ശത്രുവിന്റെ ഇരയാകാതിരിക്കാന്‍
പരിസരത്തിനൊത്ത് നിറം മാറ്റുന്ന്
ഓന്ത്
അപ്പോള്‍
മനുഷ്യരേക്കാള്‍ എത്രയോ
മഹത്വമുള്ള
ഒരോമനപ്രാണിയാകുന്നു
ആതിരേ...!!!
No comments:
Post a Comment