Sunday, December 16, 2012
ചേംബര്‍ കോംപ്ലക്സ് നിര്‍മാണം;7 കോടിയുടെ തട്ടിപ്പ്;കാമധേനുവായ സിവില്‍ വര്‍ക്കുകള്‍
അനധികൃത തത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍മാണ കരാറുകള്‍ നല്‍കിയതാണ് ഏഴ് കോടി രൂപയുടെ അഴിമതിക്ക് കാരണമെന്ന് അഡ്വക്കേറ്റ്മാരായ ജി.ഭഗവത് സിംഗ്,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ് എന്നിവരടങ്ങിയ ഇന്റേണല്‍ ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു.ഈ കണ്ടെത്തലുകളടങ്ങുന്ന ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചിരുന്നു.ചര്‍ച്ച പലവട്ടം നീട്ടി വച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച കൂടിയ യോഗം ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളി.ഇത് അഴിമതി നടത്തിയവര്‍ക്ക് അംഗീകാരം നല്‍കിയതിന് തുല്യമാണെന്ന് അഭിഭാഷകര്‍ തന്നെ ആരോപിക്കുന്നു.ക്രമക്കേടുകല്‍ അക്കമിട്ട് നിരത്തുന്ന ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തിരസ്ക്കരിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയും അഴിമതിക്കാരെ വെള്ള പൂശിയെന്നാണ് അഭിഭാഷകരുടെ വാദം.സുതാര്യമായ പ്രവര്‍ത്തന പാരമ്പര്യമുള്ള അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അഭിഭാഷകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ആതിരേ,കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തിന്റെ കരാറുകള്‍ നല്‍കുന്നതില്‍ മുന്‍ അഡ്വകേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍ ജനറല്‍ കണ്‍വീനറായ കോര്‍ കമ്മിറ്റിയും സബ് കമ്മിറ്റികളും ടെന്‍ഡര്‍ സ്ക്രൂട്ടിനി കമ്മിറ്റിയുമൊക്കെ അനധികൃത തത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍മാണ കരാറുകള്‍ നല്‍കിയതാണ് ഏഴ് കോടി രൂപയുടെ അഴിമതിക്ക് കാരണമെന്ന് അഡ്വക്കേറ്റ്മാരായ ജി.ഭഗവത് സിംഗ്,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ് എന്നിവരടങ്ങിയ ഇന്റേണല്‍ ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഈ കണ്ടെത്തലുകളടങ്ങുന്ന ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചിരുന്നു.ചര്‍ച്ച പലവട്ടം നീട്ടി വച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച കൂടിയ യോഗം ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളി.ഇത് അഴിമതി നടത്തിയവര്‍ക്ക് അംഗീകാരം നല്‍കിയതിന് തുല്യമാണെന്ന് അഭിഭാഷകര്‍ തന്നെ ആരോപിക്കുന്നു.ക്രമക്കേടുകല്‍ അക്കമിട്ട് നിരത്തുന്ന ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തിരസ്ക്കരിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയും അഴിമതിക്കാരെ വെള്ള പൂശിയെന്നാണ് അഭിഭാഷകരുടെ വാദം.സുതാര്യമായ പ്രവര്‍ത്തന പാരമ്പര്യമുള്ള അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അഭിഭാഷകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
541 അംഗങ്ങളില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ 100 പേരാണ് പങ്കെടുത്തത്.ഇതില്‍ എം.കെ.ദാമോദരനെ അനുകൂലിക്കുന്ന വിഭാഗം ബഹളം കൂട്ടി യോഗം കലക്കി.ഇതിനിടയിലാണ് ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് തള്ളിയതായി തീരുമാനിച്ചത്.
കോര്‍കമ്മിറ്റി ജനറല്‍ കണ്‍വീനറാകാന്‍ എം.കെ.ദാമോദരനും ടെന്‍ഡര്‍ സ്ക്രൂട്ടിനി കമ്മിറ്റിയില്‍ കയറിപ്പറ്റാന്‍ അഡ്വ.കെ.എല്‍.വര്‍ഗീസും അവലംബിച്ച തരികിടകളുടെ ആവര്‍ത്തനം തന്നെയായിരുന്നു വ്യാഴാഴ്ച നടന്ന യോഗത്തിലും കണ്ടതെന്ന് ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തിലെ അഴിമതിയെ എതിര്‍ക്കുന്ന അഭിഭാഷകര്‍ ചൂണ്ടിക്കട്ടുന്നു.
ആതിരേ,സിവില്‍ വര്‍ക്കുകളുടെ മറവില്‍ നടന്ന വെട്ടിപ്പുകള്‍ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയത് ഇങ്ങനെ:
സിവില്‍ വര്‍ക്കുകളുടെ കറര്‍ ഏറ്റെടുക്കനായി 16 പേര്‍ ടെന്‍ണ്ടര്‍ രേഖകള്‍ വാങ്ങിയെങ്കിലും 13 പേരാണ് ടെണ്ടര്‍ സമര്‍പ്പിച്ചത്.അവരുടെ പേരുകള്‍ ഇനി പറയുന്നു: (1) വെള്ളാപ്പള്ളി & അസോസിയേറ്റ്സ്- 13,26,97,847.50. (2) നിര്‍മാണ്‍ എഞ്ചിനീയേഴ്സ്- 12,19,12,790.00. (3) ജികെ കോണ്‍ട്രാക്ടേഴ്സ്- 12,12,56,815.00. (4) ശില്‍പി കണ്‍സ്ട്രക്ഷന്‍സ് ആന്റ് കോണ്‍ട്രാക്ടേഴ്സ്- 12,13,85,325.00. (5) കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍ കണ്‍സോഷ്യം ലിമിറ്റഡ്- 18,83,59,687.00. (6) ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്- 12,48,40,594.00. (7) ടി.സി.കുര്യന്‍- 9,24,80,300.00. (8) ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡ്- 14,81,00,667.00. (9) എംഎം കണ്‍സ്ട്രക്ഷന്‍സ്- 14,18,31,860.00. (10) പിജെ കണ്‍സ്ട്രക്ഷന്‍സ്- 11,21,15,320.00. (11) സിമക്സ് എഞ്ചിനീയേഴ്സ്- 15,81,44,325.00. (12) ഷെറീഫ് ആന്റ് കമ്പനി- 16,01,05,585.00.
ഇതില്‍ നിന്ന് അഞ്ച് കമ്പനികളെ ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് കോര്‍ കമ്മിറ്റി മുന്‍പാകെ തീരുമാനത്തിന് വച്ചു. ഈ അഞ്ചു കമ്പനികളില്‍ നിന്ന് റിവൈസ്ഡ് ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സിമക്സ് എഞ്ചിനീയേഴ്സും ശില്‍പ കണ്‍സ്ട്രക്ഷന്‍സും പുതുക്കിയ ടെണ്ടറുകള്‍ സമര്‍പ്പിച്ചു. ഇതില്‍ രസകരമായ വസ്തുത ശില്‍പ കണ്‍സ്ട്രക്ഷന്‍സ് രണ്ട് പുതിയ ടെണ്ടറുകളാണ് വച്ചത്. അവ യഥാക്രമം 11,08,67,703 രൂപയുടേതും 10,79,62,470 രൂപയുടേതുമായിരുന്നു. സിമക്സിന്റെ പുതുക്കിയ ടെണ്ടര്‍ 10,40,00,000 രൂപയുടേതായിരുന്നു.
സിമക്സിന്റെയും ടി.സി.കുര്യന്റെയും ടെണ്ടറുകള്‍ താരതമ്യേന കുറഞ്ഞ തുകയ്ക്കുള്ളവയായിരുന്നിട്ടും ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റി തെരഞ്ഞെടുത്തത് ശില്‍പ കണ്‍സ്ട്രക്ഷനെയായിരുന്നു. കോര്‍ കമ്മിറ്റിയിലെ ചില സീനിയര്‍ അഭിഭാഷകരുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യ്കതമാക്കുന്നു. അതേസമയം, ശില്‍പ കണ്‍സ്ട്രക്ഷന് കോണ്‍ട്രാക്ട് നല്‍കുന്നതില്‍ അഡ്വ. സെയ്തു മുഹമ്മദ് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അറിയുന്നത് മറ്റു പല മെമ്പര്‍മാരും ശില്‍പ കണ്‍സ്ട്രക്ഷന്‍സിന് കോണ്‍ട്രാക്ട് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍, അവ മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ല എന്നുമാണ്.
ശില്‍പ കണ്‍സ്ട്രക്ഷന് ടെണ്ടര്‍ ഉറപ്പിക്കും മുന്‍പ് മറ്റു ചില തിരിമറികള്‍ കൂടി നടന്നു. നേരത്തെ സമര്‍പ്പിച്ച ടെണ്ടറുകളില്‍ ഉള്‍പ്പെട്ടിരുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ടെണ്ടറുകള്‍ ക്ഷണിച്ചത്. ഇത്തരം ഗൂഢാലോചനയുടെ ഒടുവിലാണ് ശില്‍പ കണ്‍സ്ട്രക്ഷന്‍സിന് 10,79,62,470 രൂപയ്ക്ക് ചേംബര്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ സിവില്‍ ജോലികളുടെ കരാര്‍ നല്‍കിയത്.
നേരത്തെ സൂചിപ്പിച്ച, ചില നിര്‍മ്മാണ ജോലികള്‍ ടെണ്ടറില്‍ നിന്ന് ഒഴിവാക്കിയതിന്റെ ഉദ്ദേശ്യവും കാരണങ്ങളും കോര്‍ കമ്മിറ്റിയിലെ ചില പ്രത്യേക അംഗങ്ങള്‍ക്കു മാത്രമേ അറിയുകയുള്ളൂ. ഇവരുടെ അവിഹിതമായ താല്‍പര്യം അനുസരിച്ചാണ് ടി.സി.കുര്യനെയും സിമക്സിനെയും പിന്‍തള്ളി സിവില്‍ ജോലികളുടെ കരാര്‍ ശില്‍പ കണ്‍സ്ട്രക്ഷന് നല്‍കിയത്. താഴെ പറയും പ്രകാരമാണ് ശില്‍പ കണ്‍സ്ട്രക്ഷന്‍സിന് നിര്‍മ്മാണ കരാര്‍ നല്‍കിയത്. ആകെ തുക 10,79,65,470.00 രൂപ.
1. വാതിലുകളും ജനലുകളും- 66,04,500.00
2. അലൂമിനിയം ജനലുകള്‍- 16,20,000.00
3. പുറത്തെ സിമന്റ് പൂശല്‍- 14,17,500.00
4. സീലിങ്ങ് സിമന്റ് പൂശല്‍- 21,23,200.00
5. ലീക്ക് പ്രൂഫിങ്ങ്- 6,32,250.00
6. പെയിന്റിങ്ങ്- 3,75,000.00
ഇതിനുശേഷം പ്ലംബിങ്ങ് ജോലികളും ശില്‍പ കണ്‍സ്ട്രക്ഷന്‍സിന് 40,43,094 രൂപയ്ക്ക് കരാര്‍ നല്‍കി. വെട്രിഫൈഡ് ടെയിലുകള്‍ (അസോസിയേഷന്‍ നല്‍കുന്നവ) വിരിക്കുന്നതിനും പോയിന്റിങ്ങിനും ആസിഡ് വാഷിങ്ങിനുമുള്ള കരാര്‍ ജോലിയും ശില്‍പ കണ്‍സ്ട്രക്ഷന്‍സ് തന്നെ അനുവദിച്ചു .. പണി പൂര്‍ത്തിയാകും മുന്‍പെ ശില്‍പ കണ്‍സ്ട്രക്ഷന്‍സിന് 10,74,62,157.94 രൂപ അനുവദിച്ചുകൊണ്ട് മറ്റൊരു വലിയ ക്രമക്കേടും കോര്‍ കമ്മിറ്റി നടത്തി. ഈ ഇനത്തില്‍ രണ്ടുകോടിയിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 2,22,69,137.94 രൂപയുടെ നഷ്ടം.
ഷൈന്‍ ഇലക്ട്രിക്കല്‍സിനാണ് വൈദ്യുതീകരണ ജോലികളുടെ കരാര്‍ നല്‍കിയത്. 2,02,84,642 രൂപയ്ക്കായിരുന്നു കരാര്‍ ഉറപ്പിച്ചത്. ഇവിടെയും ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റിയും കോര്‍ കമ്മിറ്റിയിലെ ചില ഉന്നതരും ഒത്തുകളിച്ചണ് ഷൈന്‍ ഇലക്ട്രിക്കല്‍സിന് കരാര്‍ ഉറപ്പിച്ചത്. അഞ്ചു കമ്പനികളാണ് വൈദ്യുതീകരണ കരാറിന് അപേക്ഷിച്ചത്. പ്രാഥമിക പരിഗണനയ്ക്കുശേഷം ഇവരോടും പുതുക്കിയ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഷൈന്‍ ഇലക്ട്രിക്കല്‍സും ഗിരീഷ് ഇലക്ട്രിക്കല്‍സുമാണ് പുതിയ ടെണ്ടറുകള്‍ വച്ചത്. ഇതില്‍ ഗിരീഷ് ഇലക്ട്രിക്കല്‍സാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ഈ വസ്തുത തമസ്ക്കരിച്ചും , വൈദ്യൂതീകരണ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ ഷൈന്‍ ഇലക്ട്രിക്കല്‍സിനുള്ള മുന്‍ പരിചയം കണക്കിലെടുക്കാതെയുമാണ് കരാര്‍ ജോലി ഇവരെ ഏല്‍പ്പിച്ചത്. വൈദ്യൂതീകരണ കരാര്‍ ഉറപ്പിക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം അനുസരിച്ച് ടെണ്ടര്‍ തുകയില്‍ വ്യത്യാസം വരാം. ചില ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഉപേക്ഷിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇങ്ങനെ ചെയ്താലും നല്‍കിയിരിക്കുന്ന കരാര്‍ തുകയില്‍ അധികമായി ഒന്നും ആവശ്യപ്പെടാവുന്നതല്ല അനുവദിക്കപ്പെടുന്നതുമല്ല.
വ്യവസ്ഥ ഇതായാരുന്നിട്ടും പല ഘട്ടങ്ങളിലായി അഡീഷണല്‍ വര്‍ക്കുകള്‍ എന്ന നിലയ്ക്ക് ബില്ലുകള്‍ സമര്‍പ്പിച്ച് ഷൈന്‍ ഇലക്ര്ടിക്കല്‍സ് പണം വാങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ചേംബറുകളിലും രണ്ട് ഡിജി സെറ്റുകള്‍ സ്ഥാപിച്ചതും ഇതിനായി എല്ലാ ചേംബറുകളിലേക്കും പ്രത്യേക കേബിള്‍ വലിച്ചതുമാണ് ഇടണമെന്നതാണ് യഥാര്‍ത്ഥത്തില്‍ ആദ്യം നല്‍കിയ കരാറില്‍ നിന്ന് വിഭിന്നമായി നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം. ഡിജി സെറ്റൊന്നിന് 15,72,500 രൂപയും ഡിജി വയറിങ്ങ് സെറ്റിന് 15,00,000 രൂപയുമാണ് വില. എന്നാല്‍ വൈദ്യുതീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ കണ്‍സള്‍ട്ടന്റ് എഞ്ചിനീയറും സൈറ്റ് എഞ്ചിനീയറും വന്‍ തുകകള്‍ പല ഘട്ടങ്ങളിലായി ഷൈന്‍ ഇലക്ട്രിക്കല്‍സിന് അനുവദിച്ചു കൊടുത്തിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി ഷൈന്‍ ഇലക്ട്രിക്കല്‍സ് 2,51,14,405.38 രൂപയാണ് അവകാശപ്പെട്ടത്. എന്നാല്‍, അഞ്ചാമത്തെ ബില്ലില്‍ അവകാശപ്പെട്ടതാകട്ടെ 2,43,04,686.38 രൂപയാണ്. ഡിജി സെറ്റിനും ഡിജി വയറിങ്ങിനും കൂടി 30,72,500 രൂപയേ ആകുകയുള്ളൂ. അതുകൂടി ഉള്‍പ്പെടുത്തിയാല്‍ 2,33,57,142 രൂപ മാത്രമേ ഷൈന്‍ ഇലക്ട്രിക്കല്‍സിന് അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. പക്ഷേ, അവകാശപ്പെട്ടത് 2,51,14,405 രൂപയാണ്. യഥാര്‍ത്ഥത്തില്‍ 2,33,57,142 രൂപയ്ക്കുള്ള വൈദ്യുതീകരണ ജോലി മാത്രമേ ആവശ്യമായിരുന്നുള്ളൂ. ഈ ബില്ല് സമര്‍പ്പിക്കുമ്പോഴും ആകെ വൈദ്യുതീകരണത്തിന്റെ 90 ശതമാനം ജോലി മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. അതില്‍ 70 ശതമാനം ജോലി മാത്രമാണ് സര്‍ട്ടിഫൈ ചെയ്തത്. അങ്ങനെ വരുമ്പോള്‍ ഷൈന്‍ ഇലക്ട്രിക്കല്‍സിന് 1,47,14,999.60 രൂപയാണ് നല്‍കേണ്ടത്. പക്ഷേ, ഈ സമയത്തിനിടയില്‍ 2,19,17,893 രൂപ നല്‍കിയിരുന്നു. (2,00,38,504 രൂപയും 18,79,389 രൂപയ്ക്കുള്ള വൈദ്യുതി സാമഗ്രികളും അടക്കം) ഇവിടത്തന്നെ 72,02,893.40 രൂപ അധികമായി നല്‍കിയിട്ടുണ്ടെന്ന് ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. . ഇവര്‍ക്ക് കരാര്‍പ്പണി നല്‍കിയതുകൊണ്ട് ഏകദേശം 1,64,036.62 രൂപയുടെ അധിക ബാധ്യതയാണ് അസോസിയേഷന് ഉണ്ടായിട്ടുള്ളത്.
അതേസമയം, ഈ ജോലി ഗിരീഷ് ഇലക്ട്രിക്കല്‍സിന് നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതില്‍ കുറഞ്ഞ തുകയ്ക്ക് പൂര്‍ത്തിയാവുകയും അസോസിയേഷന് വലിയൊരു തുക ലാഭമാകുകയും ചെയ്യുമായിരുന്നു. പക്ഷേ, ചേംബര്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ മറവില്‍ പോക്കറ്റ് വീര്‍പ്പിക്കാന്‍ ശ്രമിച്ച തല്‍പ്പര കക്ഷികള്‍ അടങ്ങിയ കോര്‍ കമ്മിറ്റിയും സബ് കമ്മിറ്റികളും ടെണ്ടര്‍ സ്ക്രൂട്ടനൈസിംഗ് കമ്മിറ്റികളുമൊക്കെ ചേര്‍ന്ന് വന്‍ സാമ്പത്തിക അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment