Wednesday, December 5, 2012
ചേംബര്‍ കോംപ്ലെക്സ് നിര്‍മാണ തട്ടിപ്പ്:ഉഡായിപ്പ് കമ്മിറ്റികള്‍,തരികിട തീരുമാനങ്ങള്‍;അഴിമതിയുടെ പേക്കൂത്ത്
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലെക്സിന്റെ നിര്‍മാണത്തില്‍ മാത്രമല്ല,നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റികളില്‍ തന്നെ അധിനിവേശവും അട്ടിമറിയും അടിവലിയും അനധികൃത പണമിടപാടുകളും നടന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.അഭിഭാഷക രംഗത്തെ പാരമ്പര്യവും പരിചയവും അതിലൂടെ നേടിയെടുത്ത സ്വാധീനവുമെല്ലാം ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തില്‍ അതീവ കൗശലത്തോടെ ഉപയോഗിച്ചു കൊണ്ടാണ് എം.കെ.ദാമോദ്രന്റെ നേതൃത്വത്തിലെ ഉപജാപക സംഘം സഹപ്രവര്‍ത്തകരെ പോലും വഞ്ചിച്ചത്;അഴിമതിയിലൂടെ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്.രാഷ്ട്രീയ ബന്ധങ്ങളും ഗുണ്ടാമാഫിയ സൗഹൃദവും പുറത്തെടുത്താണ്,വിവിധ ഘട്ടങ്ങളില്‍ ,നിയമപരമായല്ലാതെ രൂപീകരിച്ച കമ്മിറ്റികളുടെ വഴിവിട്ട പോക്കിനെ ചോദ്യം ചെയ്തവരെ അടിച്ചിരുത്തിയതും ക്രമക്കേടുകള്‍ക്ക് ചുവന്ന പരവതാനി വിരിച്ചതും.
ആതിരേ," ഞാനോര്‍ത്തു പോകയാണീ നഗരത്തിലെ വാനോളമെത്തും അനീതികളൊക്കേയും"എന്ന കവി നിരീക്ഷണത്തിന്റെ നേര്‍സാക്ഷ്യമായി,കോടികളുടെ അഴിമതി സ്തംഭമായ കേരള ഹെക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ , നഗര ഹൃദയത്തില്‍,നീതി പാലനത്തിന്റെ ഉന്നത ന്യായാസനങ്ങള്‍ക്കരികില്‍ അഴിമതിയുടെ ജാരസന്തതിയായി നില്‍ക്കുമ്പോള്‍ ജസ്റ്റിസ് ജാനകിയമ്മയുടെ ഒരു വിധി വാചകത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.എം.കെ.ദാമോദരനടക്കമുള്ള അഴിമതി വീരന്മാര്‍ "നഗരത്തില്‍ നെഞ്ചു വിരിച്ചു നടക്കുകയാണ് "
നീതിയുടേയും ന്യായത്തിന്റേയും നിയമത്തിന്റേയും കാവല്‍ഭടന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഭിഭാഷക കുലത്തിലെ ചില ആര്‍ത്തിപ്പണ്ടാരങ്ങളുടെ ധനാര്‍ത്തി മൂലം ഈ ബഹുനില മന്ദിരം , ആതിരേ അഭിഭാഷക വൃത്തിയുടെ പരിപാവനത്വത്തിന് തന്നെ സര്‍വകാല കളങ്കമായി അവശേഷിക്കുമന്നതാണ് നീക്കുപോക്കില്ലാത്ത ദുരന്തം.
നിയമം ഇഴകീറി പരിശോധിച്ച് അപരാധിത്വവും നിരപരാധിത്വവും സ്ഥാപിച്ചെടുക്കുന്നവരെന്ന് പൊതുസമൂഹം ആദരവോടെ ഗണിച്ചിരുന്നവരില്‍ ചിലരാണ് മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ,ദാമോദരന്റെ കുത്സിത നേതൃത്വത്തില്‍ കോടികളുടെ അഴിമതിക്ക് കൂട്ടു നിന്നതും അഭിഭാഷക വൃന്ദത്തെ പരിഹാസ പത്രങ്ങളാക്കിയതും.
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലെക്സിന്റെ നിര്‍മാണത്തില്‍ മാത്രമല്ല,നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റികളില്‍ തന്നെ അധിനിവേശവും അട്ടിമറിയും അടിവലിയും അനധികൃത പണമിടപാടുകളും നടന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.അഭിഭാഷക രംഗത്തെ പാരമ്പര്യവും പരിചയവും അതിലൂടെ നേടിയെടുത്ത സ്വാധീനവുമെല്ലാം ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തില്‍ അതീവ കൗശലത്തോടെ ഉപയോഗിച്ചു കൊണ്ടാണ് എം.കെ.ദാമോദ്രന്റെ നേതൃത്വത്തിലെ ഉപജാപക സംഘം സഹപ്രവര്‍ത്തകരെ പോലും വഞ്ചിച്ചത്;അഴിമതിയിലൂടെ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്.രാഷ്ട്രീയ ബന്ധങ്ങളും ഗുണ്ടാമാഫിയ സൗഹൃദവും പുറത്തെടുത്താണ്,വിവിധ ഘട്ടങ്ങളില്‍ ,നിയമപരമായല്ലാതെ രൂപീകരിച്ച കമ്മിറ്റികളുടെ വഴിവിട്ട പോക്കിനെ ചോദ്യം ചെയ്തവരെ അടിച്ചിരുത്തിയതും ക്രമക്കേടുകള്‍ക്ക് ചുവന്ന പരവതാനി വിരിച്ചതും.
ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണത്തിനായി തുടക്കത്തില്‍ 51 അംഗ ബില്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചു.ഈ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ( 18-12-2006 )ഡോ.കെ.ബി.സുരേഷിന്റെ നേതൃതവ്ത്തില്‍ ഒരു സബ് കമ്മിറ്റി രൂപീകരിച്ചു.20-07-2007 നോ അതിന് മുന്‍പോ ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തിന്റെ ഡ്രാഫ്റ്റ് തയ്യറാക്കുക എന്നതായിരുന്നു ഈ കമ്മിറ്റിയുടെ ചുമതല.17-09-2007ല്‍ കൂടിയ ബില്‍ഡിംഗ് കമ്മിറ്റിയോഗത്തില്‍ അഡ്വക്കേറ്റുമാരായ തോമസ് എബ്രഹാം,ആശാ ചെറിയാന്‍,ശ്രീജിത്ത് എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തിന്റെ പ്ലാന്‍ തയ്യാറാക്കുക എന്നതായിരുന്നു ഇവരുടെ ചുമതല.
ഇവിടം വരെ ബില്‍ഡിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യവും നിയമപരവുമായിരുന്നെങ്കില്‍ ഇവിടം മുതല്‍ അട്ടിമറികളും അടിവലികളും അനധികൃത ഇടപെടലുകളും നിര്‍ബാധം അരങ്ങേറുകയാണ്.ബില്‍ഡിംഗ് കമ്മിറ്റിയുടെ അറിവോ അംഗീകാരമോ ഇല്ലാത്ത ഒരു തീരുമാനത്തിലൂടെ 20 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ച് .എം.കെ.ദാമോദരനെ കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി 'തെരഞ്ഞെടുക്കുകയും ' ചെയ്തു! ചേംബര്‍ കോംപ്ലക്സ് നിര്‍മാണത്തിന്റെ അവസാനം വരെ ഈ കോര്‍ കമ്മിറ്റി നിലവിലുണ്ടാകുമെന്ന് ആരുമറിയാതെ മിനിറ്റ്സും എഴുതി ചേര്‍ത്തു.
പ്ലാനുണ്ടാക്കാന്‍ രൂപീകരിച്ച സബ് കമ്മിറ്റി നിലവിലിരിക്കെ തന്നെ ബില്‍ഡിംഗ് കമ്മിറ്റിയുടെ ആറാമത് യോഗത്തില്‍, അതേ ലക്ഷ്യത്തിനായി മറ്റൊരു സബ് കമ്മിറ്റി കൂടി രൂപീകരിച്ചു.പ്ലാനുണ്ടാക്കാന്‍ ഇപ്പോള്‍ രണ്ട് സബ് കമ്മിറ്റി.
13-11-2007 മുതല്‍ കോര്‍ കമ്മിറ്റി മാത്രമാണ് കൂടിയിട്ടുള്ളത്.ഇവരാണ് ചട്ടങ്ങള്‍ രൂപീകരിച്ചത്.ഇവരാണ് ബെയിലോ എഴുതിയുണ്ടാക്കിയത്.ഇവരാണ് ചേബര്‍ കോംപ്ലെക്സിന്റെ പ്ലാന്‍ തീര്‍ച്ചപ്പെടുത്തിയത്.ഇവരാണ് സോസൈറ്റി റജിസ്റ്റര്‍ ചെയ്തത്.എം.കെ.ദാമോദരന്‍ ജനറല്‍ കണ്‍വീനറായ ഈ കോര്‍ കമ്മിറ്റി അങ്ങനെ ചേബര്‍ കോംപ്ലെക്സ് നിര്‍മാണത്തിന്റെ എല്ലാമെല്ലാമായി.ബാക്കിയുള്ളവരെല്ലാം കാഴ്ചക്കാരും!
04-02-2008 ല്‍ കൂടിയ കോര്‍ കമ്മിറ്റിയോഗത്തില്‍ ബെയിലോ ചര്‍ച്ചയ്ക്ക് വന്നു.ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടാതെ കോര്‍ കമ്മിറ്റിയിലൂടെ ബെയിലോ പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് അഡ്വ.തോമസ് എബ്രഹാം വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.ബില്‍ഡിംഗ് കമ്മിറ്റി മുന്‍പാകെയെങ്കിലും ബെയിലോ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്യണമെന്ന അഡ്വ.തോമസ് എബ്രഹാമിന്റെ നിലപാട് അര്‍ദ്ധസമ്മതത്തോടെ സ്വീകരിക്കുകയും 14-04-2008 ല്‍ ബില്‍ഡിംഗ് കമ്മിറ്റി വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്യാതെ തന്നെ, കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച ബെയിലോ പാസാക്കിയെടുക്കുകയും ചെയ്തു.
ആതിരേ,ഇവിടം മുതല്‍ അനധികൃത പണമിടപാടുകളുടെ കുത്തൊഴുക്കാണ്..ചട്ടങ്ങളും കീഴ്‌വഴ്ക്കങ്ങളും അട്ടിമറിച്ച് തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍,തങ്ങള്‍ക്കിഷ്ടമുള്ളവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ,മേലും കീഴും നോക്കാതെ ലക്ഷക്കണക്കിന് രൂപയാണ് പാസാക്കി കൊടുത്തത്.അങ്ങനെയാണ് സോയില്‍ ടെസ്റ്റിംഗ് നടത്തിയ സെന്റ് മേരീസ് സോയില്‍ ഇന്‍വസ്റ്റിഗേഷന് 71,350 രൂപ അനുവദിച്ചത്.കൂടാതെ അന്നത്തെ മീറ്റിംഗില്‍ മറ്റൊരു പ്ലാന്‍+പ്രോജക്ട് റിപ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ അഡ്വക്കേറ്റുമാരായ പിയൂസ് എ.കൊറ്റം,സൈബി ജോസ് കിടങ്ങൂര്‍,ഷിറാസ് അബ്ദുള്ള എം.എസ് അന്നിവരെ ചുമതലപ്പെടുത്തി.ഇതോടെ പ്ലാനുണ്ടാക്കാന്‍ കമ്മിറ്റികള്‍ മൂന്നായി!
നാളെ: അഡ്വക്കേറ്റ് കെ.എല്‍.വര്‍ഗീസിന്റെ വരവും പണത്തിന്റെ പോക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment