Tuesday, January 17, 2012
വരാപ്പുഴപെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞവരില്‍ കോണ്‍ഗ്രസ് വക്താവും
മദ്യത്തിന് മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന് അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ് ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട് പിറ്റേന്ന് വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..സുഹൃത്തുക്കളായ രണ്ട് കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന് നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചീരക്കും നനവ് കിട്ടില്ലേ "യെന്നാണ്,ഇതേക്കുറിച്ച് ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ് പ്രതികരിച്ചത്
ആതിരേ, വിശ്വസിക്കണം,വരാപ്പുഴ പീഡനക്കേസിലെ പെണ്‍കുട്ടിയില്‍ തന്റെ കാമമൊലിപ്പിച്ച് സുഖിച്ച ബീജസംഭരണികളുടെ കൂട്ടത്തില്‍ എഐസിസി വക്താവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിയുമുണ്ട്!
ഏറെ വിവാദമുണ്ടാക്കിയ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരാകാന്‍ കൊച്ചിയിലെത്തിയപ്പോഴാണ് സംഭവം.മറൈന്‍ ഡ്രൈവിലെ ടാജ് ഹോട്ടലിലെ സ്വീറ്റില്‍ വച്ചായിരുന്നു പീഡനം.സിംഗ്‌വിക്ക് പെണ്‍കുട്ടിയെ തരമാക്കി കൊടുത്തത്,കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും.( 2012 ജനുവരി 14-ാം തിയതിയിലെ'ന്യൂസ് റിപ്പോര്‍ട്ടറി 'ല്‍ ഞാനിത് റിപ്പോര്‍ട്ട് ചെയ്തിരുന്നു)
കൊച്ചിയിലെത്തിയ സിംഗ്‌വിയുടെ ഇടപാടുകള്‍ കുഴപ്പം കൂടാതെ നോക്കാനുള്ള ചുമതല കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഏല്‍പ്പിച്ചത് ഈ നഗരപിതാവിനെ ആയിരുന്നു.ചെന്നിത്തല കൊച്ചിയിലെത്തിയാല്‍ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതും വേണ്ടതെല്ലാം ഏര്‍പ്പാടാക്കി കൊടുക്കുന്നതും ഈ നഗരപിതാവ് തന്നെ.
ലോട്ടറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി എഐസിസി വക്താവ് ഹാജരാകുന്നതിനെ പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്‍ ശക്തമായി എതിര്‍ത്തിരുന്നു.ഇക്കാര്യം പക്ഷെ സിംഗ്‌വി അറിഞ്ഞിരുന്നില്ല.നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ വക്കീലിനെ എതിരേറ്റത്ത് സതീശന്റെ ഒപ്പമുള്ള യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമായിരുന്നു .
.അതില്‍ കുപിതനും ക്ഷുഭിതനുമായ അഖിലേന്ത്യനെ തണുപ്പിക്കാനും കൊച്ചിയിലെ രാത്രി അവിസ്മരണീയമാക്കാനും, ആതിരേ, നഗരപിതാവ് കണ്ട ഉപായം ശോഭാ ജോണിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുക എന്നതായിരുന്നു.അന്ന് ശോഭാ ജോണ്‍ പെണ്‍കുട്ടിയുമായി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടായിരുന്ന കാര്യം നഗരപിതാവിനറിയാമായിരുന്നു. ഒട്ടും വൈകിയില്ല നഗരപിതാവ്,ശോഭാ ജോണിന്റെ ഇടനിലക്കാരനും കേസിലെ 16-ാം പ്രതിയുമായ രാജേഷുമായി ബന്ധപ്പെട്ടു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള അയാളാണ് പെണ്‍കുട്ടിയെ മറൈന്‍ ഡ്രൈവിലുള്ള ഹോട്ടലിലെ അഖിലേന്ത്യന്റെ മുറിയിലെത്തിച്ചത്.
മദ്യത്തിന് മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന് അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ് ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട് പിറ്റേന്ന് വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..
സുഹൃത്തുക്കളായ രണ്ട് കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന് നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചീരക്കും നനവ് കിട്ടില്ലേ "യെന്നാണ്,ആതിരേ ഇതേക്കുറിച്ച് ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ് പ്രതികരിച്ചത്.
ഈ അഖിലേന്ത്യന്റെ പേര് പുറത്ത് വരാതിരിക്കാനും നഗരപിതാവിന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാനുമാണ് ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയെ പുകച്ചു പുറത്താക്കിയത്.
ബംഗലൂരുവില്‍ അറസ്റ്റിലായപ്പോഴും പിന്നീട് ആലുവയില്‍ ചോദ്യം ചെയ്തപ്പോഴും നഗരപിതാവിന്റേയും അഖിലേന്ത്യന്റേയും പേരുകള്‍ ശോഭാ ജോണ്‍ പോലീസിനോട് പറഞ്ഞിരുന്നു.ഈ പേരുകള്‍ കേട്ട് ലോക്കല്‍ പോലീസ് വിരണ്ടു പോയി. എന്നാല്‍ വരാപ്പുഴ പീഡനക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്ന നിര്‍ബന്ധം അട്ടലൂരിക്കുണ്ടായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ നഗരപിതാവിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ അട്ടല്ലൂരി നീക്കം ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് വിവരം ചോര്‍ന്നുകിട്ടിയ നഗരപിതാവ്,ജില്ലയിലെ ഉമ്മന്‍ ചാണ്ടിയുടെ എറ്റവും വിശ്വസ്തനായ ബെന്നി ബെഹ്നാന്റെ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ മൂന്നു ദിവസം ഒളിവില്‍ക്കഴിഞ്ഞ്, ബെഹ്നാനെക്കൊണ്ട് ചരട് വലിപ്പിച്ച് രക്ഷപെടുകയായിരുന്നു. ബെഹ്നാന്റെ നീക്കത്തിന്റെ ഫലമായാണ് അട്ടല്ലൂരിയെ ആലുവയില്‍ നിന്ന് പറപ്പിച്ചത്.
അതേ,ആതിരേ വരാപ്പുഴ പെണ്‍വാണിഭക്കേസും അട്ടിമറിക്കപ്പെട്ടു..
കുറിമാനം: വരാപ്പുഴ പീഡനക്കേസില്‍ കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന് പങ്കുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപെട്ടു നില്‍ക്കുകയാണെന്നുമാരോപിച്ച് പത്രസമ്മേളനം നടത്തിയ സഹോദരപുത്രനും മുന്‍ കൗണ്‍സിലറുമായ സജി മണക്കാടനും, ബിഎസ്പി എറണാകുളം ജില്ലാ സെക്രട്ടറി ഗിരീഷ് ബാബുവിനും എതിരെ ജമാല്‍ മണക്കാടന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ചു.തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ 10 ദിവസത്തിനകം പത്രസമ്മേളനം വിളിച്ച് പിന്‍വലിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് അഡ്വ.രാംകുമാര്‍ മുഖേനെ അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.50 ലക്ഷം രൂപയാണ് മാനനഷ്ടത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment