Friday, December 20, 2013
സുപ്രീം കോടതി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം
തരുണ്‍ തേജ്‌പാലും അശോക് കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ് ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ് ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്?സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ് സുപ്രീം കോടതി നിയമത്തിന് പുറം തിരിഞ്ഞ് നില്‍ക്കുന്നത്? ഇവിടെ സുപ്രീം കോടതിക്കെതിരായാണ് നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക് പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്?
ആതിരേ, തരുണ്‍ തേജ്‌പാലും അശോക് കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ് ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ് ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്?സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ് സുപ്രീം കോടതി നിയമത്തിന് പുറം തിരിഞ്ഞ് നില്‍ക്കുന്നത്? ഇവിടെ സുപ്രീം കോടതിക്കെതിരായാണ് നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക് പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്?
പീഡകനെതിരെ നടപടിയെടുക്കാന്‍ ഇരയുടെ വാക്കാലുള്ള തെളിവ് മതിയെന്ന് വിധിച്ച ന്യായാസനമാണ് ഈ തോന്ന്യാസം കാണിക്കുന്നതെന്നോര്‍ക്കണം.ഗാംഗുലിക്കെതിരെ വാക്കാലുള്ള തെളിവ് മാത്രമല്ല ഇരയായ യുവതി നല്‍കിയിട്ടുള്ളത്.രേഖാമൂലമുള്ള സത്യവാങ്‌മൂലം തന്നെ, ചീഫ് ജസ്റ്റിസ് നിയമിച്ച സമിതിക്ക് മുന്‍പാകെ യുവതി നല്‍കിയതാണ്.ആ സത്യവാങ്‌മൂലം പൂര്‍ണമായി മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്‌തു.തരുണ്‍ തേജ്‌പാലിനെതിരെ ഇരയായ യുവതി, അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വകുപ്പ് മേധാവിയോടാണ് പരാതി പറഞ്ഞത്.അതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനടപടി.സ്‌ത്രീയുടെ മാന്യതയും വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കാന്‍ ആശ്രയിച്ച നിയമവകുപ്പുകള്‍ എന്തു കൊണ്ടാണ് , ആതിരേ,ഗാംഗുലിക്ക് ബാധകമല്ലാത്തത്?.
സുപ്രീം കോടതിയുടെ നീചമായ ഇരട്ടത്താപ്പ് ! നിയമപരമായി പോലും ചോദ്യം ചെയ്യാനാകാത്ത അവസ്ഥ!!ഇവിടെ ദേശിയ മുഖ്യധാരാ മധ്യമങ്ങളുടെ ഇരട്ടത്താപ്പും ഒരു പോലെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.തേജ്‌പാലിനെതിരെ ഒന്നാം പേജില്‍ ലീഡ് സ്റ്റോറിയും എഡിറ്റോറിയലും എഡിറ്റ് പേജ് ആര്‍ട്ടിക്കിളുകളെല്ലാം പടച്ചിറക്കിയവര്‍ എന്തു കൊണ്ടാണ് ഗാംഗുലിയുടെ കാര്യത്തില്‍ ദുഷിച്ച മൗനം പുലര്‍ത്തുന്നത്?
ന്യായാധിപനെന്ന നിലയില്‍, ആതിരേ, പ്രശംസനീയമായ ട്രാക്ക് റെക്കോര്‍ഡ് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലിക്കുണ്ട്.2007 മാര്‍ച്ച് 2 ന് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ഗാംഗുലി പിന്നീട് 2008 മെയ് 19 ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സഥാനമേറ്റു. 2008 ഡിസംബര്‍ 17 ന് സുപ്രീം കോടതിയില്‍ ജഡ്‌ജിയായി നിയമിതനായി. 2012 ഫെബ്രുവരി 12 ന് സുപ്രീംകോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്‌ത ഗാംഗുലി പിന്നീട് പശ്ചിമ ബംഗാളിലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.
ഒട്ടേറെ വിപ്ലവകരമായ വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച ന്യായാധിപനാണ് എ കെ ഗാംഗുലി. കേന്ദ്രമന്ത്രി സഭയിലെ ടെലികോം മന്ത്രിയായിരുന്ന എ രാജയെ ജയിലില്‍ അടക്കുന്നിടംവരെ എത്തിച്ച ടൂജി സ്‌പെക്ട്രം കുംഭകോണക്കേസിലെ 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ 2008ലെ ചരിത്ര പ്രധാനമായ വിധിന്യായം പ്രഖ്യാപിച്ചത് എ കെ ഗാംഗുലിയും ജി എസ് സിംഗ്‌വിയും ചെര്‍ന്നുള്ള സുപ്രീം കോടതി ബഞ്ചായിരുന്നു. മറ്റൊരു വിധിന്യായത്തില്‍ ഗാംഗുലി പ്രഖ്യാപിച്ചത് 1975 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സുപ്രീം കോടതി ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചു എന്നാണ്. അടിയന്തരാവസ്ഥാ കാലത്ത് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭുരിപക്ഷ തീരുമാനം പിഴച്ചതായിരുന്നു എന്നാണ് എ കെ ഗാംഗുലിയും അഫ്‌താബ് അലവും ചേര്‍ന്നുള്ള ബഞ്ച് പ്രഖ്യാപിച്ചത്. ഒരു പ്രതിക്ക് മാപ്പ് നല്‍കാനുള്ള പ്രസിഡന്റിന്റെ അധികാരം ജുഡീഷ്യല്‍ പരിധിയിലേക്ക് കടന്നു കയറുകയും പ്രതിയുടെ കുറ്റം സംബന്ധിച്ച് ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നത് ശരിയല്ല എന്നായിരുന്നു ഗാംഗുലിയുടെ മറ്റൊരു വിധി. 2010 ഡിസംബര്‍ 10 പ്രഖ്യാപിച്ച മറ്റൊരു വിധിയില്‍ മഹാരാഷ്ടാ സര്‍ക്കാരിനുമേല്‍ , സുപ്രീം കോടതി വിധിന്യായത്തിന്റെ ഭാഗമായി ഗാംഗുലി 10 ലക്ഷം രൂപയുടെ പിഴ ചുമത്തി. ദിലീപ് കുമാര്‍ സാനന്ദ എന്ന എം എല്‍ എക്കെതിരെ എഫ് ഐ ആര്‍ രജിസ്‌ട്രര്‍ ചെയ്യാതിരിക്കാന്‍ മഹാരാഷ്ട്രയുടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്‌മുഖ് ശ്രമിച്ചു എന്ന കേസിലായിരുന്നു ഈ വിധി. പിഴയായ 10 ലക്ഷം രൂപ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി ചിലവഴിക്കണം എന്ന് വിധിന്യായം വ്യക്തമാക്കി. 2011 ജൂലൈ 6 ന് പ്രഖ്യാപിച്ച മറ്റൊരു വിധിന്യായത്തില്‍ കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത 156 ഹെക്ടര്‍ ഭുമി അവര്‍ക്ക് തന്നെ തിരിച്ച് നല്‍കണമെന്ന് എ കെ ഗാംഗുലിയും ജി എസ് സിംഗ് വീയും പ്രഖ്യാപിച്ചു.ഇതെല്ലാം ,ആതിരേ, ഒരു യുവതിയെ പീഡിപ്പിക്കാനുള്ള ലൈസന്‍സ് ആണോ? .
തരുണ്‍ തേജ്‌പാലിനുമുണ്ടായിരുന്നല്ലോ,മാധ്യമ രംഗത്ത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയത്ത മികവും മഹത്വവും.പക്ഷെ ചെയ്‌തത് സ്‌ത്രീപീഡനമായത് കൊണ്ട് ഈ മികവും മഹത്വവുമൊന്നും പരിചയായില്ലെങ്കില്‍ എന്തു കൊണ്ടാണ് അതെ നീതിവാദം,ന്യായദര്‍ശനം ഗാംഗുലിക്ക് ബാധകമാകാത്തത്?
2012 ഡിസംബര്‍ 24 ന് മധ്യ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷ ഹോട്ടലിലുണ്ടായിരുന്ന എ.കെ.ഗാംഗുലി തികഞ്ഞ വിടനും മദ്യപനുമായിരുന്നു.?തന്റെ കൊച്ചുമകളുടെ മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിനിയോട് പെരുമാറിയ രീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സീമയറ്റ വിഷ്യലമ്പടത്തം ചുരമാന്തിയ ലൈംഗീകവ്യാഘ്രമായിരുന്നു അന്ന് ജസ്റ്റിസ് ഗാംഗുലി. ഒരു കുപ്പി വൈന്‍ കുടിച്ച് തീര്‍ത്ത ശേഷം ഒരു കുപ്പി റം കൂടി പുറത്തെടുത്ത് അതില്‍ നിന്നും കുടിച്ച് മദോന്മത്തനാവുകയായിരുന്നു . ഒരു യുവതിയെ ലൈംഗികമായി കടിച്ചു കുടയാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നില്ലെ ഇതെല്ലാം? ഇതയൊന്നും തയ്യാറെടുപ്പ് ഡല്‍ഹിയിലെ ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവരോ ട്രെയിനില്‍ സൗമ്യയെ കീഴടക്കിയ ഗോവിന്ദച്ചാമിയോ എടുത്തിരുന്നില്ലല്ലോ, ആതിരേ.ആ കിരാതന്മാര്‍ക്ക് വധശിക്ഷ വിധിച്ച അതേ നീതിബോധമാണ് ഗാംഗുലിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്!
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കൈക്കൊണ്ട?വിപ്ലവകരമായ നിലപാടുകളെയാണ് ഗാംഗുലിക്ക് മുന്നില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം അടിയറവയ്‌ക്കുന്നത്.
ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കിയതു മുതല്‍ കേരളത്തില്‍ സൗമ്യ എന്ന ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന തള്ളിയിട്ട് പീഡിപ്പിച്ച് കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്ഥീരീകരിച്ച കേരള ഹൈക്കോടിതിയുടെ വിധിന്യായത്തില്‍ വരെ നീതിപീഠത്തിന്റെ ഇക്കാര്യത്തിലുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും പ്രകടമാണ്. എന്നാല്‍ ഈ ആര്‍ജ്ജവവും ഇച്ഛാശക്തിയും എന്തുകൊണ്ട് എ കെ ഗാംഗുലിയുടെ കാര്യത്തില്‍ നടപ്പിലാകുന്നില്ല?
ഇത്രയൊക്കെയായിട്ടും ഇരയുടെ സത്യവാങ്‌മൂലം പുറത്ത് വന്നിട്ടും ഉളുപ്പൊട്ടുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഗാംഗുലിയെ?അനുവദിക്കുന്നത് വഴി ഇന്ത്യിലെ 130 കോടി ജനങ്ങളെയാണ്?സുപ്രീം കോടതി അധിക്ഷേപിക്കുന്നത്.ഇത് പൗരന്മാരുടെ ക്ഷമ പരിശോധിക്കലാണ്.ഈ നില തുടര്‍ന്നാല്‍ പി.സദാശിവം അടക്കമുള്ള ന്യായാധിപ പ്രമാണിമാരെ തൂത്തെറിയുന്ന കുറ്റിച്ചൂലുകള്‍ ഉയരും. ഗാംഗുലിയെ പോലെ മറ്റൊരു കാമക്കോമരത്തിനും കൂട്ടു നില്‍ക്കുകയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവവും ജസ്റ്റിസുമാരും.ഗാംഗുലിക്കൊപ്പം വിരമിച്ച ഈ വ്യക്തിക്കെതിരെ മറ്റൊരു നിയമ വിദ്യാര്‍ത്തിനിയാണ് പീഡന കുറ്റം ആരോപിച്ചത്.ആരോപണം പരാതിയായി ചീഫ് ജസിസിന് ലഭിച്ചിട്ടും നടപടിയുണ്ടായിലെന്ന് മാത്രമല്ല് വിരമിച്ച് ജസ്റ്റിസ്മാര്‍ക്കെതിരായ ലൈംഗീക പീഡനക്കേസ് പരിഗണിക്കുകപോലും വേണ്ടെന്നാണ് ഫുള്‍ കോറ്ട്ട് തീരുമാനം.ആതിരേ, സുപ്രീം കോടതി ഇടിച്ച് നിരത്തി അവിടെ ചൊറുതണം നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
Subscribe to:
Post Comments (Atom)
No comments:
Post a Comment