Monday, March 5, 2012
റെയില്‍വേയുടെ മദ്യപാന പരിശോധന: പ്രാകൃതം; ഉടന്‍ നിര്‍ത്തലാക്കണം
കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത് അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ് രാജസ്ഥാനില്‍ പാലസ് ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ് എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക് മദ്യം വിളമ്പുന്നുണ്ട്. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക് ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച് ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന് ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്. മൂന്ന് ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത് തന്നെയാണ് ഈ ആഭാസ നടപടിയ്ക്ക് പ്രേരകം.മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത് അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട് കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്?
ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവരെല്ലാം മദ്യപിച്ചിരുന്നു എന്ന് ഒറ്റക്കാരണത്താല്‍ മദ്യപിച്ച ഒരാളെപ്പോലും ട്രെയിനില്‍ യാത്രചെയ്യാനോ പ്ലാറ്റ്ഫോമില്‍ നില്‍ക്കാനോ സമ്മതിക്കില്ല എന്ന റെയില്‍വേയുടെ തീരുമാനം, ആതിരേ പ്രാകൃതവും വൈര്യനിര്യാതന ബുദ്ധികലര്‍ന്നതും യാത്രക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണ്. പുരുഷയാത്രക്കാരെ മാത്രം തെരഞ്ഞുപിടിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനപരമായ നടപടിയുമാണ്. അതുകൊണ്ട് ഈ കലാപരിപാടി ഉടന്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ലെങ്കില്‍, അതിനായി റെയില്‍വേ അധികൃതരില്‍ സമ്മര്‍ദ്ദംചെലുത്താന്‍ സംസ്ഥാന ഭരണകൂടം മടിക്കുകയാണെങ്കില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടുള്ള പ്രക്ഷോഭത്തിന് പൗരസമൂഹം തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം; ആഹ്വാനം.
ശരിയാണ്, സൗമ്യയുടെ ദുരന്തമടക്കമുള്ള സ്ത്രീ പീഡനങ്ങള്‍ക്ക് മദ്യം ഉത്തേജനമായും ഉത്തോലകമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നുവെച്ച് പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരേയും ട്രെയിനില്‍ യാത്ര ചെയ്യുന്നവരേയും ബ്രത് അനലൈസറില്‍ ഊതിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് കാടത്തംനിറഞ്ഞ താന്തോന്നിത്തം തന്നെയാണ്,ആതിരേ.
യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതല്ല റെയില്‍വേവകുപ്പിനെ ഇത്തരത്തിലൊരു നീചനടപടിയ്ക്ക് പ്രേരിപ്പിച്ചത്. മൂന്ന് ടി ടി ഇമാര്‍ പകല്‍സമയത്ത് ട്രെയിനില്‍ യാത്രചെയ്ത മാന്യകളും വിവാഹിതരുമായ ജയഗീതയോടും ഹേമലതയോടും കാണിച്ച പോകൃത്തരത്തെ ചോദ്യം ചെയ്തതും അതിന്റെ പേരില്‍ ടി ടി ഇമാരായ രമേഷ്കുമാറും പ്രവീണും ജാഫറും അറസ്റ്റ്ചെയ്യപ്പെടുകയും അവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായതിന്റെ പ്രതികാരവും തിരിച്ചടിയുമാണ് ഈപരിശോധന.
തങ്ങളുടെ ജീവനക്കാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് കൗശലപൂര്‍വ്വം മറച്ചുവെച്ച് മാന്യമായി യാത്രചെയ്യുന്ന, മാന്യമായി യാത്രയയ്ക്കാന്‍ പ്ലാറ്റ്ഫോമിലെത്തുന്ന മലയാളികളെ കൂട്ടത്തോടെ അപമാനിക്കാനാണ് റെയില്‍വേയുടെ ഈ ശ്രമം. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കിരാതമായ ഈ നീതിബോധം റെയില്‍വേ നടപ്പിലാക്കുന്നില്ല എന്നതുതന്നെയാണ്, ആതിരേ അതിന്റെ തെളിവ്.
ശരിയാണ്, മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ നിയമം പാസാക്കിയിട്ടുണ്ട്. നിയമത്തിന്റെ 145-ാം സെക്ഷനിലാണ് മദ്യപിച്ചുള്ള യാത്രയെക്കുറിച്ച് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമായി എടുത്തുപറയുന്നത്. (1) മദ്യപിച്ച് മദോന്മത്തമായ അവസ്ഥ (ഇന്‍ഡോക്സിക്കേഷന്‍) (2) ട്രെയിനില്‍ ശല്യമുണ്ടാക്കുക, അപമര്യാദയായി പെരുമാറുക, അശ്ലീലം പറയുക. (3) മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് മോശമാക്കുക.
ഇതില്‍ ഏതെങ്കിലും കുറ്റംചെയ്താല്‍ ആറുമാസംവരെ തടവ് ലഭിക്കാം അല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാം.
സെക്ഷന്‍ 172-ല്‍ റെയില്‍വേ ജീവനക്കാര്‍ മദ്യപിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. മദ്യപിച്ച അവസ്ഥയില്‍ ഒരു ജീവനക്കാരനെ കണ്ടെത്തിയാല്‍ 500 രൂപ പിഴ ഈടാക്കാന്‍ മാത്രമാണ് ചട്ടമുള്ളത്. ശ്രദ്ധിക്കണം ഒരേകുറ്റം ചെയ്യുന്ന യാത്രക്കാരനും റെയില്‍വേ ജീവനക്കാരനും രണ്ട് ശിക്ഷകളാണ് റെയില്‍വേ നിയമത്തിലുള്ളത്. കടുത്ത വിവേചനപരമായ ഈ നടപടിയ്ക്കെതിരെയും, ആതിരേ പൗരസമൂഹം പ്രക്ഷോഭവും നിയമ നടപടികളും ആരംഭിക്കേണ്ടതുണ്ട്.
യാത്രക്കാര്‍ക്കെതിരെ ചുമത്താവുന്ന ഇന്‍റ്റോക്സിക്കേഷന്‍ എന്ന അവസ്ഥയുടെ പേരിലാണ് ട്രെയിനിലെന്നല്ല പ്ലാറ്റ്ഫോമില്‍പോലും കയറാന്‍പാടില്ല എന്ന് റെയില്‍വേ ഇപ്പോള്‍ ദുശാഠ്യം പിടിക്കുന്നത്. മദ്യപിച്ച അവസ്ഥയുടെ അളവറിയാനാണ് ബ്രത് അനലൈസര്‍ പരിശോധന എന്ന് ആഭാസം കേരളത്തില്‍ മദ്യപാനം നിരോധിച്ചിട്ടില്ല. സര്‍ക്കാരിനാണ് മദ്യവില്‍പനയുടെ കുത്തക. അത്തരം ഒരു സംസ്ഥാനത്ത് ,റെയില്‍വേ ,ഇതുപോലെ പ്രാകൃതമായി നിയമം കര്‍ശനമാക്കുമ്പോള്‍ അത് യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമായേത്തീരൂ. അതല്ല ഇവിടെ സംഭവിക്കുന്നത്. യാത്രക്കാരെ കൂടുതല്‍ കുറ്റവാളികളാക്കുന്നതാണല്ലോ റെയില്‍വേയുടെ നിയമംപോലും.
നോക്കൂ ആതിരേ,മദ്യപിച്ചിട്ടുണ്ടോയെന്ന് സ്ത്രീകളില്‍ പരിശോധന നടത്തുന്നില്ല. കേരളത്തിലും മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും ട്രെയിന്‍യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളാരും മദ്യപിക്കില്ലയെന്ന മുന്‍വിധിക്ക് റെയില്‍വേ ആശ്രയിക്കുന്ന യുക്തി എന്താണ്?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളോട് വിവേചനം കാണിക്കുന്നു എന്നാരോപിക്കുന്ന വനിതാ സംഘടനകള്‍ക്കും സ്ത്രീ സ്വാതന്ത്ര്യപ്രവര്‍ത്തകര്‍ക്കും ഇതേക്കുറിച്ച് എന്തുപറയാനുണ്ട്? മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത് അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട് കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്?
കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത് അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ് രാജസ്ഥാനില്‍ പാലസ് ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ് എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക് മദ്യം വിളമ്പുന്നുണ്ട്. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക് ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച് ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന് ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്. മൂന്ന് ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത് തന്നെയാണ് ആതിരേ ഈ ആഭാസ നടപടിയ്ക്ക് പ്രേരകം.
ഓര്‍ക്കണം സൗമ്യ കിരാതമായി കൊല്ലപ്പെട്ടപ്പോള്‍ മദ്യപിച്ച് യാത്രചെയ്യുന്നതിന്റേയും ആക്രമണങ്ങള്‍ നടത്തുന്നതിന്റേയും ഉത്തരവാദിത്തം ഇന്ത്യന്‍ റെയില്‍വേയ്ക്കല്ല എന്ന് വീമ്പിളക്കിയവരാണ് ഇപ്പോള്‍ ബ്രത് അനലൈസറുമായി പരക്കംപായുന്നത്. ഇവിടെ മറ്റൊരുകാര്യംകൂടി ശ്രദ്ധിക്കണം. ഒരു യാത്രക്കാരന്റെ വായില്‍തിരുകിയ മദ്യമാപിനി തുടയ്ക്കുകപോലും ചെയ്യാതെയാണ് അടുത്ത യാത്രക്കാരന്റെ വായിലേയ്ക്ക് തിരുകികയറ്റുന്നത്. ഇതുമൂലം മാരകമായ പലരോഗങ്ങളും പടരാനുള്ള സാദ്ധ്യത റെയില്‍വേ മനപൂര്‍വ്വം അവഗണിക്കുകയാണ്. മലയാളികളെ തേജോവധം ചെയ്യാനും മാരകരോഗത്തിന് അടിമകളാക്കാനുമുള്ള ലിംഗവിവേചനം നിറഞ്ഞ ഈ ആഭാസ നടപടിയില്‍നിന്ന് റെയില്‍വേ പിന്‍മാറിയേതീരൂ. സ്വന്തം ജീവനക്കാരെ ആദ്യം നിലയ്ക്കനിര്‍ത്തണം. എന്നിട്ടുമതി യാത്രക്കാരെ നിയന്ത്രിക്കാന്‍. അതു കൊണ്ട് റെയില്‍വേയുടെ ഈ പ്രാകൃത നടപടിയ്ക്കെതിരെ, ആതിരേ പൗരസമൂഹം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയേതീരൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment