
ആതിരേ,
യുദ്ധം നിഷിദ്ധമായ,
വിശുദ്ധ മുഹറത്തിലെ
10-ാം ദിനമിന്ന്.
ഫറവോയുടെ അടിമത്വത്തില്‍ നിന്ന്
മോശ (മൂസാ നബി) തന്റെ ജനത്തെ മോചിപ്പിച്ച
വിജയദിവസം
ഇന്നു തന്നെയാണ്
ഡിസംബര്‍ ആറും.
ഭാരത്തത്തിന്റെ മതനിരപേക്ഷതയുടേ
സഹസ്രാബ്ദപാരമ്പര്യശോഭയാര്ന്ന താഴികക്കുടങ്ങള്‍
സംഘപരിവാര്‍ ക്രൗര്യങ്ങള്‍
തരിപ്പണമാക്കിയതിന്റെ
19-ാം
ശ്യാമവാര്ഷീക ദിനം.
ആതിരേ,
മസ്ജിദ് തകര്‍ത്തതില്‍
ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെയുള്ള ഉന്നതരുടെ
കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന
ലിബര്‍ഹാന്‍ കമീഷന് റിപ്പോര്‍ട്ട് ലഭിച്ച്
രണ്ടു വര്‍ഷം പിന്നിടുമ്പോഴും
കുറ്റവാളികള്‍
നെഞ്ചുവിരിച്ചു വിലസുന്നു;
വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച്
ന്യൂനപക്ഷമനസ്സുകളില്‍
നൃശംസതയുടെ
വിഷവിത്തുകള്വിതയ്ക്കുന്നു
ഇതോ, മേരീ ഭാരത് മഹാന്..?
" ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!.."
.........
"ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!.."
........
പിണങ്ങള് വഴിമുടക്കി കിടന്ന
ശാപഗ്രസ്ത രാപകലുകള്‍..
നിണച്ചാലൊഴുകി
നിറഞ്ഞ
ഭയാക്രാന്ത
പരിണതികള്‍...
............
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
..............
അതുകൊണ്ട്
ആതിരേ
എല്ലാമെല്ലാം മറന്ന്
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൗമ്യരായെതിരേല്‍ക്കാം
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്ക്കാം
1 comment:
nannayittundu............. PLS VISIT MY BLOG AND SUPPORT ASERIOUS ISSUE.................
Post a Comment