Wednesday, November 7, 2012

ശര്‍മയെ 'രക്ഷിക്കാന്‍ ' ഐഎസ്‌ഐ

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി ശസ്ത്രക്രിയാസൂക്ഷ്മതയോടെ നടത്തിയെടുക്കാന്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അഞ്ചാംപത്തികള്‍ കള്ളത്തരങ്ങള്‍ മെനയുന്നതിന്‌ സമാന്തരമായി ഒരു വേള അതിലും ഭാവനാസമ്പന്നമായി മലയാള മാധ്യമങ്ങളും വാര്‍ത്തകള്‍ ചമച്ചു.ബാലരമയിലെ വിക്രം ചിത്രകഥയുടെ ചുവടുപിടിച്ചായിരുന്നു പല നിര്‍ണായക സാങ്കേതിക ഘടകങ്ങള്‍ ചാരക്കഥയില്‍ ഇവര്‍ വിളക്കിച്ചേര്‍ത്തത്‌.വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്ന അസംബന്ധങ്ങളായിരുന്നു ഇങ്ങനെ പടച്ചുണ്ടാക്കിയത്‌.അങ്ങനെയാണ്‌ കേവലം ഒരു ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജരായിരുന്ന എസ്‌.കെ.ശര്‍മ്മ പ്രതിരോധശാസ്ത്രജ്ഞനായത്‌.ഇന്ത്യയുടെ മിസെയില്‍ സാങ്കേതിക വിദ്യ ശത്രുരാജ്യത്തിന്‌ ഒറ്റിക്കൊടുത്തു എന്നെഴുതൈയാല്‍ പഞ്ച്‌ പോരെന്ന്‌ തോന്നിയിട്ടാവണം കഥയിലേയ്ക്ക്‌ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയേയും വലിച്ചിഴച്ച്‌ കൊണ്ടുവന്നത്‌
ആതിരേ,ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി ശസ്ത്രക്രിയാസൂക്ഷ്മതയോടെ നടത്തിയെടുക്കാന്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അഞ്ചാംപത്തികള്‍ കള്ളത്തരങ്ങള്‍ മെനയുന്നതിന്‌ സമാന്തരമായി ഒരു വേള അതിലും ഭാവനാസമ്പന്നമായി മലയാള മാധ്യമങ്ങളും വാര്‍ത്തകള്‍ ചമച്ചു.ബാലരമയിലെ വിക്രം ചിത്രകഥയുടെ ചുവടുപിടിച്ചായിരുന്നു പല നിര്‍ണായക സാങ്കേതിക ഘടകങ്ങള്‍ ചാരക്കഥയില്‍ ഇവര്‍ വിളക്കിച്ചേര്‍ത്തത്‌. വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്ന അസംബന്ധങ്ങളായിരുന്നു ഇങ്ങനെ പടച്ചുണ്ടാക്കിയത്‌.അങ്ങനെയാണ്‌ കേവലം ഒരു ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജരായിരുന്ന എസ്‌.കെ.ശര്‍മ്മ പ്രതിരോധശാസ്ത്രജ്ഞനായത്‌.ഇന്ത്യയുടെ മിസെയില്‍ സാങ്കേതിക വിദ്യ ശത്രുരാജ്യത്തിന്‌ ഒറ്റിക്കൊടുത്തു എന്നെഴുതൈയാല്‍ പഞ്ച്‌ പോരെന്ന്‌ തോന്നിയിട്ടാവണം കഥയിലേയ്ക്ക്‌ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയേയും വലിച്ചിഴച്ച്‌ കൊണ്ടുവന്നത്‌.ഐഎസ്‌ഐയ്ക്ക്‌ പങ്കുണ്ടെന്ന്‌ എഴുതിയാല്‍ പോര ശര്‍മ്മയെ രക്ഷിക്കാന്‍ ഐഎസ്‌ഐ വായൂമാര്‍ഗം എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തെങ്കില്‍ മാത്രമെ അന്വേശണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവ്‌ തെളിയിക്കാനാകൂ എന്നും ചിലര്‍ക്ക്‌ തോന്നി. വന്യവും ഭ്രാന്തവുമായ ആ ഭാവനയില്‍ നിന്നാണ്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശര്‍മ്മയെ ആകാശമാര്‍ഗം രക്ഷപെടുത്താന്‍ ഐഎസ്‌ഐയുടെ ഹെലികോപ്ടറുകളെത്തുന്നു എന്ന വാര്‍ത്ത്‌ പിറന്നത്‌. വായൂമാര്‍ഗം,ഹെലികോപ്റ്ററിലെത്തുന്ന ഐഎസ്‌ഐ കമാന്‍ഡോകള്‍ ,ചാരക്കേസിലെ ആറാം പ്രതിയായ എസ്‌.കെ.ശര്‍മ്മയെ പാര്‍പ്പിച്ചിരുന്ന ' അഞ്ചാം നമ്പര്‍ സെല്ല്‌ തകര്‍ത്ത്‌ അയാളെ രക്ഷപെടുത്താനൊരുങ്ങുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്‌ വിവരം ലഭിച്ചതിന്റെ ' അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തയുടെ രചന. പിന്നെ ഒരു പുകിലായിരുന്നു ****** ജനുവരി 14,1995 വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സായുധസാനാംഗങ്ങളെക്കൊണ്ട്‌ നിറഞ്ഞു.നിര്‍ണായക പോയിന്റുകളില്‍ ഷാര്‍പ്പ്‌ ഷൂട്ടര്‍മാര്‍ നിലയുറപ്പിച്ചു.ജയിലിനുള്ളില്‍ റൂട്ട്‌ മാര്‍ച്ച്‌ വരെ നടത്തി.എങ്ങും ജാഗ്രത;കനത്ത്‌ നിശബ്ദത;ഉദ്വേഗം.മേഘവിതാനങ്ങളെ ഭേദിച്ച്‌ വിണ്ണില്‍ നിന്ന്‌ മണ്ണിലിറങ്ങാനൊരുങ്ങുന്ന പാകിസ്ഥാന്റെ ഹെലികോപ്ടര്‍ വെടിവച്ചിട്ട്‌ രാഷ്ട്രപതിയില്‍ നിന്ന്‌ പരമവിശിഷ്ഠ സേവാ മെഡല്‍ നിമിഷം സ്വപ്നം കണ്ട്‌ കാക്കിയണിഞ്ഞ വിഢിക്കൂട്ടം വിയ്യൂര്‍ ജയിലില്‍ ജാഗരൂകരായി. ആറാം നമ്പര്‍ സെല്ലിലിരുന്ന്‌ ഇതെല്ലാം നമ്പിനാരായണന്‍ കാണുന്നുണ്ടായിരുന്നു.എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നില്ല.അപ്പോഴാണ്‌, അതു വഴി ജയില്‍ സൂപ്രണ്ട്‌ വന്നത്‌.അദ്ദേഹത്തോട്‌ കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.പിന്നീട്‌ പരിശോധനയ്ക്കു ചെന്നപ്പോള്‍ ഡോക്ടറാണ്‌ സംഭവം വിവരിച്ചത്‌.ഐബിയെ ഉദ്ധരിച്ച്‌ ഒരു പ്രാദേശിക പത്രമാണ്‌ ഐഎസ്‌ഐ കഥ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ചാരക്കഥ പുറത്ത്‌ വന്നതോടെ കേരളത്തെ പത്രപ്രവര്‍ത്തികരില്‍ നല്ലൊരു ഭാഗം 'ഡിറ്റക്ടീവുകളായി ' പരിണമിച്ചതായി അപ്പോള്‍ നമ്പിനാരായണന്‌ തോന്നി. ഈ കോലാഹലങ്ങള്‍ ശ്രദ്ധിച്ച്‌ ശര്‍മ്മ തന്റെ അഞ്ചാം നമ്പര്‍ സെല്ലില്‍ ഇരിപ്പുണ്ടായിരുന്നു.എന്താണ്‌ സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷ ശര്‍മ്മയ്ക്കുമുണ്ടായിരുന്നു.പരിശോധനകഴിഞ്ഞ്‌ അടുത്ത സെല്ലിലേയ്ക്കു പോകുന്ന നമ്പിനാരായണനില്‍ നിന്നാണ്‌ ശര്‍മ്മയതറിഞ്ഞത്‌- തന്നെ വായൂമാര്‍ഗം രക്ഷപെടുത്താന്‍ ഐഎസ്‌ഐ വരുന്നു " ഐഎസ്‌ഐയോ? അതെന്താണ്‌?" ശര്‍മ്മയുടെ ചോദ്യം കേട്ട്‌ നമ്പിനാരായണനൊന്നു പകച്ചു.ഒരു ശുദ്ധാത്മാവിനെയാണല്ലോ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ഉന്നതന്മാര്‍ ചാരനായി കണ്ടെത്തിയതെന്നോര്‍ത്തപ്പോല്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കയ്പു നിറഞ്ഞു. ******** ജയിലിലെ ജാഗ്രതയിലോ,നമ്പിനാരായണന്‍ പറഞ്ഞ ഐഎസ്‌ഐയുടെ ഹെലിക്കോപ്ടറിലോ ആയിരുന്നില്ല ശര്‍മ്മയുടെ മനസ്‌.ആരാണ്‌ തന്നെ കുടുക്കിയത്‌? എന്തിനാണ്‌ തന്നെ ചാരനാക്കിയത്‌?മുജ്ജന്മ പാപത്തിന്റെ ഏത്‌ ദശാസന്ധിയുടെ ശാപബാക്കിയാണ്‌ തനിപ്പോള്‍ അനുഭവിക്കുന്നത്‌...? ശര്‍മ്മയുടെ ഓര്‍മ്മകളിലും കയ്പ്പുനീര്‍ പടര്‍ന്നു ഒരാഴ്ച മുന്‍പ്‌ നടന്ന കൂടിക്കാഴ്ച്ചയുടെ സ്തോഭവും സാന്ത്വനവും അയാളുടെ ഓര്‍മ്മകളില്‍ പെരുമഴക്കാലമായി. സിബിഐ കോടതി. ജഡ്ജിയുടെ മനസ്സ്‌ വായിക്കാനാവാതെ ചാരക്കഥയിലെ നയികാനായകന്മാര്‍ പ്രതിക്കൂട്ടില്‍.ജയില്‍ വാസവും മര്‍ദ്ദനവും നാണക്കേടുമെല്ലാം ആത്മവിശ്വാസം തകര്‍ത്തിരുന്നെങ്കിലും പ്രതീക്ഷയുടെ നേരിയ വെളിച്ചം എല്ലാവരുടേയും കണ്ണുകളിലുണ്ടായിരുന്നു.ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചത്‌ കൊണ്ട്‌ ഇവിടേയും കാര്യങ്ങള്‍ അനുകൂലമായിരിക്കുമെന്നാണ്‌ അഭിഭാഷകര്‍ പറഞ്ഞിരിക്കുന്നത്‌.ആ വാക്കുകളുടെ ഇത്തിരി ശാന്തിയിലായിരുന്നു ഫൗസിയയും മറിയം റഷീദയും നമ്പിനാരായണനും ശശികുമാരനും ചന്ദ്രശേഖറും ശര്‍മ്മയും. ജാമ്യം കിട്ടുമെന്നുറപ്പാക്കി ശര്‍മ്മയുടെ ഭാര്യ കിരണും മകളും കിരണിന്റെ പിതാവും ബാംഗ്ലൂരില്‍ നിന്ന്‌ എത്തിയിരുന്നു. പ്രതിക്കൂട്ടില്‍ നിന്നു കൊണ്ട്‌ ശര്‍മ്മ ഭാര്യയെ നോക്കി.കണ്ണീരുറഞ്ഞ സ്ത്രീരൂപം.മിഴിനീരില്‍ കുതിര്‍ന്ന ഒരു മന്ദഹാസം ശര്‍മ്മ പ്രിയതമയ്ക്കായി കരുതിയിരുന്നു.ഒരു കൈകൊണ്ട്‌ കണ്ണുതുടച്ച്‌ മറുകൈവീശി പ്രിയ നൊമ്പരപ്പൂവായ്‌; സുസ്മിതയായി. ജഡ്ജി എത്തി.കോടതിയില്‍ നിശബ്ധത ഘനീഭൂതമായി.ബഞ്ച്‌ കളാര്‍ക്ക്‌ കേസ്‌ വിളിച്ചു. പ്രോസിക്ക്യൂഷന്റേയും പ്രതിഭാഗത്തെയും അഭിഭാഷകരുടെ അടക്കിപ്പിടിച്ച അഭിപ്രായങ്ങള്‍. അധികം ആലോചിക്കാനില്ലായിരുന്നു ,ജഡ്ജിക്ക്‌ ജാമ്യം നിഷേധിച്ചിരിക്കുന്നു-വിധി വന്നു തലകുമ്പിട്ട്‌ ജയില്‍ സെല്ലുകളിലേയ്ക്കുള്ള പതിവ്‌ മടക്കം. ****** ആ സായാഹ്നത്തില്‍ ശര്‍മ്മയ്ക്ക്‌ മുന്ന്‌ അതിഥികളുണ്ടായിരുന്നു.പ്രിയയും മകളും പ്രിയയുടെ അച്ഛനും. ജയില്‍ ഉദ്യോഗസ്ഥന്റെ കത്തുന്ന കണ്ണുകള്‍ക്ക്‌ തൊട്ടുമുന്നില്‍ ,ഇരുമ്പഴികള്‍ക്ക്‌ അപ്പുറവും ഇപ്പുറവുമായി വീര്‍പ്പുമുട്ടലില്‍,കണ്ണീരിലുറഞ്ഞ്‌ അവര്‍ നിന്നു. വാക്കുകള്‍ക്ക്‌ അര്‍ത്ഥവും ഉച്ചാരണവും നഷ്ടമായ നിമിഷങ്ങള്‍. അമ്മയുടെ ഒക്കത്തിരുന്ന്‌ മകള്‍ അപരിചിതത്വത്തോടെ തന്നെ നോക്കുന്നത്‌ കണ്ട്‌ ശര്‍മ്മ നടുങ്ങി.മകള്‍ക്കു പോലും തന്നെ അന്യനാക്കിയ വിധിയുടെ ചുറ്റിക്കളികളില്‍ അയാളുടെ മനമിടറി പ്രിയ ഒരു പായ്ക്കറ്റ്‌ ശര്‍മ്മയ്ക്ക്‌ നേരേ നീട്ടി നോട്ടം കൊണ്ട്‌ എന്താണിതെന്ന്‌ ചോദിക്കാനെ ശര്‍മ്മയ്ക്ക്‌ കഴിഞ്ഞുള്ളൂ "ചോക്ലേറ്റ്‌.അറിയലോ മോള്‍ക്ക്‌ കളിപ്പാട്ടങ്ങളെക്കാളിഷ്ടം ചോക്ലേറ്റുകളായിരുന്നല്ലോ.എന്നാലിപ്പോള്‍ അവള്‍ക്ക്‌ ചോക്ലേറ്റുകള്‍ വേണ്ട.അച്ഛന്‍ ചോക്ലേറ്റ്‌ നല്‍കിയാലല്ലേ അവള്‍ വാങ്ങാറുള്ളൂ.."കുതിച്ചെത്തിയ കരച്ചില്‍ കടിച്ചമര്‍ത്തി അടക്കിയ ഗദ്ഗദത്തില്‍ പ്രിയ ചിതറിപ്പോയി. കുഞ്ഞുമിഴികളില്‍ നിറയെ പകപ്പോടെ തന്നെ നോക്കുന്ന മകളെ കുത്തിയൊലിച്ചിറങ്ങുന്ന കണ്ണീരിനിടയിലൂടെ ശര്‍മ്മ കണ്ടു. പിടയ്ക്ക്കുന്ന മനസ്സോടെ കൈനിറയെ ചോക്ലേറ്റെടുത്ത്‌ ശര്‍മ്മ മകള്‍ക്കു നേരെ നീട്ടി.മടിച്ചു മടിച്ചവള്‍ കുഞ്ഞു കൈകളില്‍ ചോക്ലേറ്റ്‌ വാങ്ങി.കൈയിലെ മധുരത്തിലും അഴികള്‍ക്കപ്പുറം നില്‍ക്കുന്ന അപരിചിതനിലും അവള്‍ മാറിമാറി നോക്കി. കുഞ്ഞു കണ്ണുകളില്‍,മുഖത്ത്‌ നേര്‍ത്തൊരു മന്ദഹാസമുദിച്ചു. സന്ദര്‍ശനസമയം തീര്‍ന്നു. തിരിഞ്ഞ്‌ നോക്കി,തിരുഞ്ഞു നോക്കി പ്രിയ നടന്നകന്നു. ജയില്‍ വളപ്പിലേയ്ക്ക്‌ സന്ധ്യ പറന്നിറങ്ങി. എന്നിട്ടും ഐഎസ്‌ഐയുടെ ഹെലിക്കോപ്ടര്‍ എത്തിയില്ല നാളെ :ഫൗസിയയും മറിയം റഷീദയും: നിയതിയുടെ നൊമ്പരപ്പൂക്കള്‍

No comments: